Monday, 3 November 2025

ൊതുവിജ്ഞാന ക്വിസ്സ് 52: Current Affairs Quiz

പൊതുവിജ്ഞാന ക്വിസ്സ് 52: Current Affairs Quiz


General Knowledge Quiz 50: Current Affairs Quiz

1. 37 വർഷത്തിനുശേഷം സർക്കാർ വിജ്ഞാപനത്തിലൂടെ അടുത്തിടെ വിസ്തൃതി കുറച്ച ഹസ്തിനപൂർ വന്യജീവി സങ്കേതം ഏത് ഇന്ത്യൻ സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
2. ഗഞ്ചം ജില്ലയിലെ ബഹുദ നദീമുഖത്ത് നിന്ന് "സ്യൂഡോർഹോംബസ് ബഹുദാൻസിസ (Pseudorhombus bahudaensis) എന്ന പുതിയ ഇനം ഫ്ലൗണ്ടർ മത്സ്യം അടുത്തിടെ കണ്ടെത്തി. ഏത് ഇന്ത്യൻ സംസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ നടത്തിയത്?
3. എല്ലാ വർഷവും ഒക്ടോബർ 31 ന് ആചരിക്കുന്ന ദേശീയ ഏകതാ ദിനം (രാഷ്ട്രീയ ഏകതാ ദിവസ്) ഏത് ഇന്ത്യൻ നേതാവിന്റെ ജന്മദിനത്തിലാണ് ആഘോഷിക്കുന്നത്?
4. അടുത്തിടെ ഏത് നഗരമാണ് 750-ആം ജന്മദിനം അതിന്റെ സെൻട്രൽ പ്ലാസയായ ഡാം സ്ക്വയറിൽ 75 മീറ്റർ നീളമുള്ള കേക്ക് സ്ഥാപിച്ചു ആഘോഷിച്ചത്?
5. ഗ്ലോബൽ ഫയർ പവർ ഇൻഡക്സ് 2025 ൽ, ഇന്ത്യ ഏത് സ്ഥാനത്താണ് ഇടം പിടിച്ചത്?
6. ലോകത്തിലെ ഏറ്റവും വലിയ നിശാശലഭം എന്നറിയപ്പെടുന്ന നിശാശലഭത്തെ കർണാടകയിലെ ദാവൻഗെരെ ജില്ലയിലെ കാർവാറിലെ ഗുഡ്ഡെഹള്ളിയിൽ അടുത്തിടെ കണ്ടെത്തി. ഏതാണ് ഈ നിശാശലഭം?
7. 2025 നവംബറിൽ കമ്മീഷൻ ചെയ്യാൻ പോകുന്ന ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയമായി നിർമ്മിച്ച വലിയ സർവേ കപ്പലായ ഐഎൻഎസ് ഇക്ഷക് ഏത് നിര്മ്മിച്ചത് ഏത് കപ്പല് നിര്മ്മാണ ശാലയിലാണ്?
8. ചൈനയിൽ ഒരു പുതിയ ഇനം കണ്ടെത്തിയതോടെ "സീലാകാന്ത്" എന്ന ഈ ജീവി ഇനം അടുത്തിടെ വാർത്തകളിൽ ഇടം നേടുകയുണ്ടായി. ഏത് വിഭാഗത്തില് പെട്ട ജീവിയാണിത്?
9. ഒരു കുവൈറ്റ്-ഡാനിഷ് സംഘം 4,000 വർഷം പഴക്കമുള്ള ദിൽമൺ നാഗരികതയിലെ ഒരു ക്ഷേത്രം അടുത്തിടെ കണ്ടെത്തി. കുവൈറ്റിലെ ഏത് ദ്വീപിലാണ് ഈ ക്ഷേത്രം കണ്ടെത്തിയത്?
10. യൂറോപ്യൻ മിസൈൽ നിർമ്മാതാവായ എംബിഡിഎ വികസിപ്പിച്ചെടുത്ത ഏകദേശം 200 കിലോമീറ്റർ ദൂരപരിധിയുള്ള ദൃശ്യപരിധിക്കപ്പുറം ഏത് എയർ-ടു-എയർ മിസൈലാണ് ഇന്ത്യൻ വ്യോമസേനയുടെ റാഫേൽ യുദ്ധവിമാനങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നത്?

More Quiz 

Share this

0 Comment to "ൊതുവിജ്ഞാന ക്വിസ്സ് 52: Current Affairs Quiz"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You