Sunday, 5 May 2019

India Quiz - ഇന്ത്യ ക്വിസ് 15 - പ്രശസ്ത വ്യക്തികള്‍

ഇന്ത്യ ക്വിസ് 15 - പ്രശസ്ത വ്യക്തികള്‍



1. "ആലംഗീര്‍" എന്നറിയപ്പെട്ടിരുന്ന മുഗള്‍ ഭരണാധികാരി?
അക്ബര്‍
ബാബര്‍
ഔറംഗസേബ്
ജഹാംഗീര്‍



2. സാധാരണ ജനത്തിന് ചക്രവര്‍ത്തിയുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ആഗ്ര കോട്ടയില്‍ "നീതിയുടെ ചങ്ങല" എന്ന സമ്പ്രദായം നടപ്പിലാക്കിയത് ആരായിരുന്നു?
അക്ബര്‍
ബാബര്‍
ഔറംഗസേബ്
ജഹാംഗീര്‍

3. സ്വാമി വിവേകാനന്ദന്‍ തന്റെ അവസാന നാളുകള്‍ ചിലവഴിച്ചത് എവിടെയായിരുന്നു?
ബേലൂര്‍ മഠം
കൊസിപ്പൂര്‍
കന്യാകുമാരി
ദക്ഷിണേശ്വര്‍

4. "അമുക്തമാല്യഡ" വിജയനഗര സാമ്രാജ്യത്തിലെ കൃഷ്ണദേവരായര്‍ എഴുതിയ കാവ്യമാണ്. ഏതു ഭാഷയിലാണ് ഈ കാവ്യം എഴുതപ്പെട്ടിട്ടുള്ളത്?
തമിഴ്
കന്നഡ
കൊങ്കണി
തെലുഗ്

5. സ്വാമി വിവേകാനന്ദന് ആ പേര് നിര്‍ദ്ദേശിച്ചതാര്?
സുഭാഷ് ചന്ദ്രബോസ്
രവീന്ദ്രനാഥ് ടാഗോര്‍
ഖേത്രി മഹാരാജാവ്
സിസ്റ്റര്‍ നിവേദിത

6. "ദേവാനാം പ്രിയ" എന്നാ അപരനാമത്തില്‍ അറിയപ്പെട്ടതാര്?
കനിഷ്കന്‍
അശോകന്‍
ചന്ദ്രഗുപ്തന്‍
ഹര്‍ഷന്‍

7. "ദീനബന്ധു" എന്നറിയപ്പെടുന്നതാരാണ്?
സി.എഫ്. ആന്‍ഡ്രൂസ്‌
ബിആര്‍ അംബേദ്കര്‍
ചിത്തരഞ്ജന്‍ ദാസ്
രവീന്ദ്രനാഥ് ടാഗോര്‍

8. ഈ മുന്‍ വനിതാ മുഖ്യമന്ത്രിക്ക് രണ്ടു പെണ്‍കുട്ടികളെ മുങ്ങിമരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയതിന് ധീരതക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ആനന്ദിബെന്‍ പട്ടേല്‍
മായാവതി
ജയലളിത
വസുന്ധര രാജെ സിന്ധ്യ

9. മഹാരാഷ്ട്രയിലെ ജൽഗാവിലെ ഗാന്ധി റിസർച്ച് ഫൌണ്ടേഷൻ സ്ഥാപിച്ചതാര്?
ഭവർലാൽ എച്ച് ജെയ്ൻ
അരുണ്‍ ഗാന്ധി
ജവഹര്‍ലാല്‍ നെഹ്രു
മഹാദേവ് ദേശായി

10. "അലിഗുർഷാസ്പ്" എന്നത് ഏത് ഇന്ത്യന്‍ ചക്രവർത്തിയുടെ പേരാണ്?
അലാവുദ്ദീൻ ഖിൽജി
ഔറംഗസേബ്
ജഹാംഗീര്‍
മുഹമ്മദ് ബിന്‍ തുഗ്ലക്

Share this

0 Comment to "India Quiz - ഇന്ത്യ ക്വിസ് 15 - പ്രശസ്ത വ്യക്തികള്‍"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You