Tuesday 12 March 2019

Malayalam Cinema quiz മലയാളം സിനിമ ക്വിസ് 10

മലയാളം സിനിമ ക്വിസ് 10

Malayalam Cinema quiz, Malayalam Movie Quiz



1. 1971-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ "നക്ഷത്രങ്ങളേ കാവൽ" എന്ന നോവൽ എഴുതിയത് പില്‍ക്കാലത്ത് മലയാള സിനിമയില്‍ ശ്രദ്ധേയനായ ഈ സംവിധായകനാണ്?
പി പത്മരാജൻ
എം ടി വാസുദേവന്‍ നായര്‍
ഭരതന്‍
ഫാസില്‍

2. നെടുമുടി വേണുവിന് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ഭരതന്‍ ചിത്രം?
തകര
പൂരം
മര്‍മ്മരം
ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം

3. ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചത് ഈ ചിത്രത്തിലെ അഭിനയത്തിനാണ്?
ഇന്നലെ
മഴയെത്തും മുന്പെ
മണിച്ചിത്രത്താഴ്
കാണാമറയത്ത്

4. മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന പുരസ്കാരം ബ്ലെസ്സിക്ക് നേടിക്കൊടുത്ത ചിത്രം?
തന്‍മാത്ര
കാഴ്ച
പളുങ്ക്
ഭ്രമരം

5. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ തമിഴ് ചലച്ചിത്രമാണ് മറുപക്കം. ഈ സിനിമ സംവിധാനം ചെയ്തത് ആരാണ്?
കെ.എസ്. സേതുമാധവൻ
കെ എസ് ഗോപാലകൃഷ്ണന്‍
കെ ബാലചന്ദര്‍
മണി രത്നം

6. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് ആദ്യം നേടിയത് മലയാളത്തിലെ ഒരു ഗായികയാണ്. ആരാണിവര്‍?
പി. സുശീല
എസ് ജാനകി
കെ.ബി. സുന്ദരാംബാൾ
വാണി ജയറാം

7. മുരളിക്ക് മികച്ച നടനുള്ള ദേശീയപുരസ്കാരം ലഭിച്ച "നെയ്ത്തുകാരന്‍" എന്ന സിനിമ കേരളത്തിലെ ഏത് രാഷ്ട്രീയ നേതാവുമായി ബന്ധപ്പെട്ടതാണ്?
കെ കരുണാകരന്‍
ഇ എം എസ് നമ്പൂതിരിപ്പാട്
വി എസ് അച്ചുതാനന്ദന്‍
സി അച്യുത മേനോന്‍

8. 2017ല്‍ മൂന്നു ദേശീയ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ "ഭയാനകം" എന്ന ചിത്രം ഏത് മലയാള സാഹിത്യകാരന്‍റെ നോവലിനെ ആസ്പദമാക്കിയുള്ളതാണ്?
എം ടി വാസുദേവന്‍ നായര്‍
തകഴി
എം മുകുന്ദന്‍
പത്മനാഭന്‍

9. "ഗോപാലകൃഷ്ണൻ പത്മനാഭൻ പിള്ള" മലയാളത്തിലെ ഒരു പ്രശസ്ത നടന്റെ യഥാര്‍ത്ഥ പേരാണ്. ആരാണെന്ന് പറയാമോ?
സുരേഷ് ഗോപി
ഭരത് ഗോപി
അശോകന്‍
ദിലീപ്

10. കവിത രഞ്ജിനി ഏത് പേരിലാണ് തെന്നിന്ത്യന്‍ സിനിമയില്‍ പ്രശസ്തയായത്?
ഷീല
ഉര്‍വശി
ഭാനുപ്രിയ
ഗൌതമി




Image courtesy:
https://www.filmibeat.com/photos/nedumudi-venu-13404.html

Share this

0 Comment to "Malayalam Cinema quiz മലയാളം സിനിമ ക്വിസ് 10"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You