Saturday, 4 May 2019

India Quiz - ഇന്ത്യ ക്വിസ് 14 - പ്രശസ്ത വ്യക്തികള്‍

ഇന്ത്യ ക്വിസ് 14 - പ്രശസ്ത വ്യക്തികള്‍ 

ഇന്ത്യയിലെ പ്രശസ്തരായ ചില വ്യക്തികളാണ് ഈ ചോദ്യോത്തരിയിലെ വിഷയം. 


1. "ജീവിക്കുന്ന സന്യാസി" (സിന്ദാ പീർ) എന്നറിയപ്പെട്ടിരുന്നത് ആര്?
ഔറംഗസേബ്
ജഹാംഗീര്‍
അക്ബര്‍
ഷാജഹാന്‍



2. വിക്രമാദിത്യസദസ്സിലെ നവരത്‌നങ്ങളിലൊന്നായി പരാമർശിക്കപ്പെടുന്ന ഭാരതീയ ജ്യോതിശാസ്‌ത്രത്തിന്റെ കുലപതികളിലൊരാളായ ഭാരതീയ ശാസ്‌ത്രകാരന്‍?
വരാഹമിഹിരൻ
ധന്വന്തരി
അമരസിംഹന്‍
വരരുചി

3. രാഷ്ട്രകൂട സാമ്രാജ്യം സ്ഥാപിച്ചതാര്?
ധ്രുവ ധാരവര്‍ഷ
ദന്തിദുർഗ്ഗ
അമോഗവര്‍ഷ
ഖോട്ടിഗ

4. "അതിര്‍ത്തി ഗാന്ധി" എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യസമര സേനാനി?
മൌലാനാ അബുല്‍ കലാം ആസാദ്
മുഹമ്മദാലി ജിന്ന
അഷ്ഫാഖുള്ള ഖാന്‍
അബ്ദുള്‍ ഖാഫര്‍ ഖാന്‍

5. ഭാരതത്തിലെ ആദ്യത്തെ മരുന്ന് നിർമ്മാണ കമ്പനിയായ ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപിച്ചത് ആരാണ്?
പ്രഫുല്ല ചന്ദ്ര റായ്‌
ഹോമി ജെ.ഭാഭ
അസീമ ചാറ്റര്‍ജീ
സി എന്‍ ആര്‍ റാവു

6. ഭാരത് രത്ന നല്‍കി ആദരിക്കപ്പെട്ടിട്ടുള്ള ഒരേയൊരു വിദേശി?
മാര്‍ടിന്‍ ലൂതര്‍ കിംഗ്‌
നെല്‍സന്‍ മണ്ടേല
ആംഗ്സാന്‍ സൂചി
ബില്‍ ക്ലിന്റന്‍

7. താഴെ പറയുന്നവരില്‍ ആര്‍ക്കാണ് ഭാരത്‌ രത്ന ലഭിച്ചിട്ടില്ലാത്തത്?
ജവഹര്‍ലാല്‍ നെഹ്‌റു
മഹാത്മാഗാന്ധി
ഇന്ദിര ഗാന്ധി
രാജീവ് ഗാന്ധി

8.'അഷ്ട്രപ്രധാൻ' എന്നറിയപ്പെടുന്നത് ആരുടെ മന്ത്രിസഭയായിരുന്നു??
ശിവജി
അക്ബർ
കൃഷ്ണദേവരായർ
ബാബർ

9. താഴെ പറയുന്നവരില്‍ ഏതു സ്വാതന്ത്ര്യസമര സേനാനിയാണ് അമേരിക്കയിലെ ആദ്യ ഇന്ത്യന്‍ സ്ഥാനപതിയായി സേവനമനുഷ്ടിച്ചത്?
വിജയലക്ഷ്മി പണ്ഡിറ്റ്‌
അസിഫ് അലി
എസ് രാധാകൃഷ്ണന്‍
കെ പി എസ് മേനോന്‍

10. നാണയത്തിന്‍മേല്‍ തന്റെ നാമം "അലക്സാണ്ടര്‍ രണ്ടാമന്‍ (സികന്ദര്‍-അല്‍-താനി)" എന്നടയാളപ്പെടുത്തിയ ഡെല്‍ഹി സുല്‍ത്താന്‍?
ജഹാംഗീര്‍
മുഹമ്മദ് ബിന്‍ തുഗ്ലക്
ഔറംഗസേബ്
അലാവുദ്ദീൻ ഖിൽജി



Image courtesy: https://veermaratha.wordpress.com/

Share this

0 Comment to "India Quiz - ഇന്ത്യ ക്വിസ് 14 - പ്രശസ്ത വ്യക്തികള്‍ "

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You