Monday, 6 May 2019

India Quiz - ഇന്ത്യ ക്വിസ് 16 - പ്രശസ്ത വ്യക്തികള്‍

Image courtesy: madhyamam.com

ഇന്ത്യ ക്വിസ് 16 - പ്രശസ്ത വ്യക്തികള്‍



1. ഇന്ത്യയുടെ പുരാതന കലാപാരമ്പര്യങ്ങൾ പുനരുജ്ജീവിപ്പിക്കാൻ "ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയന്റൽ ആർട്ട്" സ്ഥാപിച്ചത് ആര്?
രവീന്ദ്രനാഥ് ടാഗോര്‍
അബനീന്ദ്രനാഥ് ടാഗോര്‍
നന്ദലാല്‍ ബോസ്
ബിനോദ് ബിഹാരി മുഖർജി



2. താഴെ പറയുന്നവരില്‍ ഏത് ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ ആസ്സംബ്ലിയില്‍ ഹിന്ദിയില്‍ പ്രസംഗിച്ച ആദ്യ വ്യക്തി?
ജവഹര്‍ലാല്‍ നെഹ്‌റു
അടല്‍ ബിഹാരി വാജ്പേയി
നരേന്ദ്ര മോദി
മന്‍മോഹന്‍ സിങ്

3. ഇപ്പോഴത്തെ നീതി ആയോഗ് അദ്ധ്യക്ഷൻ ആര്?
പ്രണബ് മുഖർജി
പി. ചിദംബരം
നരേന്ദ്ര മോദി
എം എസ് അഹല്ലുവാലിയ

4. ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ് ആര്?
ഓമനകുഞ്ഞമ്മ
ലീല സേഥ്
ഫാത്തിമാബീവി
കോര്‍ണേലിയ സെറാബ്ജി

5. "കവ്വാലി" ഗാന ശാഖയുടെ പിതാവ് എന്നറിയപ്പെടുന്ന ഇന്ത്യന്‍ കവി?
അമീർ ഖുസ്രൊ
കബീര്‍
ഫൈസി
സർമദ് കശാനി

6. 1994-ൽ ഗ്രാമി പുരസ്കാരം ലഭിച്ച മോഹന വീണ എന്ന ഉപകരണം രൂപപ്പെടുത്തിയ ഭാരതീയനായ ഉപകരണസംഗീതജ്ഞന്‍?
വിശ്വ മോഹൻ ഭട്ട്
പണ്ഡിറ്റ്‌ രവിശങ്കര്‍
ബരുൻ കുമാർ പാൽ
ദേബാഷിഷ് ഭട്ടാചാര്യ

7. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം "പഞ്ചായത്ത് രാജിന്‍റെ ശില്‍പി" ആയി കണക്കാക്കപ്പെടുന്നു. ആരാണീ വ്യക്തി?
ജീവരാജ് മേത്ത
നരേന്ദ്ര മോദി
ബല്‍വന്ത്റായ് മേത്ത
ചിമന്‍ബായി പട്ടേല്‍

8. കുഷ്ഠരോഗികളുടെ പുനരധിവാസത്തിനായി "ആനന്ദവന്‍" എന്ന പേരില്‍ ആശ്രമം സ്ഥാപിച്ചതാര്?
മഹാത്മാഗാന്ധി
മദര്‍ തെരേസ
ബാബാ ആംതെ
ലാല ലജ്പത് റായ്

9. സാഹിത്യ അകാദമി അവാര്‍ഡ് ജേതാവായ ഡോ. അമിയചന്ദ്ര ചക്രവര്‍ത്തി ഇന്ത്യയിലെ ഏത് പ്രശസ്ത വ്യക്തിയുടെ അടുത്ത സഹയാത്രികനും സെക്രട്ടറിയുമായിരുന്നു?
മഹാത്മാഗാന്ധി
ജവഹര്‍ലാല്‍ നെഹ്‌റു
ബി ആര്‍ അംബേദ്കര്‍
രവീന്ദ്രനാഥ ടാഗോര്‍

10. തോട്ടിപ്പണി നിർത്തലാക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചതിന് ഏഷ്യൻ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന റമോൺ മഗ്സസെ അവാർഡ് 2016-ല്‍ ലഭിച്ച ഇന്ത്യൻ സാമൂഹ്യപ്രവർത്തകന്‍ ആര്?
സുന്ദര്‍ലാല്‍ ബഹുഗുണ
പോല്‍ ദിവാകര്‍
ബെസ്വാദ വിൽസൺ
എസ് ആര്‍ ശങ്കരന്‍

Share this

0 Comment to "India Quiz - ഇന്ത്യ ക്വിസ് 16 - പ്രശസ്ത വ്യക്തികള്‍"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You