Cinema Quiz 2 - Film Music Quiz സിനിമ ക്വിസ് 2 - സംഗീത സംവിധായകര്‍ December 28, 2018 Posted by Scholastic World 2 Comments സിനിമ ക്വിസ് 2 - സംഗീത സംവിധായകര്‍ Cinema Quiz 2 - Film Music Quiz 1. കെ. വേലപ്പൻ നായർ തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ നൂറോളം ഗാനങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രശസ്ത സംഗീതസംവിധായകനാണ്. ഏതു പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടത്? ഭരണി പുകഴേന്തി കാര്‍ത്തിക് രാജ കീരവാണി 2. മാന്യ ശ്രീ വിശ്വാമിത്രൻ എന്ന സിനിമയിലെ "കേട്ടില്ലേ കോട്ടയത്തൊരു.." ഗാനം മലയാളികള്‍ക്ക് സുപരിചിതമാണ്. ഏതു പ്രശസ്ത സംഗീത സംവിധായകനാണ് ഈ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്? ദക്ഷിണാമൂര്‍ത്തി വിദ്യാസാഗര്‍ ഇളയരാജ ശ്യാം 3. മലയാള സിനിമാ സംഗീത സംവിധായകരിൽ ദേശീയ പുരസ്കാരം ലഭിച്ച ആദ്യത്തെ വ്യക്തി? രവീന്ദ്രന്‍ ജോണ്‍സന്‍ എം കെ അര്‍ജുനന്‍ വിദ്യാസാഗര്‍ 4. 'മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി' എന്ന ഗാനത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച പ്രശസ്ത സംഗീത സംവിധായകന്‍? ബോംബെ രവി സലില്‍ ചൌധരി ശങ്കർ ജയ്‌കിഷൻ നൌഷാദ് 5. "എന്ന് നിന്റെ മൊയ്തീൻ" ചിത്രത്തിലെ ഗാനത്തിന് 2015 ലെ മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിരുന്നു. ആരാണ് സംഗീത സംവിധായകന്‍? ഔസേപ്പച്ചന്‍ രവീന്ദ്രന്‍ ജോണ്‍സന്‍ എം ജയചന്ദ്രൻ 6. ജി അരവിന്ദന്‍റെ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച വ്യക്തി പിന്നീട് പ്രശസ്തനായ ഒരു സംവിധായകനായി മാറിയപ്പോള്‍ അദ്ധേഹത്തിന്റെ ആദ്യ ചിത്രത്തിന് സംഗീതസംവിധാനം ചെയ്തത് ജി അരവിന്ദനാണ്. ആരാണീ വ്യക്തി? ശ്യാമപ്രസാദ് വേണു ഷാജി എന്‍ കരുണ്‍ മങ്കട രവി വര്‍മ 7. 1943-44ലെ ബംഗാള്‍ ക്ഷാമത്തെ ആധാരമാക്കി നിര്‍മിച്ച ഈ ചിത്രത്തിന് മികച്ച സംഗീതത്തിനുള്ള പുരസ്കാരം ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ സത്യജിത് റേ നേടിയിരുന്നു. ഏതാണ് ചിത്രം? ആശാനി സങ്കേത് പഥേർ പാഞ്ചാലി അപരാജിതോ കാഞ്ചന്‍ജംഗ 8. 2017ലെ മികച്ച സംഗീതസംവിധാനത്തിനും മികച്ച പശ്ചാതലസംഗീതത്തിനും ഉള്ള ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചത് ആര്‍ക്കാണ്? ഇളയരാജ എം ജയചന്ദ്രൻ ഗോപി സുന്ദർ എ ആര്‍ റഹ്‌മാന്‍ 9. ആദ്യമായി മികച്ച പശ്ചാത്തലസംഗീതത്തിനുള്ള ദേശീയ പുരസ്കാരം നേടിയത് ആര്? ജോണ്‍സന്‍ ഇളയരാജ ശ്യാം എ ആര്‍ റഹ്‌മാന്‍ 10. 2014ലും 2010ലും സ്വയം സംവിധാനം ചെയ്ത ഹിന്ദി ചിത്രങ്ങള്‍ക്ക് മികച്ച സംഗീതസംവിധായകനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ ഇദ്ദേഹം കാര്‍ബണ്‍ എന്ന മലയാള ചിത്രത്തിന് സംഗീതസംവിധാനം ചെയ്തിട്ടുണ്ട്. അമിത് ത്രിവേദി വിശാൽ ഭരദ്വാജ് ഇസ്മയിൽ ദർബാർ രജത് ധോലകിയ 11. 2014-ലെ ദേശിയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ലഭിച്ചത് മലയാളത്തിന്‍റെ ഗോപി സുന്ദറിനാണ്. ചിത്രം ഏതായിരുന്നു? അന്‍വര്‍ കാസനോവ 1983 നോട്ട്ബുക്ക് 12. "ഒരിടത്ത്" എന്ന ജി അരവിന്ദന്‍ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചത് ഒരു പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനാണ്. ആരാനിദ്ധേഹം? രാകേഷ് ചൌരസ്യ ഭീംസെന്‍ ജോഷി രവി ശങ്കര്‍ ഹരിപ്രസാദ് ചൗരസ്യ Share this Scholastic World
Interesting and informative
ReplyDeleteThank you for the feedback
Delete