Wednesday 6 March 2019

Malayalam Cinema Quiz മലയാളം സിനിമ ക്വിസ് 8

മലയാളം സിനിമ ക്വിസ് 8

Cinema Quiz, Malayalam Movie Quiz, Malayalam Film Quiz



1. മോഹന്‍ലാല്‍ ഒരു അൽഷീമേഴ്സ് രോഗിയായി അഭിനയിച്ച തന്‍മാത്ര എന്ന ചിത്രം ഓര്‍മ എന്ന ഒരു ചെറുകഥയെ അടിസ്ഥാനമാക്കി എടുത്തതാണ്. ആരാണ് ഈ ചെറുകഥ എഴുതിയത്?
ഭരതന്‍
തകഴി
എം മുകുന്ദന്‍
പദ്മരാജന്‍

2. ജയറാം നായകനായി അഭിനയിച്ച ആദ്യ ചിത്രമാണ് ഈ പത്മരാജന്‍ ചിത്രം
മൂന്നാം പക്കം
അപരൻ
നൊമ്പരത്തിപൂവ്‌
ഇന്നലെ

3. പുരാണകഥ അവതരിപ്പിക്കുന്ന ഏക ഭരതൻ ചിത്രമാണ് ഈ ചിത്രം?
വൈശാലി
ഞാൻ ഗന്ധർവ്വൻ
കേളി
ചമയം

4. 2007-ലെ ഏറ്റവും മികച്ച കലാസം‌വിധായകനുള്ള ദേശീയപുരസ്കാരം നേടിയ മലയാളി?
സാബു സിറിൽ
തോട്ട തരണി
രാജീവന്‍
ആര്‍ടിസ്റ്റ് നമ്പൂതിരി

5. മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള 1972-ലെ നർഗീസ് ദത്ത് പുരസ്കാരം നേടിയ "അച്ഛനും ബാപ്പയും" എന്ന മലയാള ചിത്രത്തിന്റെ സംവിധായകന്‍ ആരായിരുന്നു?
എം ടി വാസുദേവന്‍ നായര്‍
രാമു കാര്യാട്ട്
കെ.എസ്. സേതുമാധവൻ
അടൂര്‍ ഗോപാലകൃഷ്ണന്‍

6. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം ഏറ്റവും നല്ല മലയാളചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്. ഏത് ചിത്രം?
പുനരധിവാസം
കർമ്മയോഗി
ആകസ്മികം
ഒഴിമുറി

7. ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള ഈ ചിത്രത്തില്‍ ബാലതാരമായാണ് സുരേഷ് ഗോപി ആദ്യം സിനിമയില്‍ എത്തിയത്?
ചെമ്മീന്‍
നീലക്കുയില്‍
ഓടയില്‍ നിന്ന്‍
അടിമകള്‍

8. "മിന്നാമിനുങ്ങ്" എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് 2016-ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയത് ആര്?
മീര ജാസ്മിന്‍
മഞ്ജു വാര്യര്‍
ഉര്‍വശി
സുരഭി ലക്ഷ്മി

9. മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള 1994-ലെ ദേശീയ പുരസ്കാരം നേടിയ "പരിണയം" എന്ന ചിത്രം ആരാണ് സംവിധാനം ചെയ്തത്?
ഹരിഹരന്‍
അടൂര്‍ ഗോപാലകൃഷ്ണന്‍
ജയരാജ്
ഫാസില്‍

10. "വിവാഹിതരെ ഇതിലെ ഇതിലെ" എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ അശ്വതി എന്ന നായികയെ പ്രേക്ഷകര്‍ അറിയുന്നതു മറ്റൊരു പേരിലാണ്. സിനിമക്കായി ഇവര്‍ സ്വീകരിച്ച പേര് എന്താണ്?
രേവതി
രോഹിണി
അസിന്‍
പാര്‍വതി

Share this

2 Responses to "Malayalam Cinema Quiz മലയാളം സിനിമ ക്വിസ് 8"

  1. This comment has been removed by the author.

    ReplyDelete
  2. Letters kurachu big akkanam option koodi a,b

    ReplyDelete

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You