Tuesday 28 April 2020

General Knowledge Quiz 30: പൊതുവിജ്ഞാനം ക്വിസ്സ് - കറന്‍റ് അഫയേര്‍സ്

More General knowledge MCQ on Current affairs in Malayalam

General Knowledge Quiz 30: പൊതുവിജ്ഞാനം ക്വിസ്സ് - കറന്‍റ് അഫയേര്‍സ്



1. 2019 ഡിസംബറിൽ ഫിലിപ്പിൻസിൽ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റ്?
ഫാൻഫോൺ
ഹയാൻ
ബോഫ
മംഗ്ഖട്ട്

Monday 27 April 2020

Cinema Quiz 16: ഇന്ത്യന്‍ സിനിമ ക്വിസ്സ്

 Cinema Quiz 16: ഇന്ത്യന്‍ സിനിമ ക്വിസ്സ്

Indian Cinema Quiz in Malayalam



1. 64-മത് ദേശീയ ചലച്ചിത്ര അവാർഡിൽ ആരാണ് മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്?
മോഹൻലാൽ
അക്ഷയ് കുമാർ
അമിതാഭ് ബച്ചൻ
വിനായകൻ

2. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ ജീവിതത്തെ ആസ്പദമാക്കി ടോണി ഡിസൂസ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ആണ് അസ്ഹർ. ആരാണ് അസ്ഹറുദ്ദീൻ ആയി സിനിമയിൽ അഭിനയിച്ചത്?
രൺബീർ കപൂർ
ഷാഹിദ് കപൂർ
ഫർഹാൻ അക്തർ
ഇമ്രാൻ ഹാഷ്മി

3. റീമ ലംബ എന്നത് പ്രശസ്തയായ ഒരു നടിയുടെ യഥാര്‍ത്ഥ നാമമാണ്. നാം ഈ താരത്തെ അറിയുന്നത് ഏത് പേരിലാണ്?
രാഖി സാവന്ത്
രേഖ
മല്ലിക ഷെരാവത്ത്
ലക്ഷ്മി റായ്

4. ഇന്ത്യയിലെ ചലച്ചിത്ര സംരക്ഷണത്തിനായുള്ള ആജീവനാന്ത അർപ്പണബോധത്തിന് പേര് കേട്ട ഈ വ്യക്തി നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ (എൻ‌എഫ്‌ഐ‌ഐ) സ്ഥാപകഡയറക്ടര്‍ കൂടിയാണ്?
ദാദാസാഹേബ് ഫാൽക്കെ
യഷ് ചോപ്ര
പി കെ നായർ
സത്യജിത് റേ

5. ഫ്രാൻസിലെ ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് ബഹുമതി നേടിയ ആദ്യത്തെ ഇന്ത്യൻ നടൻ ആരാണ്?
അമിതാഭ് ബച്ചൻ
ശിവാജി ഗണേശൻ
രജനികാന്ത്
ദിലീപ് കുമാർ

6. 66-മത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച നടനുള്ള രജത് കമൽ അവാർഡ് ആയുഷ്മാൻ ഖുറാനയ്ക്ക് നേടിക്കൊടുത്ത ചിത്രം ഏത്?
ഉറി: സർജിക്കൽ സ്ട്രൈക്ക്
പാഡ് മാൻ
പദ്മാവത്
അന്ധാദുൻ

7. 2017ല്‍ നാഗര്‍കീര്‍ത്തന്‍ എന്ന ബംഗാളി സിനിമയിലൂടെ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ഇദ്ദേഹമാണ് ഈ അവാര്‍ഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. ആരാണീ നടന്‍?
റിധി സെൻ
ആയുഷ്മാന്‍ ഖുരാന
വിക്കി കൌശല്‍
വിക്രം ഗോഖലെ

8. ഇന്ത്യയിലെ ആദ്യത്തെ സിനിമാ മ്യൂസിയം എവിടെയാണ് സ്ഥാപിതമായത്?
മുംബൈ
ചെന്നൈ
കൊൽക്കത്ത
ഹൈദരാബാദ്

9. ഏറ്റവും കൂടുതൽ ഗാനങ്ങൾ ഉള്‍പ്പെടുന്ന സിനിമ എന്ന ലോക റെക്കോർഡ് ഈ ഇന്ത്യൻ സിനിമക്കാണ്. സിനിമയുടെ പേര് പറയാമോ?
താല്‍
ഹം ആപ്കെ ഹേ കോന്‍?
സിൽസില
ഇന്ദ്രസഭ

10. വിഖ്യാതചലചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിര്‍വഹിച്ചതിലൂടെ ലോകമറിയുന്ന ഈ വ്യക്തിയാണ് മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ആദ്യ മലയാളി?
ഷാജി എന്‍ കരുണ്‍
മങ്കട രവിവർമ
വേണു
ശിവന്‍

സ്പോര്‍ട്ട്സ് ക്വിസ്സ് 12: സച്ചിന്‍ ടെണ്ടുല്‍കര്‍ ക്വിസ്സ് 2

സച്ചിന്‍ ടെണ്ടുല്‍കര്‍ ക്വിസ്സ് 2

Quiz on Sachin Tendulkar in Malayalam



1. ഇന്നുവരെ ഭാരത് രത്‌ന സ്വീകരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഭാരത് രത്ന ബഹുമതി ലഭിച്ച ആദ്യത്തെ കായികതാരവുമാണ് സച്ചിൻ. ഏത് വർഷമാണ് സച്ചിന്‍ ഭാരത് രത്‌ന ബഹുമതി നേടിയത്?
2014
2013
2012
2015

2. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും കൂടി ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി റെക്കോർഡ് നേടിയ താരമാണ് സച്ചിൻ. അദ്ദേഹം ആ വര്ഷം എത്ര സെഞ്ച്വറികൾ നേടി?
9
12
10
15

3. 1988-ൽ ഒരു സ്കൂൾ ടൂർണമെന്റിൽ സച്ചിൻ തന്റെ ഉറ്റസുഹൃത്തുമായി 664 എന്ന റെക്കോർഡ് പങ്കാളിത്തം സ്ഥാപിച്ചു. ഇത് അദ്ദേഹത്തെ ക്രിക്കറ്റ് ലോകത്ത് ആദ്യമായി ശ്രദ്ധേയനാക്കി. ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിനായി സച്ചിനൊപ്പം കളിച്ച പങ്കാളിയുടെ പേര് നൽകാമോ?
സഞ്ജയ് മഞ്ചരേക്കര്‍
വിനോദ് കാംബ്ലി
സൌരവ് ഗാംഗുലി
യുവരാജ് സിംഗ്

4. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ സച്ചിന്റെ ആദ്യ വിജയം ഇനിപ്പറയുന്നവയില്‍ ഏത് ടീമിനോടായിരുന്നു?
പാകിസ്ഥാൻ
സിംബാബ്‌വെ
ശ്രീലങ്ക
ഓസ്‌ട്രേലിയ

5. ഗുജറാത്തിനെതിരെ മുംബൈയ്ക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ സച്ചിന്‍റെ പ്രായം എത്രയായിരുന്നു?
15
14
17
19

6. ഏത് ടീമിനെതിരെയാണ് സച്ചിൻ തന്‍റെ ആദ്യ ഏകദിന ഇരട്ട സെഞ്ച്വറി നേടിയത്?
ഓസ്‌ട്രേലിയ
ദക്ഷിണാഫ്രിക്ക
ശ്രീലങ്ക
ബംഗ്ലാദേശ്

7. സച്ചിൻ എത്ര ട്രിപ്പിൾ സെഞ്ച്വറികൾ നേടിയിട്ടുണ്ട്?
3
5
1
0

8. സച്ചിൻ തെണ്ടുൽക്കറുടെ ആത്മകഥയുടെ ശീർഷകം എന്താണ്?
ചേയ്സ് യുവര്‍ ഡ്രീംസ്
പ്ലെയിങ് ഇറ്റ് മൈ വേ
മാസ്റ്റര്‍ ലാസ്റ്റര്‍
ലിറ്റില്‍ മാസ്റ്റര്‍

9. തന്‍റെ കരിയറിൽ സച്ചിൻ എത്ര ഏകദിന മത്സരങ്ങൾ കളിച്ചുച്ചിട്ടുണ്ട്?
436
405
463
476

10. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ തന്‍റെ ആദ്യ ഏകദിന മത്സരത്തിൽ സച്ചിൻ ഒരു സെഞ്ച്വറി നേടിയിട്ടുണ്ട്. ആരായിരുന്നു എതിരാളികൾ?
സിംബാബ്‌വെ
ശ്രീലങ്ക
ദക്ഷിണാഫ്രിക്ക
ഓസ്‌ട്രേലിയ






ഓരോ ചോദ്യവും കൂടുതല്‍ അറിവിലേക്കുള്ള വഴിയാണ്. നിങ്ങള്‍ എത്ര ശരിയുത്തരം നല്കി എന്നതല്ല, ഈ ചോദ്യോത്തരങ്ങളിലൂടെ നിങ്ങള്‍ എത്ര അറിവ് നേടി എന്നതാണു പ്രധാനം. നിങ്ങള്‍ തന്നെയാണ് നിങ്ങളെ ഇവിടെ വിലയിരുത്തുന്നത് എന്നോര്‍ക്കുക. അതുകൊണ്ടു ഉത്തരത്തോടൊപ്പമുള്ള ചെറിയ വിവരണം കൂടി ശ്രദ്ധയോടെ വായിക്കുക. 

Saturday 25 April 2020

സ്പോര്‍ട്ട്സ് ക്വിസ്സ് 11: സച്ചിന്‍ ടെണ്ടുല്‍കര്‍ ക്വിസ്സ് 1

സച്ചിൻ ടെണ്ടുൽക്കർ ക്വിസ്സ് 1

Quiz on Sachin Tendulkar in Malayalam

ഇന്ത്യയുടെ അഭിമാനമായ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍കറിനെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഇത്തവണ. ആദ്യ റൌണ്ടിലെ പത്തു ചോദ്യങ്ങള്‍ ശ്രമിച്ചു നോക്കൂ.



1. പതിനാലാമത്തെ വയസ്സിൽ സച്ചിൻ ഫാസ്റ്റ് ബോളറായാണ് ആദ്യം ചെന്നൈയില്‍ ഒരു ക്രിക്കറ്റ് പരിശീലനത്തിൽ പങ്കെടുത്തത്. ഒരു പ്രശസ്ത ഇന്റർനാഷണൽ ക്രിക്കറ്റ് കളിക്കാരനായിരുന്നു സച്ചിനോട് ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദ്ദേശിച്ചത്. ആരായിരുന്നു ആ ക്രിക്കറ്റര്‍?
കപിൽ ദേവ്
ഡോൺ ബ്രാഡ്മാൻ
ഡെന്നിസ് ലില്ലി
ഷെയ്ൻ വാൺ

2. 1994 ൽ ന്യൂസിലൻഡിനെതിരെയാണ് സച്ചിൻ ആദ്യമായി ഓപ്പണറായി ബാറ്റിംഗ് ചെയ്തത്. ആ മത്സരത്തിൽ അദ്ദേഹം എത്ര റൺസ് നേടി എന്ന് നിങ്ങൾക്കറിയാമോ?
110
82
32
66

3. 1998 സച്ചിൻ പരമാവധി ഏകദിന സെഞ്ച്വറികൾ നേടിയ വര്‍ഷമാണ്. ആ വർഷം അദ്ദേഹം എത്ര ഏകദിന സെഞ്ച്വറികൾ ആണ് നേടിയത്?
12
10
9
6

4. 1989 നവംബർ 15 നാണ് സച്ചിൻ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ആരായിരുന്നു എതിരാളികൾ?
പാകിസ്ഥാൻ
ഓസ്‌ട്രേലിയ
ഇംഗ്ലണ്ട്
വെസ്റ്റ് ഇൻഡീസ്

5. ഏത് ടീമിനെതിരെയാണ് സച്ചിൻ ഏകദിന കരിയർ ആരംഭിച്ചത്?
ഓസ്‌ട്രേലിയ
ഇംഗ്ലണ്ട്
പാകിസ്ഥാൻ
ന്യൂസിലാന്‍റ്

6. 1990 ൽ സച്ചിൻ തന്‍റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി. ആ ടെസ്റ്റിലെ എതിരാളികൾ ആരായിരുന്നു?
ഇംഗ്ലണ്ട്
വെസ്റ്റ് ഇൻഡീസ്
ന്യൂസിലാന്‍റ്
പാകിസ്ഥാൻ

7. ഏത് വർഷത്തിലാണ് സച്ചിന് "അർജ്ജുന അവാർഡ്" ലഭിച്ചത്?
1990
1997
1992
1994

8. കായിക മേഖലയിലെ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ് ലഭിച്ച ആദ്യ ക്രിക്കറ്റ് കളിക്കാരനായിരുന്നു സച്ചിൻ. ഏത് വർഷമാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്?
1994-95
1990-91
1997-98
2001

9. ഇന്ത്യൻ ടീമിന്‍റെ പാർട്ട് ടൈം ബോളറായും സച്ചിൻ കളിച്ചിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ അദ്ദേഹം എത്ര വിക്കറ്റ് നേടിയിട്ടുണ്ട്?
46
154
110
200

10. 10,000 ഏകദിന റൺസ് പൂർത്തിയാക്കിയ ആദ്യ ബാറ്റ്സ്മാനായി സച്ചിൻ റിക്കോര്‍ഡ് നേടിയത് ഏത് വർഷമാണ്?
2001
2007
1998
1999

Indian Cinema Quiz 15: ഇന്ത്യന്‍ സിനിമ ക്വിസ്സ്

Indian Cinema Quiz 15: ഇന്ത്യന്‍  സിനിമ ക്വിസ്സ് 





1. ഓസ്‌കാർ പുരസ്കാരം നേടിയ "സ്ലംഡോഗ് മില്യണയർ" എന്ന ചിത്രത്തിന്‍റെ സംഗീതസംവിധായകന്‍റെ പേര്?
അനു മാലിക്
എ ആര്‍ റഹ്മാൻ
ബപ്പി ലഹിരി
നദീം ശ്രാവൺ

2. താഴെ കൊടുത്തിരിക്കുന്നവയില്‍ ഏത് ചിത്രമാണ് മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ സിനിമകളിൽ ഉള്‍പ്പെടാത്തത്?
മദർ ഇന്ത്യ
സലാം ബോംബെ
ലഗാൻ
ബാൻഡിറ്റ് ക്വീൻ

3. 2000 ലെ ഈ ബോളിവുഡ് ചിത്രം ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ്. ഏറ്റവും കൂടുതൽ (102) അവാർഡുകൾ നേടി ലിംക ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടി.  സിനിമ ഏതാണെന്ന് അറിയാമോ?
മോഹബത്തേന്‍
കഹോ ന പ്യാര്‍ ഹൈ
ധഡ്കന്‍
ജോഷ്

4. ഇന്ത്യൻ തപാൽ സ്റ്റാമ്പുകളിൽ ചിത്രീകരികരിക്കപ്പെട്ട ആദ്യത്തെ സിനിമാ നടി ആരാണ്?
നർഗീസ് ദത്ത്
ഹേമ മാലിനി
മധുബാല
ശ്രീദേവി

5. ഈ പ്രശസ്ത ഇന്ത്യൻ നടന്‍റെ ഏക ഹോളിവുഡ് ചിത്രമാണ് 1988 ൽ പുറത്തിറങ്ങിയ "ബ്ലഡ്സ്റ്റോൺ". ആരാണ് താരം?
അമിതാഭ് ബച്ചൻ
ഇർഫാൻ ഖാൻ
രജനികാന്ത്
അനിൽ കപൂർ

6. ദാദാസാഹേബ് ഫാൽക്കെ അവാര്‍ഡ് നേടിയ വ്യക്തിയാണ് റൂബി മെയേഴ്സ്. സിനിമയില്‍ അവര്‍ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?
സുലോചന
ദേവിക റാണി
കാനൻ ദേവി
നർഗീസ് ദത്ത്

7. "ആവാരാ" എന്ന സിനിമയിലെ ഈ നടന്‍റെ പ്രകടനം ടൈം മാഗസിൻ എക്കാലത്തെയും മികച്ച പത്ത് പ്രകടനങ്ങളിലൊന്നായി കണക്കാക്കിയിട്ടുണ്ട്. നടന്‍ ആര്?
രാജേഷ് ഖന്ന
രാജ് കപൂര്‍
അമിതാഭ് ബച്ചൻ
വിനോദ് ഖന്ന

8. ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് ഏറ്റവും കൂടുതൽ സിനിമാ തിയേറ്ററുകൾ ഉള്ളത്?
തമിഴ്നാട്
ആന്ധ്രാപ്രദേശ്
മഹാരാഷ്ട്ര
കേരളം

9. ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്‌ടിഐഐ) സ്ഥിതി ചെയ്യുന്നത്
പൂനെ
ന്യൂഡൽഹി
മുംബൈ
ഹൈദരാബാദ്

10. ഇതുവരെയായി ഒരേയൊരു മലയാളിയാണ് ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് നേടിയിട്ടുള്ളത്. ആരാണ് ഇദ്ദേഹം?
അടൂർ ഗോപാലകൃഷ്ണൻ
അരവിന്ദന്‍
മധു
മമ്മൂട്ടി

Tuesday 21 April 2020

General Knowledge Quiz 31: പൊതുവിജ്ഞാനം ക്വിസ്സ് - കറന്‍റ് അഫയേര്‍സ്

General Knowledge Quiz 31: പൊതുവിജ്ഞാനം ക്വിസ്സ് - കറന്‍റ് അഫയേര്‍സ്




1. രാജ്യത്ത് ആദ്യമായി ഓക്സിജൻ പാർലർ ആരംഭിച്ച റെയിൽവേ സ്റ്റേഷൻ?
നിസാമുദ്ദീന്‍
കൊല്‍ക്കത്ത
ചെന്നൈ
നാസിക്

2. ലെഹ്-മനാലി ഹൈവേയിൽ റോഹ്താങ് ചുരത്തിന് കീഴിൽ നിർമ്മിക്കുന്ന ടണലിന് ഏത് ദേശീയ നേതാവിന്‍റെ പേരാണ് നല്കിയത്?
നരേന്ദ്ര മോദി
മദന്‍ മോഹന്‍ മാളവ്യ
അടല്‍ ബിഹാരി വാജ്പേയ്
എല്‍ കെ അദ്വാനി

3. 2019ല്‍ കേന്ദ്രം പുറത്തിറക്കിയ സദ്ഭരണ സൂചിക പ്രകാരം പബ്ലിക് ഹെൽത്ത് സെക്ടർ റാങ്കിംഗിൽ ഒന്നാമതെത്തിയത് ഏത് സംസ്ഥാനമാണ്?
തമിഴ്നാട്
ഗുജറാത്ത്
കേരള
കര്‍ണാടക

4. ഭൂഗർഭജല വിനിയോഗം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി?
അടല്‍ ഭൂജല്‍ യോജന
പ്രൈം മിനിസ്റ്റെര്‍സ് ജല്‍ യോജന
ഭാരത് ജല്‍ വൃദ്ധി
ജല്‍ സമൃദ്ധി യോജന

5. തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ കാസര്‍ഗോഡുമായി ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ ഇടനാഴിയുടെ പേര്?
ഗോള്‍ഡന്‍ ലൈന്‍
സില്‍വര്‍ ലൈന്‍
ലൈറ്റനിങ് ലൈന്‍
ഫാസ്റ്റ് ട്രാക്ക്

6. സുസ്ഥിര വികസന ലക്ഷ്യ സുചികയിൽ (2019 - 2020) ഏറ്റവും മുന്നിലെത്തിയ സംസ്ഥാനം ഏത്?
തമിഴ്നാട്
ഗുജറാത്ത്
കേരള
കര്‍ണാടക

7. ഈ വർഷം ഇന്ത്യയിൽ ഗുഗിൾ ചെയ്യപ്പെട്ട ഏറ്റവും മികച്ച 10 ബിസിനസ്സുകാരിൽ ഒന്നാം സ്ഥാനം നേടിയ വ്യക്തി ആര്‍?
മുകേഷ് അംബാനി
അസിം പ്രേംജി
രത്തന്‍ ടാറ്റ
ഗൌതം അദാനി

8. 2019- ലെ ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിന്റെ വേദിയായ കേരളത്തിലെ ജില്ല?
തൃശ്ശൂര്‍
കോഴിക്കോട്
എറണാകുളം
തിരുവനന്തപുരം

9. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ സിംഗിൾ ലൈൻ സ്റ്റീൽ കേബിൾ സസ്പെൻഷൻ ബ്രിഡ്ജ് ഉദ്ഘാടനം ചെയ്തത് ഏത് സംസ്ഥാനത്താണ്?
അരുണാചൽ പ്രദേശ്
ഗുജറാത്ത്
തമിഴ്നാട്
മഹാരാഷ്ട്ര

10. ഇന്ത്യയുടെ പ്രഥമ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് നൽകിയിരിക്കുന്ന പേര്?
റെയ്സ് 2020
ബ്ലൈസ് 2020
എഐ ഇന്ത്യ 2020
ഇന്‍റെല്‍ 2020

Monday 20 April 2020

General Knowledge Quiz 30: പൊതുവിജ്ഞാനം ക്വിസ്സ് - പ്രശസ്തരായ ഇന്ത്യന്‍ വനിതകള്‍

General Knowledge Quiz 30: പൊതുവിജ്ഞാനം ക്വിസ്സ് - പ്രശസ്തരായ ഇന്ത്യന്‍ വനിതകള്‍




1. ആരെയാണ് "ജോൻ ഓഫ് ആര്‍ക്ക് ഓഫ് ഇന്ത്യ" എന്ന് വിളിക്കുന്നത്?
ബീഗം ഹസ്രത്ത് മഹൽ
മാഡം ബികാജി കാമ
റാണി ലക്ഷ്മിബായ്
അരുണ ആസഫ് അലി

Sunday 19 April 2020

General Knowledge Quiz 29: പൊതുവിജ്ഞാനം ക്വിസ്സ് - പ്രശസ്തരായ വനിതകള്‍

General Knowledge Quiz 29: പൊതുവിജ്ഞാനം ക്വിസ്സ് - പ്രശസ്തരായ വനിതകള്‍




1. കുട്ടിക്കാലത്ത് മണികർണിക എന്ന പേരില്‍ അറിയപ്പെട്ടിരുന്നത് ആര്?
ആനി ബെസന്‍റ്
റാണി ലക്ഷ്മിബായ്
റാണി ഗൈഡിൻലിയു
ലക്ഷ്മി സെഹ്ഗള്‍

2. മാൻ ബുക്കർ സമ്മാനത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുകയും 2016 ൽ ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡി‌എസ്‌സി സമ്മാനം നേടുകയും ചെയ്ത "സ്ലീപ്പിംഗ് ഓൺ ജൂപിറ്റര്‍" എന്ന പുസ്തകം എഴുതിയത് ആരാണ്?
അരുന്ധതി റോയ്
അനുരാധ റോയ്
ജൂമ്പ ലാഹിരി
അനിത നായര്‍

3. 1964 ലെ അന്താരാഷ്ട്ര ലെനിൻ സമാധാന പുരസ്കാരം നേടിയ ഇവര്‍ 1958 ൽ ദില്ലിയിലെ ആദ്യത്തെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ആരാണെന്നറിയുമോ?
അരുണ ആസഫ് അലി
വിജയലക്ഷ്മി പണ്ഡിറ്റ്
സരോജിനി നായിഡു
സുചേത കൃപലാനി

4. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2000 മുതൽ ലോക പരിസ്ഥിതിദിനത്തിൽ ടാക്സോണമിയില്‍ ഇന്ത്യയിലെ പ്രശസ്തയായ ഒരു സസ്യശാസ്ത്രജ്ഞയുടെ പേരില്‍ പുരസ്‌കാരം നല്കുന്നുണ്ട്. ആരാണീ സസ്യശാസ്ത്രജ്ഞയുടെ?
ഇ.കെ. ജാനകി അമ്മാൾ
ബി വിജയലക്ഷ്മി
കമല്‍ രണദിവെ
അഞ്ജു ചദ്ദ

5. "മണിപ്പൂരിലെ ഉരുക്ക് വനിത" എന്നറിയപ്പെടുന്നതാരാണ്?
അഞ്ജന ഗുപ്ത
ഇറോം ഷർമിള
സനമാച്ച ചാനു
മേരി കോം

6. 2009 ൽ യുനെസ്കോ കിംഗ് സെജോംഗ് സാക്ഷരതാ സമ്മാനം ലഭിച്ച, പിന്നോക്ക സമുദായങ്ങളിൽ നിന്നുള്ള ഗ്രാമീണ സ്ത്രീകൾ എഴുതി, എഡിറ്റുചെയ്ത്, നിർമ്മിച്ച്, വിതരണവും, വിപണണവും നടത്തുന്ന ഇന്ത്യൻ പത്രം ഏത്?
അമർ ഉജാല
സെവൻ സിസ്റ്റേഴ്സ് പോസ്റ്റ്
ദൈനിക് നവജ്യോതി
ഖബർ ലഹരിയ

7. "ഇന്ത്യയുടെ മിസൈൽ വനിത" എന്നറിയപ്പെടുന്നത്?
കൽപ്പന ചൌള
സുനിത വില്യംസ്
ടെസ്സി തോമസ്
വന്ദന ശിവ

8. ലോകത്തിലെ ഏറ്റവും ഉയർന്ന ഏഴ് കൊടുമുടികളായ സെവൻ സമ്മിറ്റുകൾ കീഴടക്കിയ ആദ്യത്തെ ഇന്ത്യൻ വനിതാ പർവതാരോഹക?
ബചേന്ദ്ര പാൽ
പ്രേംലത അഗർവാൾ
സന്തോഷ് യാദവ്
മലാവത്ത് പൂർണ

9. മഹാത്മാഗാന്ധിയുടെ വലിയ അനുയായിയായിരുന്ന ഈ ഇന്ത്യൻ വനിതാ വിപ്ലവകാരിയെ 1942 ൽ ബ്രിട്ടീഷ് ഇന്ത്യൻ പോലീസ് വെടിവച്ചു കൊന്നു. "വൃദ്ധഗാന്ധി" എന്ന്‍ അര്‍ത്ഥം വരുന്ന 'ഗാന്ധി ബുരി' എന്നാണ് ബംഗാളി ഭാഷയില്‍ അവർ അറിയപ്പെട്ടിരുന്നത്.
മാതംഗിനി ഹസ്ര
ബീഗം ഹസ്രത്ത് മഹൽ
ബിക്കാജി കാമ
പാർബതി ഗിരി

10. ഗോത്രകാര്യ മന്ത്രാലയത്തിന്റെ സംരംഭമായ ട്രൈബ്സ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട പ്രശസ്ത വനിത?
പി ടി ഉഷ
മേരി കോം
സൈന നെഹ്‌വാൾ
ദീപിക പദുക്കോൺ

Wednesday 15 April 2020

Kerala Quiz 38 : കേരളത്തിലെ സ്ഥലങ്ങള്‍

Kerala Quiz 38




1. കേരളത്തിലെ നെയ്ത്ത് പട്ടണം എന്നറിയപ്പെടുന്നത്?
പാലക്കാട്‌
ബാലുശ്ശേരി
ബാലരാമപുരം
 ലക്കിടി

2. കേരളത്തിലെ ആദ്യ സമ്പൂർണ ഖാദി ഗ്രാമം ഏത്?
നടത്തറ
വഞ്ചിയൂര്‍
ബാലുശേരി
പുതുശ്ശേരി

3. കേരളത്തിലെ ആദ്യത്തെ ഗ്രാമഹരിത സമിതി രൂപീകരിച്ചത്?
മരുതിമല
മയിലാടുമ്പാറ
ചേറൂര്‍
പേരൂര്‍

4. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സൗജന്യ വൈഫൈ നഗരസഭ കേരളത്തിലാണ്. ഏത് നഗരസഭയാണ്?
മലപ്പുറം
തൃശ്ശൂര്‍
തിരുവനന്തപുരം
കണ്ണൂര്‍

5. പ്രതിശീർഷ വരുമാനം ഏറ്റവും കുറവുള്ള ജില്ല
കാസറഗോഡ്
കണ്ണൂര്‍
മലപ്പുറം
കോഴിക്കോട്

6. ഇന്ത്യയിലെ ആദ്യ കന്നുകാലി ഗ്രാമം?
തിരുവിഴാംകുന്ന്
മണ്ണുത്തി
മാട്ടുപ്പെട്ടി
പൂക്കോട്

7. ആദ്യ വെങ്കല ഗ്രാമം എന്നറിയപ്പെടുന്നത്?
മാന്നാർ
മൂന്നാര്‍
ലക്കിടി
വളപട്ടണം

8. കേരളത്തിലെ ചിറാപ്പുഞ്ചി എന്നറിയപ്പെടുന്നത്?
കുറ്റ്യാടി
വൈത്തിരി
നേര്യമംഗലം
ലക്കിടി

9. കേരളത്തിലെ ആദ്യ വ്യവഹാര വിമുക്ത ഗ്രാമം എന്ന പേര് ഏത് ഗ്രാമത്തിനാണ്?
പറവൂര്‍
പറപ്പൂര്‍
വളപട്ടണം
വരവൂർ

10. കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്ത്
ഒല്ലൂക്കര
പള്ളിപ്പുറം
വളപട്ടണം
തിരൂര്‍

Monday 13 April 2020

Cinema Quiz 14: ഇന്ത്യന്‍ സിനിമ ക്വിസ്സ്

Cinema Quiz 14: ഇന്ത്യന്‍ സിനിമ ക്വിസ്സ്




1. ഏത് വർഷമാണ് ഇന്ത്യന്‍ സിനിമയ്ക്കുള്ള ദേശീയ അവാർഡുകൾ രൂപീകരിച്ചത്?
1950
1952
1957
1954

2. മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ ഏക വനിത ആരാണ്?
ദീപ മേത്ത
മീര നായർ
കൊങ്കണ സെൻ ശർമ്മ
അപർണ സെൻ

3. ഇന്ത്യയിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം ഏതാണ്?
കാഗസ് കേ ഫൂല്‍
ദൂള്‍ കാ ഫൂൽ
മുഗൾ-ഇ-അസം
ജംഗ്ലീ

4. 3D യിൽ ചിത്രീകരിച്ച ആദ്യത്തെ ഇന്ത്യൻ ചിത്രമേത്?
മൈ ഡിയര്‍ കുട്ടിച്ചാത്തന്‍
ഷോലെ
അതിശയ ഉലകം
ചാർ സാഹിബ്സാദേ

5. "ദി മേക്കിംഗ് ഓഫ് മഹാത്മാ" എന്ന സിനിമയിൽ മഹാത്മാഗാന്ധിയെ അവതരിപ്പിച്ച നടന്‍റെ പേര്?
രജിത് കപൂർ
ബെൻ കിംഗ്സ്ലി
അനുപം ഖേർ
റിച്ചാർഡ് ആറ്റൻബറോ

6. കലയുടെ ഏറ്റവും ഉയർന്ന ഫ്രഞ്ച് ബഹുമതിയായ ലെജിയൻ ഓഫ് ഓണർ 2018 ൽ ലഭിച്ച ഇന്ത്യൻ നടന്‍ ആരാണ്?
കമൽ ഹസൻ
അമിതാഭ് ബച്ചൻ
സൗമിത്ര ചാറ്റർജി
ഷാരൂഖ് ഖാൻ

7. ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍ ആയി അറിയപ്പെടുന്നത് ലോകസഭാംഗം കൂടിയായിട്ടുള്ള ഈ നടനാണ്. ആരാണിദ്ദേഹം?
വിനോദ് ഖന്ന
രാജേഷ് ഖന്ന
ദിലീപ് കുമാര്‍
ഗോവിന്ദ

8. കമൽ ഹാസന്‍ തന്‍റെ "ദശാവതാരം" എന്ന ചിത്രത്തിൽ 10 വ്യത്യസ്ത വേഷങ്ങളിൽ അഭിനയിക്കുകയും ഒരു പ്രശസ്ത തമിഴ് നടന്‍റെ ഒരു ചിത്രത്തിലെ 9 വേഷങ്ങളുടെ റെക്കോർഡ് തകർക്കുകയും ചെയ്തു. ആരായിരുന്നു ആ നടന്‍?
ജെമിനി ഗണേശൻ
എം ജി ആർ
ശിവാജി ഗണേശൻ
രജനികാന്ത്

9. ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച ഫീച്ചർ ഫിലിമിന്‍റെ സംവിധായകൻ ആരാണ്?
അർദേശിർ ഇറാനി
ദാദാ സാഹേബ് ഫാൽക്കേ
രാജ് കപൂർ
മെഹ്ബൂബ് ഖാൻ

10. മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച ആദ്യ നടന്‍ ആരാണ്?
ഉത്തം കുമാര്‍
ഉത്പല്‍ ദത്ത്
അശോക് കുമാര്‍
സഞ്ജീവ് കുമാര്‍

Friday 10 April 2020

General Knowledge Quiz 29: മലയാള പൊതുവിജ്ഞാനം ക്വിസ്സ് - സ്പോര്‍ട്ട്സ്

General Knowledge Quiz 29: മലയാള പൊതുവിജ്ഞാനം ക്വിസ്സ് - സ്പോര്‍ട്ട്സ് ക്വിസ്സ്



Current Affairs Quiz on Sports 

വര്‍ത്തമാന കാല കായിക ലോകത്തെ അധികരിച്ചുള്ള സ്പോര്‍ട്ട്സ് ക്വിസ്സ് ആണ് ഈ ചോദ്യോത്തരിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.


1. 2010ല്‍ ആദ്യ യൂത്ത് ഒളിമ്പിക്സ് ഗെയിംസ് നടന്നത് ഏത് രാജ്യത്താണ്?
ജപ്പാന്‍
യു എസ് എ
സിംഗപ്പോര്‍
ജര്‍മനി

2. വിസ്ഡൺ ക്രിക്കറ്റേഴ്സ് അൽമനാക്കിന്റെ ദശാബ്ദത്തിലെ അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം?
വിരാട് കോലി
എം എസ് ധോനി
രോഹിത് ശര്‍മ
ശിഖര്‍ ധവാന്‍

3. 2020- ൽ ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം?
മഹേഷ് ഭൂപതി
ലിയാണ്ടർ പേസ്
രോഹൻ ബോപണ്ണ
സോംദേവ് ദേവർമാൻ

4. ഒരു കലണ്ടർ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഓപ്പണർ എന്ന റെക്കോർഡിന് അർഹനായത്?
സനത് ജയസൂര്യ
വിരാട് കോലി
രോഹിത് ശര്‍മ
എം എസ് ധോനി

5. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച വെർനോൺ ഫിലാൻഡർ ഏത് ടീമിലെ അംഗമാണ്?
വെസ്റ്റ് ഇന്ഡീസ്
ഇംഗ്ലണ്ട്
സിംബാബ്വെ
ദക്ഷിണാഫ്രിക്ക

6. ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്‍റെ വുമൺസ് ട്വെന്‍റി - ട്വെന്‍റി ഇന്‍റർനാഷണൽ ബൗളർ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ സ്പിന്നർ?
ശിഖ പാണ്ഡേ
ദീപ്തി ശര്‍മ
രാധ യാദവ്
ശഫാലി വര്‍മ്മ

7. പുരുഷന്മാരുടെ 2019 ലോക റാപിഡ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജേതാവായതാര്?
മാഗ്നസ് കാൾ‌സെൻ
ഹിക്കാരു നകമുര
ഡാനിൽ ഡുബോവ്
വിശ്വനാഥൻ ആനന്ദ്

8. വനിതകളുടെ 2019 ലോക റാപിഡ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജേതാവായതാര്?
അലക്സാന്ദ്ര ഗോറിയാച്ചിന
കൊനേരു ഹമ്പി
ജു വെൻജുൻ
ലീ ടിങ്‌ജി

9. കോറോണയ്ക്ക് എതിരെ ഫിഫ സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്യാമ്പയിനിൽ ഇന്ത്യയിൽ നിന്നും ഏത് ഫുട്ബാള്‍ താരത്തെയാണ് ഉള്‍പ്പെടുത്തിയത്?
ഐ എം വിജയന്‍
ബൈചുങ് ബൂടിയ
സുനിൽ ചേത്രി
അനിരുദ് താപ

10. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഫുട്ബോൾ ടീം രൂപീകരിക്കപ്പെട്ടത് ഏത് സംസ്ഥാനത്താണ്?
പശ്ചിമ ബെംഗാള്‍
കേരള
ഗോവ
മണിപ്പൂര്‍

Thursday 9 April 2020

Cinema Quiz 13: ഇന്ത്യന്‍ സിനിമ ക്വിസ്സ്

Cinema Quiz 13: ഇന്ത്യന്‍ സിനിമ ക്വിസ്സ്




1. മികച്ച സംഗീതത്തിനുള്ള ഓസ്കാർ നേടിയ ആദ്യ ഇന്ത്യക്കാരൻ?
എ ആര്‍ റഹ്മാൻ
ഇളയരാജ
ഗുൽസാർ
നദീം ശ്രാവൺ

2. ഇന്ത്യയിൽ ആദ്യമായി നിരോധിച്ച സിനിമ ഏതാണ്?
ഭക്ത വിദുർ
ത്യാഗഭൂമി
ഗോകുൽ ശങ്കർ
ആന്ധി

3. ഏത് ഇന്ത്യൻ ചലച്ചിത്ര വ്യക്തിത്വമാണ് തന്‍റെ ആത്മകഥയായ 'ആണ്‍ അണ്‍സ്യൂട്ടബിള്‍ ബോയ്" എന്ന പുസ്തകം പുറത്തിറക്കിയത്?
ഷാരൂഖ് ഖാൻ
കരൺ ജോഹർ
സൽമാൻ ഖാൻ
രൺ‌വീർ സിംഗ്

4. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ നടി?
നർഗീസ് ദത്ത്
ജയപ്രധ
ഹേമ മാലിനി
ദേവിക റാണി

5. ലോകത്തിലെ ഏറ്റവും വലിയ സംയോജിത ചലച്ചിത്ര നഗരം സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലാണ്. പേരറിയാമോ?
പ്രയാഗ് ഫിലിം സിറ്റി
നോയിഡ ഫിലിം സിറ്റി
റാമോജി ഫിലിം സിറ്റി
എം‌ജി‌ആർ ഫിലിം സിറ്റി

6. 2017 ൽ മികച്ച ചലച്ചിത്ര നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ച മലയാള ചലച്ചിത്ര നടി?
പാർവതി
മഞ്ജു വാരിയർ
സുരഭി ലക്ഷ്മി
മമത മോഹൻ‌ദാസ്

7. "ഘായല്‍" എന്ന ചിത്രം നിര്‍മിച്ചതിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ഈ താരം ഭാരതീയ ജനതാ പാർട്ടി (ബിജെപി) യിൽ നിന്ന് രാജസ്ഥാനിലെ ബിക്കാനീർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് ഇന്ത്യയിലെ പതിനാലാം ലോക്സഭയിൽ അംഗമായിരുന്നു. ആരാണിദ്ദേഹം?
ശത്രുഘ്നന്‍ സിന്‍ഹ
രാജേഷ് ഖന്ന
ഗോവിന്ദ
ധര്‍മേന്ദ്ര

8. 2013 ലെ ഇന്ത്യൻ ഡോക്യുമെന്ററി ചിത്രമാണ് "ബൻസൂരി ഗുരു". ഇന്ത്യയിലെ ഏത് ക്ലാസിക്കൽ ഇൻസ്ട്രുമെന്റലിസ്റ്റിന്‍റെ ജീവിതമാണ് ചിത്രത്തിന് ആസ്പദമാക്കിയിരിക്കുന്നത്?
ഹരി പ്രസാദ് ചൗരാസിയ
ഉസ്താദ് ബിസ്മില്ല ഖാൻ
പണ്ഡിറ്റ് രവിശങ്കർ
പണ്ഡിറ്റ് ശിവകുമാർ ശർമ

9. രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ മലയാള ചിത്രം?
ചെമ്മീൻ
നിര്‍മ്മാല്യം
ആറബിപ്പൊന്ന്
കുമ്മാട്ടി

10. "മേരേ ദേശ് കി ധര്‍ത്തി..." എന്ന പ്രശസ്ത ദേശഭക്തി ഗാനം പാടിയതിനാണ് ആദ്യ മികച്ച പിന്നണി ഗായകനുള്ള ദേശീയ അവാര്‍ഡ് നല്കിയത്. ആരാണ് ഗായകന്‍?
മന്നാഡേ
മഹേന്ദ്ര കപൂര്‍
ഹേമന്ത് കുമാര്‍
മുഹമ്മദ് റാഫി

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You