Saturday, 25 April 2020

സ്പോര്‍ട്ട്സ് ക്വിസ്സ് 11: സച്ചിന്‍ ടെണ്ടുല്‍കര്‍ ക്വിസ്സ് 1

സച്ചിൻ ടെണ്ടുൽക്കർ ക്വിസ്സ് 1

Quiz on Sachin Tendulkar in Malayalam

ഇന്ത്യയുടെ അഭിമാനമായ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍കറിനെ കുറിച്ചുള്ള ചോദ്യങ്ങളാണ് ഇത്തവണ. ആദ്യ റൌണ്ടിലെ പത്തു ചോദ്യങ്ങള്‍ ശ്രമിച്ചു നോക്കൂ.



1. പതിനാലാമത്തെ വയസ്സിൽ സച്ചിൻ ഫാസ്റ്റ് ബോളറായാണ് ആദ്യം ചെന്നൈയില്‍ ഒരു ക്രിക്കറ്റ് പരിശീലനത്തിൽ പങ്കെടുത്തത്. ഒരു പ്രശസ്ത ഇന്റർനാഷണൽ ക്രിക്കറ്റ് കളിക്കാരനായിരുന്നു സച്ചിനോട് ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദ്ദേശിച്ചത്. ആരായിരുന്നു ആ ക്രിക്കറ്റര്‍?
കപിൽ ദേവ്
ഡോൺ ബ്രാഡ്മാൻ
ഡെന്നിസ് ലില്ലി
ഷെയ്ൻ വാൺ

2. 1994 ൽ ന്യൂസിലൻഡിനെതിരെയാണ് സച്ചിൻ ആദ്യമായി ഓപ്പണറായി ബാറ്റിംഗ് ചെയ്തത്. ആ മത്സരത്തിൽ അദ്ദേഹം എത്ര റൺസ് നേടി എന്ന് നിങ്ങൾക്കറിയാമോ?
110
82
32
66

3. 1998 സച്ചിൻ പരമാവധി ഏകദിന സെഞ്ച്വറികൾ നേടിയ വര്‍ഷമാണ്. ആ വർഷം അദ്ദേഹം എത്ര ഏകദിന സെഞ്ച്വറികൾ ആണ് നേടിയത്?
12
10
9
6

4. 1989 നവംബർ 15 നാണ് സച്ചിൻ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ആരായിരുന്നു എതിരാളികൾ?
പാകിസ്ഥാൻ
ഓസ്‌ട്രേലിയ
ഇംഗ്ലണ്ട്
വെസ്റ്റ് ഇൻഡീസ്

5. ഏത് ടീമിനെതിരെയാണ് സച്ചിൻ ഏകദിന കരിയർ ആരംഭിച്ചത്?
ഓസ്‌ട്രേലിയ
ഇംഗ്ലണ്ട്
പാകിസ്ഥാൻ
ന്യൂസിലാന്‍റ്

6. 1990 ൽ സച്ചിൻ തന്‍റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടി. ആ ടെസ്റ്റിലെ എതിരാളികൾ ആരായിരുന്നു?
ഇംഗ്ലണ്ട്
വെസ്റ്റ് ഇൻഡീസ്
ന്യൂസിലാന്‍റ്
പാകിസ്ഥാൻ

7. ഏത് വർഷത്തിലാണ് സച്ചിന് "അർജ്ജുന അവാർഡ്" ലഭിച്ചത്?
1990
1997
1992
1994

8. കായിക മേഖലയിലെ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡ് ലഭിച്ച ആദ്യ ക്രിക്കറ്റ് കളിക്കാരനായിരുന്നു സച്ചിൻ. ഏത് വർഷമാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്?
1994-95
1990-91
1997-98
2001

9. ഇന്ത്യൻ ടീമിന്‍റെ പാർട്ട് ടൈം ബോളറായും സച്ചിൻ കളിച്ചിട്ടുണ്ട്. ഏകദിന ക്രിക്കറ്റിൽ അദ്ദേഹം എത്ര വിക്കറ്റ് നേടിയിട്ടുണ്ട്?
46
154
110
200

10. 10,000 ഏകദിന റൺസ് പൂർത്തിയാക്കിയ ആദ്യ ബാറ്റ്സ്മാനായി സച്ചിൻ റിക്കോര്‍ഡ് നേടിയത് ഏത് വർഷമാണ്?
2001
2007
1998
1999

Share this

0 Comment to "സ്പോര്‍ട്ട്സ് ക്വിസ്സ് 11: സച്ചിന്‍ ടെണ്ടുല്‍കര്‍ ക്വിസ്സ് 1"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You