Monday, 27 April 2020

Cinema Quiz 16: ഇന്ത്യന്‍ സിനിമ ക്വിസ്സ്

 Cinema Quiz 16: ഇന്ത്യന്‍ സിനിമ ക്വിസ്സ്

Indian Cinema Quiz in Malayalam



1. 64-മത് ദേശീയ ചലച്ചിത്ര അവാർഡിൽ ആരാണ് മികച്ച നടനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്?
മോഹൻലാൽ
അക്ഷയ് കുമാർ
അമിതാഭ് ബച്ചൻ
വിനായകൻ

2. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്റെ ജീവിതത്തെ ആസ്പദമാക്കി ടോണി ഡിസൂസ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ആണ് അസ്ഹർ. ആരാണ് അസ്ഹറുദ്ദീൻ ആയി സിനിമയിൽ അഭിനയിച്ചത്?
രൺബീർ കപൂർ
ഷാഹിദ് കപൂർ
ഫർഹാൻ അക്തർ
ഇമ്രാൻ ഹാഷ്മി

3. റീമ ലംബ എന്നത് പ്രശസ്തയായ ഒരു നടിയുടെ യഥാര്‍ത്ഥ നാമമാണ്. നാം ഈ താരത്തെ അറിയുന്നത് ഏത് പേരിലാണ്?
രാഖി സാവന്ത്
രേഖ
മല്ലിക ഷെരാവത്ത്
ലക്ഷ്മി റായ്

4. ഇന്ത്യയിലെ ചലച്ചിത്ര സംരക്ഷണത്തിനായുള്ള ആജീവനാന്ത അർപ്പണബോധത്തിന് പേര് കേട്ട ഈ വ്യക്തി നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ (എൻ‌എഫ്‌ഐ‌ഐ) സ്ഥാപകഡയറക്ടര്‍ കൂടിയാണ്?
ദാദാസാഹേബ് ഫാൽക്കെ
യഷ് ചോപ്ര
പി കെ നായർ
സത്യജിത് റേ

5. ഫ്രാൻസിലെ ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് ബഹുമതി നേടിയ ആദ്യത്തെ ഇന്ത്യൻ നടൻ ആരാണ്?
അമിതാഭ് ബച്ചൻ
ശിവാജി ഗണേശൻ
രജനികാന്ത്
ദിലീപ് കുമാർ

6. 66-മത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച നടനുള്ള രജത് കമൽ അവാർഡ് ആയുഷ്മാൻ ഖുറാനയ്ക്ക് നേടിക്കൊടുത്ത ചിത്രം ഏത്?
ഉറി: സർജിക്കൽ സ്ട്രൈക്ക്
പാഡ് മാൻ
പദ്മാവത്
അന്ധാദുൻ

7. 2017ല്‍ നാഗര്‍കീര്‍ത്തന്‍ എന്ന ബംഗാളി സിനിമയിലൂടെ മികച്ച നടനുള്ള അവാര്‍ഡ് നേടിയ ഇദ്ദേഹമാണ് ഈ അവാര്‍ഡ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. ആരാണീ നടന്‍?
റിധി സെൻ
ആയുഷ്മാന്‍ ഖുരാന
വിക്കി കൌശല്‍
വിക്രം ഗോഖലെ

8. ഇന്ത്യയിലെ ആദ്യത്തെ സിനിമാ മ്യൂസിയം എവിടെയാണ് സ്ഥാപിതമായത്?
മുംബൈ
ചെന്നൈ
കൊൽക്കത്ത
ഹൈദരാബാദ്

9. ഏറ്റവും കൂടുതൽ ഗാനങ്ങൾ ഉള്‍പ്പെടുന്ന സിനിമ എന്ന ലോക റെക്കോർഡ് ഈ ഇന്ത്യൻ സിനിമക്കാണ്. സിനിമയുടെ പേര് പറയാമോ?
താല്‍
ഹം ആപ്കെ ഹേ കോന്‍?
സിൽസില
ഇന്ദ്രസഭ

10. വിഖ്യാതചലചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിര്‍വഹിച്ചതിലൂടെ ലോകമറിയുന്ന ഈ വ്യക്തിയാണ് മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ആദ്യ മലയാളി?
ഷാജി എന്‍ കരുണ്‍
മങ്കട രവിവർമ
വേണു
ശിവന്‍

Share this

0 Comment to "Cinema Quiz 16: ഇന്ത്യന്‍ സിനിമ ക്വിസ്സ്"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You