Wednesday, 8 May 2019

India Quiz - ഇന്ത്യ ക്വിസ് 18 - പ്രശസ്ത വ്യക്തികള്‍

ഇന്ത്യ ക്വിസ് 18 - പ്രശസ്ത വ്യക്തികള്‍ 



1. താഴെ പറയുന്നവരില്‍ ഏത് സ്വാതന്ത്രസമര സേനാനിയുമായാണ് "കൌണ്ട് ഓർലാൻഡോ മസ്സോട്ട" എന്ന പേര് ബന്ധപ്പെട്ടിരിക്കുന്നത്?
ഭഗത് സിംഗ്
റാഷ്ബിഹാരി ബോസ്‌
സുഭാഷ് ചന്ദ്രബോസ്
സൂര്യ സെന്‍



2. 1902ല്‍ മുംബൈയില്‍ ചീഫ് ജസ്റ്റിസ്‌ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായ ഈ വ്യക്തി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ആദ്യത്തെ മുസ്ലിം പ്രസിഡണ്ട്‌ കൂടിയായിരുന്നു. ആരാണീ വ്യക്തി?
സയദ് ഹസന്‍ ഇമാം
ബദറുദ്ധിന്‍ ത്യാബ്ജി
ഹക്കീം അജ്മല്‍ ഖാന്‍
അബുള്‍ കലാം ആസാദ്

3. ഉത്തരേന്ത്യയിലെ അവസാനത്തെ ഹിന്ദുരാജാവ്‌?
ചന്ദ്രഗുപ്തന്‍ രണ്ടാമന്‍
ശിവാജി
ഹര്‍ഷവര്‍ധനന്‍
അശോകന്‍

4. ഏത് ചക്രവര്‍ത്തിയുടെ സേനാനായകനായിരുന്നു ഒരു സൈന്യാധിപന്‍ എന്ന നിലയില്‍ പ്രശസ്തി നേടിയ മാലിക് കഫൂര്‍ എന്ന അടിമ?
ബാബര്‍
അലാവുദ്ദീൻ ഖിൽജി
ഹുമയൂണ്‍
ഖുത്ബുദ്ദീൻ ഐബക്ക്

5. മദ്രാസ് സ്നേക്ക് പാര്‍ക്ക്, മദ്രാസ് ക്രൊകോഡെയില്‍ ബാങ്ക് ട്രസ്റ്റ്‌ എന്നിവ സ്ഥാപിച്ചത് ആര്?
ഭൂപതി സുബ്രമണ്യന്‍
റോമുലസ് വിറ്റെക്കര്‍
ഹുമയൂണ്‍ അബ്ദുലാലി
കെന്നത്ത് ആണ്ടെഴ്സണ്‍

6. ഏത് മേഖലയിലാണ് പണ്ഡിറ്റ് ഭീംസെൻ ജോഷി പ്രശസ്തന്‍?
സംഗീതം
നൃത്തം
യോഗ
വാസ്തുവിദ്യ

7. കല, സാഹിത്യം, ശാസ്ത്രം എന്നിവയുടെ രക്ഷകനായി അറിയപ്പെടുന്ന ഭോജ രാജാവ് ഏത് രാജവംശത്തില്‍ പെട്ട രാജാവാണ്?
ചാലൂക്യര്‍
പരമാര
ചോളന്‍
പല്ലവര്‍

8. ഭൂദാന പ്രസ്ഥാനം ആരംഭിച്ചതാര്?
മഹാത്മാഗാന്ധി
ആചാര്യ വിനോബ ഭാവെ
ജയപ്രകാശ് നാരായണ്‍
ഈശ്വരച്ചന്ദ്ര വിദ്യാസാഗര്‍

9. ഏത് ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് ബോഫോഴ്സ് വിവാദവുമായി ബന്ധപ്പെട്ടത്?
ചരണ്‍ സിംഗ്
ഇന്ദിരാഗാന്ധി
മന്‍മോഹന്‍സിംഗ്‌
രാജീവ്ഗാന്ധി

10. ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) ആരാണ് സ്ഥാപിച്ചത്?
കന്‍ഷിറാം
ബി ആര്‍ അംബേദ്‌കര്‍
മായാവതി
മുലായം സിംഗ് യാദവ്

Share this

1 Response to "India Quiz - ഇന്ത്യ ക്വിസ് 18 - പ്രശസ്ത വ്യക്തികള്‍ "

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You