Saturday 9 March 2019

Malayalam Cinema quiz മലയാളം സിനിമ ക്വിസ് 9

മലയാളം സിനിമ ക്വിസ് 9

Malayalam Movie Quiz, Malayalam Film Quiz, Malayalam Cinema Quiz



1. പ്രസിദ്ധ സിനിമാ സംവിധായകന്‍ പി പത്മരാജന്‍റെ അവസാനത്തെ ചിത്രം ഏതാണ്?
മൂന്നാം പക്കം
ഞാൻ ഗന്ധർവ്വൻ
തൂവാനത്തുമ്പികൾ
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ

2. ഭരതൻ സംവിധാനം നിർവ്വഹിച്ച തകര എന്ന ചിത്രത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച ശ്രദ്ധേയമായ കഥാപാത്രം?
ചെല്ലപ്പനാശാരി
മാത്തുമൂപ്പൻ
തകര
പുള്ളൈ

3. 1993ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ഈ ചിത്രം മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്
വൈശാലി
മണിച്ചിത്രത്താഴ്
ഒരു വടക്കന്‍ വീരഗാഥ
താഴ്വാരം

4. മലയാളചലച്ചിത്രനടനും , എഴുത്തുകാരനുമായ മധുപാല്‍, മികച്ച നവാഗത സംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഏത് ചിത്രത്തിനാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്?
ആകസ്മികം
ഒഴിമുറി
ഒരു കുപ്രസിദ്ധ പയ്യന്‍
തലപ്പാവ്

5. കെ.ജെ. യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ച ഗാനം ഏത് ചിത്രത്തിലേത് ആയിരുന്നു?
നല്ല തങ്ക
കാൽപ്പാടുകൾ
ഭാര്‍ഗവീനിലയം
അച്ഛനും ബാപ്പയും

6. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ആദ്യമായി നേടിയത് 1954ല്‍ രണ്ടു ചിത്രങ്ങളാണ്. അതിലൊന്ന് നീലക്കുയില്‍ ആയിരുന്നു. രണ്ടാമത്തെ ചിത്രം ഏത്?
പാടാത്ത പൈങ്കിളി
ചെമ്മീന്‍
സ്നേഹസീമ
രണ്ടിടങ്ങഴി

7. പ്രശസ്ത നടന്‍ കമല്‍ ഹാസന്‍ അഭിനയിച്ച ആദ്യ മലയാള ചിത്രം ഏത്?
ഈറ്റ
കന്യാകുമാരി
വിഷ്ണുവിജയം
കണ്ണും കരളും

8. സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രം?
സാന്ത്വനം
മകൾക്ക്
കളിയാട്ടം
കല്ലു കൊണ്ടൊരു പെണ്ണ്

9. "ചന്ദ്രശേഖരമേനോൻ" ഏത് പേരിലാണ് മലയാള സിനിമാ രംഗത്ത് പ്രശസ്തനായത്?
ശങ്കര്‍
ശങ്കരാടി
മുരളി
തിക്കുറിശ്ശി

10. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ ശ്രദ്ധേയയായ ഈ നടിയുടെ യഥാര്‍ത്ഥ പേര് "ആശാ കേളുണ്ണി" എന്നാണ്. ആരാണിവര്‍?
ശോഭന
രേവതി
ഭാനുപ്രിയ
ഗൌതമി

Share this

0 Comment to "Malayalam Cinema quiz മലയാളം സിനിമ ക്വിസ് 9"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You