Friday 1 October 2021

മഹാത്മാഗാന്ധി ക്വിസ് 8

മഹാത്മാഗാന്ധി ക്വിസ് 8



1. താഴെ പറയുന്നവയില്‍ ഏതു നഗരങ്ങളെയാണ് മഹാത്മാഗാന്ധി എക്സ്പ്രസ്സ്‌വേ ബന്ധിപ്പിക്കുന്നത്?
ന്യൂ ദല്‍ഹി, ആഗ്ര
അഹമ്മദാബാദ്, വഡോദര
മുംബൈ, ന്യൂ ദല്‍ഹി
ആഗ്ര, ന്യൂ ദല്‍ഹി

2. അഹിംസക്കുള്ള ഗാന്ധി-കിംഗ്‌ അവാര്‍ഡ്‌ ലഭിച്ച ആദ്യ വ്യക്തി ആരാണ്?
നെല്‍സണ്‍ മണ്ടേല
ജെയിൻ ഗുഡാൽ
കോഫി അന്നന്‍
മ്വായി കിബാക്കി

3. ഗാന്ധിജിയെക്കുറിച്ച് എന്റെ ഗുരുനാഥൻ എന്ന കവിത രചിച്ചത് ആര്?
വയലാര്‍
അക്കിത്തം
വള്ളത്തോള്‍
ഓ എന്‍ വി കുറുപ്പ്

4. താഴെ പറയുന്നവയില്‍ ഏതാണ് ഗാന്ധിജിയെ കുറിച്ച് ഓ എന്‍ വി എഴുതിയ കവിത?
രക്തബാഷ്പം
ആഗസ്റ്റ് കാറ്റിൽ ഒരില
ഗാന്ധിഭാരതം
ഗാന്ധിജിയും കാക്കയും ഞാനും

5. ഗാന്ധിജിയെ “മഹാത്മാ“ എന്ന് ആദ്യം സംബോധന ചെയ്തത് ആരാണ്?
രബീന്ദ്രനാഥ് ടാഗോര്‍
സുഭാഷ്‌ ചന്ദ്ര ബോസ്
ജവഹര്‍ലാല്‍ നെഹ്‌റു
ഗോപാലകൃഷ്ണ ഗോഖലെ

6. സത്യത്തെ അറിയാന്‍ ഏറ്റവും പ്രയോജനപ്പെടുന്നത് എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഗ്രന്ഥം?
മഹാഭാരതം
രാമായണം
ബൈബിള്‍
ഭഗവത്‌ഗീത

7. ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്?
2
3
7
5

8. "തകർന്നുകൊണ്ടിരിക്കുന്ന ബാങ്കിൽ മാറാവുന്ന കാലഹരണപ്പെട്ട ചെക്ക്" എന്ന്‍ ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്രിപ്സ് മിഷന്‍
സൈമണ്‍ കമ്മീഷന്‍
ഗാന്ധി ഇര്‍വിന്‍ ഉടമ്പടി
കാബിനെറ്റ്‌ മിഷന്‍

9. ആരെയാണ് സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?
യേശു ക്രിസ്തു
സര്‍ദാര്‍ പട്ടേല്‍
ശ്രീബുദ്ധന്‍
മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌

10. ആരാണ് കെനിയന്‍ ഗാന്ധി എന്നറിയപ്പെടുന്നത്?
ജോമോ കെനിയാറ്റ
ഡാനിയല്‍ അറപ് മോയി
മ്വായി കിബാക്കി
ഉഹുരു കെനിയാറ്റ

മഹാത്മാഗാന്ധി ക്വിസ് 7

മഹാത്മാഗാന്ധി ക്വിസ് 7



1. താഴെ പറയുന്നവരില്‍ ആര്‍ക്കാണ് ഭാരത്‌ രത്ന ബഹുമതി ലഭിച്ചിട്ടില്ലാത്തത്?
ജവഹര്‍ലാല്‍ നെഹ്‌റു
മഹാത്മാഗാന്ധി
ഇന്ദിരാഗാന്ധി
രാജീവ്ഗാന്ധി

2. ഗ്രാം സ്വരാജ് അഥവാ ഗ്രാമ സ്വയം ഭരണം എന്ന ആശയം ആരുടേതായിരുന്നു?
നരേന്ദ്ര മോദി
ജവഹര്‍ലാല്‍ നെഹ്‌റു
മഹാത്മാഗാന്ധി
വിനോബ ഭാവേ

3. താഴെ പറയുന്നവയില്‍ ഏതു ഇന്തോനേഷ്യന്‍ രാഷ്ട്രപതിയാണ് ഇന്തോനേഷ്യന്‍ ഗാന്ധി എന്നറിയപ്പെടുന്നത്?
അബ്ദുര്‍റഹ്മാന്‍ വാഹിദ്
സുഹാര്‍തോ
ബി ജെ ഹബിബി
സുകാര്‍ണോ

4. മഹാത്മാഗാന്ധിയുടെയും കസ്തൂർബാ ഗാന്ധിയുടെയും സ്മരണയ്ക്കായി നിർമ്മിച്ചിരിക്കുന്ന സ്മാരകമായ കീർത്തി മന്ദിർ എവിടെയാണ്?
ന്യൂ ഡല്‍ഹി
പോര്‍ബന്തര്‍
ലക്നോ
കൊല്‍ക്കത്ത

5. "വെയിറ്റിംഗ് ഫോര്‍ മഹാത്മ" ആരെഴുതിയ നോവലാണ്‌?
ആര്‍ കെ നാരായണ്‍
പ്രേംചന്ദ്
മുല്‍ക് രാജ് ആനന്ദ്
ജവഹര്‍ലാല്‍ നെഹ്‌റു

6. മഹാത്മാഗാന്ധിയുടെ സ്മരണാര്‍ത്ഥം ഏതു വര്‍ഷമാണ്‌ ആദ്യ ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയത്?
1952
1956
1947
1948

7. "ഭയമില്ലാത്ത മനുഷ്യന്‍" എന്ന് ഗാന്ധിജി വിശേഷിപ്പിച്ച ഇദ്ദേഹം ആധുനിക ഗാന്ധിയായാണ്‌ അറിയപ്പെടുന്നത്.
സുന്ദര്‍ലാല്‍ ബഹുഗുണ
അണ്ണാ ഹസാരെ
ബാബാ ആംതെ
വരുണ്‍ ഗാന്ധി

8. നാഷണല്‍ ഗാന്ധി മ്യൂസിയം ആന്‍ഡ്‌ ലൈബ്രറി എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
പോര്‍ബന്തര്‍
അഹമ്മദാബാദ്
ന്യൂ ദല്‍ഹി
മുംബൈ

9. ന്യൂ ദല്‍ഹിയിലെ ഗാന്ധി സ്മൃതിയുടെ മുന്‍പത്തെ പേരെന്തായിരുന്നു?
സേവാസദന്‍
നവജീവന്‍
ബിര്‍ള ഹൌസ്
ഗാന്ധിഗ്രാം

10. താഴെ പറയുന്നവയില്‍ ഏതാണ് പ്രശസ്ത ഇന്ത്യൻ വാസ്തുശില്പിയും ആസൂത്രകനും ആയ ചാൾസ് കോറിയ രൂപകല്പന ചെയ്തത്?
നാഷണല്‍ ഗാന്ധി മ്യൂസിയം ആന്‍ഡ്‌ ലൈബ്രറി, ന്യൂ ദല്‍ഹി
മണി ഭവന്‍, മുംബൈ
ഗാന്ധി സംഗ്രഹാലയ, പാറ്റ്ന
ഗാന്ധി സ്മാരക സംഗ്രഹാലയ, അഹമ്മദാബാദ്

മഹാത്മാഗാന്ധി ക്വിസ് 6

മഹാത്മാഗാന്ധി ക്വിസ് 6



1. മഹാത്മാഗാന്ധിയുടെ ആത്മകഥയായ "എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍" ഗുജറാത്തിയില്‍ നിന്നും ഇംഗ്ലീഷിലെയ്ക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്?
ജവഹര്‍ലാല്‍ നെഹ്‌റു
മഹാദേവ് ദേശായി
ആചാര്യ ക്രിപലാനി
ആന്നി ബസന്‍റ്

2. ഗാന്ധിജിയുടെ ചിന്തകളില്‍ വഴിത്തിരിവുണ്ടാക്കിയ ജോണ്‍ റസ്കിന്റെ ഗ്രന്ഥം ഏതാണ്?
ദി കിങ്ങ്ഡം ഓഫ് ഗോഡ് ഈസ്‌ വിതിന്‍ യു
അണ്‍ടു ഹിസ്‌ ലാസ്റ്റ്
ദി ഗോസ്പല്‍ ഇന്‍ ബ്രീഫ്
ദി ഡിക്ലിന്‍ ആന്‍ഡ്‌ ഫാള്‍ ഓഫ് റോമന്‍ എമ്പയര്‍

3. ലോകത്തിലെ ഏറ്റവും വലിയ ചര്‍ക്ക ഇന്ത്യയിലെ ഏതു നഗരത്തിലാണ് 2016ല്‍ സ്ഥാപിച്ചത്?
ന്യൂ ഡല്‍ഹി
മുംബൈ
ബെംഗളൂരു
ഗാന്ധിനഗര്‍

4. ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്?
രബീന്ദ്രനാഥ് ടാഗോര്‍
ജവഹര്‍ലാല്‍ നെഹ്‌റു
സുഭാഷ്‌ ചന്ദ്ര ബോസ്
ഗോപാലകൃഷ്ണ ഗോഖലെ

5. ജര്‍മന്‍ പ്രകൃതിചികിത്സകനായ അഡോള്‍ഫ് ജസ്റ്റിന്റെ ഏതു കൃതിയാണ് പ്രകൃതിചികിത്സയിലീക്ക് തിരിയാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ചത്?
അണ്‍ടു ഹിസ്‌ ലാസ്റ്റ്
നാച്ചുറോപ്പതി
റിട്ടേണ്‍ ടു നാച്വര്‍
നാച്വറല്‍ ഹീലിംഗ്

6. ഗാന്ധിജിയുടെ വിയോഗത്തെ തുടർന്ന് ഉള്ളൂര്‍ രചിച്ച കൃതി?
രക്തബാഷ്പം
ആ ചുടലക്കളം
ആഗസ്റ്റ് കാറ്റിൽ ഒരില
ആഗസ്റ്റ് കാറ്റിൽ ഒരില

7. മഹാത്മാഗാന്ധിയുടെ അടുത്ത സഹയാത്രികനായ ജെ സി കുമരപ്പ ഗാന്ധിസത്തെ അടിസ്ഥാനമാക്കി ഏതു രംഗത്താണ് പുതിയ ചിന്താഗതി അവതരിപ്പിച്ചത്?
സാമ്പത്തിക ശാസ്ത്രം
മതം
വിദ്യാഭ്യാസം
സ്ത്രീ ശാക്തീകരണം

8. ഏതു സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ്‌ മഹാത്മാഗാന്ധി ബ്രിട്ടീഷ് സര്‍ക്കാര്‍ നല്‍കിയ കേസര്‍-ഇ-ഹിന്ദ് ബഹുമതി തിരിച്ചു കൊടുത്തത്?
ചൌരി ചൌരാ സംഭവം
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല
കൊഹാട്ട് കലാപം
ഇന്ത്യാ വിഭജനം

9. മദൻലാൽ പഹ്വ, ദിഗംബർ ബാഗ്ദെ എന്നിവര്‍ താഴെ പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല
ഇന്ദിരാഗാന്ധിയുടെ കൊലപാതകം
മഹാത്മാഗാന്ധിയുടെ കൊലപാതകം
ഇന്ത്യ ചൈനാ യുദ്ധം

10. 1919ല്‍ മഹാത്മാഗാന്ധിയാണ് ഈ ബാങ്ക് ഉദ്ഘാടനം ചെയ്തത്. ഏതാണ് ബാങ്ക്?
ഫെഡറല്‍ ബാങ്ക്
സൌത്ത് ഇന്ത്യന്‍ ബാങ്ക്
ഓറിയന്ടല്‍ ബാങ്ക് ഓഫ് കോമ്മെര്‍സ്
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

മഹാത്മാഗാന്ധി ക്വിസ് 5

മഹാത്മാഗാന്ധി ക്വിസ് 5



1. താഴെ പറയുന്ന നാലുപേരില്‍ വ്യത്യസ്തന്‍ ആര്?
മഹാത്മാഗാന്ധി
നെല്‍സണ്‍ മണ്ടേല
ബറാക്ക് ഒബാമ
കോഫി അന്നന്‍

2. ആദ്യമായി വിദേശ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരന്‍?
ജവഹര്‍ലാല്‍ നെഹ്‌റു
സര്‍ സി വി രാമന്‍
മഹാത്മാഗാന്ധി
മദര്‍ തെരേസ

3. ഏതു വിദേശ രാജ്യമാണ് ആദ്യമായി മഹാത്മാഗാന്ധിയുടെ ചിത്രമുള്ള പോസ്റല്‍ സ്റ്റാമ്പ് ഇറക്കിയത്?
ബ്രിട്ടന്‍
യു എസ് എ
റഷ്യ
ഇറ്റലി

4. ഗാന്ധിജിയുടെ സത്യാഗ്രഹ പ്രസ്ഥാനത്തിൽ ചേർന്ന ആദ്യത്തെ കേരളീയന്‍ ആരാണ്?
കെ പി കേശവമേനോന്‍
കെ മാധവന്‍ നായര്‍
സി കേശവന്‍
കെ കേളപ്പന്‍

5. ക്രിസ്തുവിന്റെ വിശ്വസ്തനായ അപ്പോസ്തലൻ' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്‌ ആരെയാണ്?
ചിത്തരഞ്ജന്‍ ദാസ്
സി എഫ് ആൻഡ്രൂസ്
മദര്‍ തെരേസ
ഏണസ്റ്റ് ഫോറസ്റ്റര്‍ പാറ്റന്‍

6. "എന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചിരുന്നത് ആരെ?
ജവഹര്‍ലാല്‍ നെഹ്‌റു
ലാലാ ലജ്പത് റായി
ഗോപാലകൃഷ്ണ ഗോഖലെ
സി രാജഗോപാലാചാരി

7. "ക്രിസ്റ്റൽ പോലെ പരിശുദ്ധന്‍, സിംഹത്തെപ്പോലെ ധൈര്യവാന്‍, രാഷ്ട്രീയത്തിലെ ഏറ്റവും തികഞ്ഞ വ്യക്തി". ആരെക്കുറിച്ചാണ് ഗാന്ധിജി ഇങ്ങനെ വിശേഷിപ്പിച്ചത്?
ലാലാ ലജ്പത് റായി
മോത്തിലാല്‍ നെഹ്‌റു
ഗോപാലകൃഷ്ണ ഗോഖലെ
ബിപിന്‍ ചന്ദ്രപാല്‍

8. ഗാന്ധിജിയെക്കുറിച്ച് മഹാത്മാവിന്റെ മാർഗം എന്ന കൃതി രചിച്ചത് ആര്?
സുകുമാര്‍ അഴീക്കോട്
മധുസൂദനന്‍ നായര്‍
കെ കേളപ്പന്‍
പവനന്‍

9. വൈസ്രോയി ലോർഡ് ഇർവിൻ സഞ്ചരിച്ചിരുന്ന ഡൽഹി-ആഗ്ര റെയിൽവേ ലൈനിൽ ട്രെയിൻ സ്ഫോടനം നടത്തിയതുമായി ബന്ധപ്പെട്ട് മഹാത്മാ ഗാന്ധി 'ദ കൾട്ട് ഓഫ് ബോംബ്' എന്ന ലേഖനത്തിനു മറുപടിയായി "ദ ഫിലോസഫി ഓഫ് ബോംബ്" എന്ന ലേഖനം എഴുതിയ വിപ്ലവകാരി?
ചന്ദ്രശേഖര്‍ ആസാദ്
ഭഗത് സിംഗ്
ഭഗവതി ചരൺ വോഹ്റ
ബത്തുകേഷ്വർ ദത്ത്

10. ജാപ്പനീസ് ഗാന്ധി എന്നറിയപ്പെടുന്നത് ആര്?
മിനോരു കസായ്
തോയോഹികോ കഗാവ
ഹിരോഷി ഹസെ
തോമിച്ചി മുറയാമ

മഹാത്മാഗാന്ധി ക്വിസ് 4

മഹാത്മാഗാന്ധി ക്വിസ് 4



1. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കുന്നതിന് ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം നടന്നതെവിടെ?
കാക്കോരി
ചിറ്റഗോംഗ്
ചൗരി ചൗരാ
ചമ്പാരൺ

2. ഗാന്ധിജിയുടെ ദണ്ഡിയാത്രയെ അനുസ്മരിപ്പിക്കുന്ന ജി ശങ്കരക്കുറുപ്പ് എഴുതിയ കാവ്യം?
പ്രഭാതവാതം
ഓര്‍മ്മിക്കുന്നുവോ
ഭാരത സന്ദേശം
രാജ്ഘട്ടില്‍

3. 1925-ലെ ക്ഷാമത്തെത്തുടർന്ന് വലഞ്ഞ കർഷകർക്ക്മേൽ നികുതി കൂട്ടുവാനൊരുങ്ങിയപ്പോൾ സർദാർ വല്ലഭായി പട്ടേലിന്റെ നേതൃത്വത്തിൽ 1928-ൽ സത്യാഗ്രഹം നടന്നതെവിടെ?
ബർദോളി
ഖേഡ
വേദാരണ്യം
ചമ്പാരൺ

4. ജർമ്മനിയിലെ ഈ സ്ഥലത്ത് വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസ് വേദിയിലാണ് ഭിക്കാജി റസ്തം കാമ എന്ന മാഡം കാമ ഇന്ത്യയുടെ ദേശീയപതാക ഉയർത്തിയത്.
ഹെഡൽബർഗ്
ബര്‍ലിന്‍
ഗുട്ടന്‍ബര്‍ഗ്
സ്റ്റ്ട്ട്ഗർട്ട്

5. 1969ലെ ഗാന്ധി സമാധാന പുരസ്കാരം ലഭിച്ചഇദ്ദേഹം ശ്രീലങ്കന്‍ ഗാന്ധി എന്നാണ് അറിയപ്പെടുന്നത്?
സുനില അഭയസേകര
എ ടി അരിയരത്നെ
വില്ല്യം ഡി സില്‍വ
പി ദേവകുമാരന്‍

6. 1942 ഓഗസ്റ്റ് 8-ന് ഗോവാലിയ ടാങ്ക് മൈതാനത്തുവച്ചാണ് മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യാ പ്രസംഗം നടത്തിയത്. എന്ത് പേരിലാണ് ഈ സ്ഥലം ഇപ്പോള്‍ അറിയപ്പെടുന്നത്?
ഗേറ്റ് വേ ഓഫ് ഇന്ത്യ
ഓഗസ്റ്റ് ക്രാന്തി മൈതാനം
മണി ഭവന്‍
ബോംബെ ഹാര്‍ബര്‍

7. ഗാന്ധിജിയുടെ ദണ്ഡി യാത്രയോടനുബന്ധിച്ച് സി രാജഗോപാലാചാരി ട്രിച്ചിനൊപൊളിയില്‍ നിന്നും തുടങ്ങിയ യാത്ര അവസാനിച്ചത്‌ എവിടെയാണ്?
തൂത്തുക്കുടി
പുതുച്ചേരി
കുംഭകോണം
വേദാരണ്യം

8. ഇന്ത്യയിലെ സ്വാതന്ത്ര്യ സമരകാലത്ത്, മഹാത്മാഗാന്ധി, നെഹ്‌റു, സുഭാഷ്‌ ചന്ദ്ര ബോസ് തുടങ്ങി നിരവധി സ്വാതന്ത്ര്യസമര സേനാനികളെ പാര്‍പ്പിച്ച ഈ ജയിലില്‍ വെച്ചാണ്‌ പൂനെ കരാറിൽ മഹാത്മാ ഗാന്ധി ഒപ്പുവച്ചത്‍
സെല്ലുലാര്‍ ജയില്‍
യർവാദാ സെൻട്രൽ ജയിൽ
അലിപോര്‍ ജയില്‍
ലാഹോര്‍ സെന്‍ട്രല്‍ ജയില്‍

9. "ദി സീക്രട്ട് ഡയറി ഓഫ് കസ്തൂര്‍ബാ" ആരെഴുതിയ പുസ്തകമാണ്'?
നീലിമ ഡാൽമിയ അധാർ
അനിതാ ദേശായി
ജുമ്പാ ലാഹിരി
ശശി ടെശ്പാണ്ടേ

10. കേരള ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി?
കെ കേളപ്പന്‍
ഐ കെ കുമാരന്‍
പട്ടം താണുപിള്ള
മുഹമ്മദ്‌ അബ്ദുര്‍ റഹിമാന്‍

മഹാത്മാഗാന്ധി ക്വിസ് 3

മഹാത്മാഗാന്ധി ക്വിസ് 3



1. എന്നാണ് പ്രവാസി ഭാരതീയ ദിനം?
ഒക്ടോബര്‍ 12
ജനുവരി 31
ജനുവരി 26
ഒക്ടോബര്‍ 2

2. ഏതു ഭാഷയിലാണ് ഗാന്ധിജി നവ്ജീവന്‍ പത്രം ആരംഭിച്ചത്?
മറാത്തി
ഹിന്ദി
ഗുജറാത്തി
ഇംഗ്ലിഷ്

3. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് ആര്?
കെ കേളപ്പന്‍
സി രാധാകൃഷ്ണന്‍
ഐ കെ കുമാരന്‍
എം മുകുന്ദന്‍

4. 1930ല്‍ ഗാന്ധിജി നയിച്ച ദണ്ഡി യാത്രയില്‍ എത്ര സന്നദ്ധപ്രവർത്തകരാണ് ഗാന്ധിജിയെ അനുഗമിച്ചത്?
78
100
50
62

5. “ഡൂ ഓർ ഡൈ” (പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക) എന്ന ആഹ്വാനം ഗാന്ധിജി പുറപ്പെടുവിച്ചത് എന്തിനോടനുബന്ധിച്ചാണ്?
ഖിലാഫത്ത് പ്രസ്ഥാനം
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
ഉപ്പുസത്യാഗ്രഹം
സൈമണ്‍ കമ്മീഷന്‍

6. ഗാന്ധിജി ഇന്ത്യയില്‍ ആദ്യമായി നിരാഹാരസമരം നടത്തിയത് എവിടെയായിരുന്നു?
അഹമ്മദാബാദ്
ലക്നോ
ജാലിയന്‍വാലാബാഗ്
ദല്‍ഹി

7. ഗാന്ധിജിയെ "അർദ്ധനഗ്നനായ ഫക്കീർ" എന്ന് വിശേഷിപ്പിതാര്?
രബീന്ദ്രനാഥ ടാഗോര്‍
വിൻസ്റ്റൺ ചർച്ചിൽ
ലോര്‍ഡ്‌ ഇര്‍വിന്‍
ക്ലെമെന്റ് ആറ്റ്ലി

8. "രക്തവും മാംസവും ഉള്ള ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല". ആരുടെ വാക്കുകള്‍?
വിൻസ്റ്റൺ ചർച്ചിൽ
ജോണ്‍ റസ്കിന്‍
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
എസ് രാധാകൃഷ്ണന്‍

9. ബീഹാറില്‍ നിന്നുമുള്ള ഏതു നേതാവാണ്‌ "ബീഹാര്‍ ഗാന്ധി" എന്നറിയപ്പെടുന്നത്?
ഡോ. എസ് രാധാകൃഷ്ണന്‍
ഡോ. രാജേന്ദ്രപ്രസാദ്
ലാലു പ്രസാദ് യാദവ്
ജയപ്രകാശ് നാരായണ്‍

10. ഡിജിറ്റൽ മൾട്ടിമീഡിയ മ്യൂസിയമായ ഇറ്റെണല്‍ ഗാന്ധി മ്യൂസിയം എവിടെയാണ്?
ന്യൂ ദല്‍ഹി
മുംബൈ
അഹമ്മദാബാദ്
പോര്‍ബന്തര്‍

മഹാത്മാഗാന്ധി ക്വിസ് 2


മഹാത്മാഗാന്ധി ക്വിസ് 2



1. ആരാണ് മഹാത്മാഗാന്ധിയുടെ രാഷ്ട്രിയ ഗുരുവായി അറിയപ്പെടുന്നത്?
ബാലാ ഗംഗാധര തിലക്
ലാലാ ലജ്പത് റായി
ഗോപാല്‍ കൃഷ്ണ ഗോഖലെ
രവീന്ദ്രനാഥ് ടാഗോര്‍

2. "ദി മേക്കിംഗ് ഓഫ് ദി മഹാത്മ" എന്ന ചിത്രത്തില്‍ ഗാന്ധിയുടെ വേഷമിട്ട നടന്‍ ആര്?
രജിത് കപൂര്‍
ബെന്‍ കിങ്ങ്സ്ലി
അനുപം ഖേര്‍
റിച്ചാർഡ് ആറ്റൻബറോ

3. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 ഏതു ദിനമായാണ് ആചരിക്കുന്നത്?
അന്താരാഷ്ട്ര അഹിംസാ ദിനം
പ്രവാസി ദിനം
ലോക സമാധാനദിനം
രക്തസാക്ഷി ദിനം

4. ഏതു വര്‍ഷമാണ്‌ നിയമ പഠനത്തിനായി ഗാന്ധിജി ഇംഗ്ലണ്ടിലേക്ക് പോയത്?
1887
1888
1889
1890

5. അമേരിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നതാര്?
മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌
അബ്രഹാം ലിങ്കണ്‍
തര്‍ഗുഡ് മാര്‍ഷല്‍
ജോണ്‍ എഫ് കെന്നഡി

6. പാലാ നാരായണ്‍ നായര്‍ ഗാന്ധിജിയെപ്പറ്റി എഴുതിയ കവിത ഏതു?
മഹാത്മാഗാന്ധി
ഗാന്ധിഭാരതം
രാജ്ഘട്ടിലെ പൂക്കള്‍
ജസ്റ്റിസ് ഗാന്ധി

7. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനതിരെ പോരാടാന്‍ ഗാന്ധിജി സ്ഥാപിച്ച പ്രസ്ഥാനം?
ആഫ്രിക്കന്‍ നാഷണല്‍ കോൺഗ്രസ്സ്
നറ്റാൾ ഇന്ത്യൻ കോൺഗ്രസ്സ്
ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ്സ്
ആഫ്രിക്കന്‍ നാഷനലിസ്റ്റ് പാര്‍ടി

8. 1903-ൽ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം ഏതാണ്?
ഇന്ത്യൻ ഒപ്പീനിയൻ
ആഫ്രിക്കന്‍ ടൈംസ്‌
സര്‍വോദയ
ഇന്ത്യന്‍ എക്സ്പ്രസ്സ്‌

9. എന്നാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്നും മടങ്ങിയെത്തിയത്?
1915 ജനുവരി 26
1916 ജനുവരി 9
1915 ജനുവരി 9
1915 ജനുവരി 18

10. താഴെ പറയുന്നവരില്‍ ആരാണ് 48ഓളം രാജ്യങ്ങളുടെ തപാല്‍ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ടിട്ടുള്ളത്?
മഹാത്മാഗാന്ധി
നെല്‍സണ്‍ മണ്ടേല
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
അബ്രഹാം ലിങ്കണ്‍

മഹാത്മാഗാന്ധി ക്വിസ് 1

മഹാത്മാഗാന്ധി ക്വിസ് 1

ഈ ഗാന്ധിജയന്തി ദിനത്തില്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ കുറിച്ചുള്ള ക്വിസ് ആണ് ഉള്‍പ്പെടുത്തുന്നത്. 


1. അതിര്‍ത്തി ഗാന്ധി എന്ന പേരില്‍ പ്രശസ്തനായ സ്വാതന്ത്ര്യ സമര സേനാനി ആര്?
മൌലാന അബുള്‍ കലാം ആസാദ്
മുഹമ്മദാലി ജിന്ന
അഷ്ഫഖുള്ള ഖാന്‍
അബ്ദുള്‍ ഗാഫര്‍ ഖാന്‍

2. മഹാത്മാഗാന്ധിയുടെ ജനന സ്ഥലം എവിടെയാണ്?
അഹമ്മദാബാദ്
പോര്‍ബന്തര്‍
രാജ്കോട്ട്
വാര്‍ധ

3. മഹാത്മാ ഗാന്ധി സേതു പാലം ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ പാലമാണ്. ഏതു നദിയിലാണ് ഈ പാലം നിര്‍മിച്ചിരിക്കുന്നത്?
യമുന
ബ്രഹ്മപുത്ര
ഗംഗ
കൃഷ്ണ

4. ഗാന്ധിജിയെക്കുറിച്ച് ധർമ്മസൂര്യൻ എന്ന കൃതി രചിച്ചത് ആര്?
വള്ളത്തോള്‍
അക്കിത്തം
വയലാര്‍
ഓ എന്‍ വി കുറുപ്പ്

5. "വൃദ്ധ സ്ത്രീ ഗാന്ധി" എന്ന് ബംഗാളിയില്‍ അറിയപ്പെട്ട ഇവര്‍ ഗാന്ധിയുടെ ഒരു വലിയ അനുയായി ആര്യിരുന്നു. 1942ല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ പോലീസിന്റെ വെടിയേറ്റ്‌ മരണപ്പെട്ടു. ആരാണിവര്‍?
മാതംഗിനി ഹാജ്റാ
ബീഗം ഹസ്രത് മഹല്‍
ബികാജി കാമ
പാര്‍ബതി ഗിരി

6. "അറ്റ്‌ ദി ഫീറ്റ്‌ ഓഫ് മഹാത്മാഗാന്ധി" ആരെഴുതിയ പുസ്തകമാണ്?
രാജേന്ദ്രപ്രസാദ്
എസ് രാധാകൃഷ്ണന്‍
വി വി ഗിരി
സാക്കിര്‍ ഹുസൈന്‍

7. അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം ലഭിച്ച ആദ്യ വ്യക്തി?
എ ടി അരിയരത്നെ
ജൂലിയസ് ന്യെരേരെ
ജെറാർഡ് ഫിഷർ
ബാബാ ആംതെ

8. ശ്രീ ലങ്കയിലെ സർവോദയ ശ്രമദാന പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഇദ്ദേഹം 1996ല്‍ അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം ലഭിച്ച വ്യക്തിയാണ്
മൈത്രിപല സിരിസേന
അനഗാരിക ധര്‍മപാല
മഹിന്ദ്ര രാജപക്സ
എ ടി അരിയരത്നെ

9. താഴെ പറയുന്നവയില്‍ ഏതിനാണ് അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം ലഭിച്ചിട്ടുള്ളത്‌?
A. ഭാരതീയ വിദ്യാ ഭവന്‍
B. ഐ.എസ്.ആർ.ഒ
C. ഗ്രാമീൺ ബാങ്ക്
D. രാമകൃഷ്ണ മിഷന്‍
A മാത്രം
B, C, D
B, D
A,B,C, D

10. മഹാത്മാഗാന്ധിയെ ആദരിച്ചു കൊണ്ട് "രാഗാ മോഹന്‍ കൌന്‍സ്" എന്ന രാഗം ചിട്ടപ്പെടുത്തിയത് ആര്?
ഉസ്താദ് ബിസ്മില്ലാ ഖാന്‍
എ ആര്‍ റഹ്മാന്‍
പണ്ഡിറ്റ്‌ രവിശങ്കര്‍
ബപ്പി ലാഹിരി

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You