Friday 10 April 2020

General Knowledge Quiz 29: മലയാള പൊതുവിജ്ഞാനം ക്വിസ്സ് - സ്പോര്‍ട്ട്സ്

General Knowledge Quiz 29: മലയാള പൊതുവിജ്ഞാനം ക്വിസ്സ് - സ്പോര്‍ട്ട്സ് ക്വിസ്സ്



Current Affairs Quiz on Sports 

വര്‍ത്തമാന കാല കായിക ലോകത്തെ അധികരിച്ചുള്ള സ്പോര്‍ട്ട്സ് ക്വിസ്സ് ആണ് ഈ ചോദ്യോത്തരിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.


1. 2010ല്‍ ആദ്യ യൂത്ത് ഒളിമ്പിക്സ് ഗെയിംസ് നടന്നത് ഏത് രാജ്യത്താണ്?
ജപ്പാന്‍
യു എസ് എ
സിംഗപ്പോര്‍
ജര്‍മനി

2. വിസ്ഡൺ ക്രിക്കറ്റേഴ്സ് അൽമനാക്കിന്റെ ദശാബ്ദത്തിലെ അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം?
വിരാട് കോലി
എം എസ് ധോനി
രോഹിത് ശര്‍മ
ശിഖര്‍ ധവാന്‍

3. 2020- ൽ ടെന്നീസിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ താരം?
മഹേഷ് ഭൂപതി
ലിയാണ്ടർ പേസ്
രോഹൻ ബോപണ്ണ
സോംദേവ് ദേവർമാൻ

4. ഒരു കലണ്ടർ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഓപ്പണർ എന്ന റെക്കോർഡിന് അർഹനായത്?
സനത് ജയസൂര്യ
വിരാട് കോലി
രോഹിത് ശര്‍മ
എം എസ് ധോനി

5. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച വെർനോൺ ഫിലാൻഡർ ഏത് ടീമിലെ അംഗമാണ്?
വെസ്റ്റ് ഇന്ഡീസ്
ഇംഗ്ലണ്ട്
സിംബാബ്വെ
ദക്ഷിണാഫ്രിക്ക

6. ഇന്‍റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്‍റെ വുമൺസ് ട്വെന്‍റി - ട്വെന്‍റി ഇന്‍റർനാഷണൽ ബൗളർ റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ സ്പിന്നർ?
ശിഖ പാണ്ഡേ
ദീപ്തി ശര്‍മ
രാധ യാദവ്
ശഫാലി വര്‍മ്മ

7. പുരുഷന്മാരുടെ 2019 ലോക റാപിഡ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജേതാവായതാര്?
മാഗ്നസ് കാൾ‌സെൻ
ഹിക്കാരു നകമുര
ഡാനിൽ ഡുബോവ്
വിശ്വനാഥൻ ആനന്ദ്

8. വനിതകളുടെ 2019 ലോക റാപിഡ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജേതാവായതാര്?
അലക്സാന്ദ്ര ഗോറിയാച്ചിന
കൊനേരു ഹമ്പി
ജു വെൻജുൻ
ലീ ടിങ്‌ജി

9. കോറോണയ്ക്ക് എതിരെ ഫിഫ സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്യാമ്പയിനിൽ ഇന്ത്യയിൽ നിന്നും ഏത് ഫുട്ബാള്‍ താരത്തെയാണ് ഉള്‍പ്പെടുത്തിയത്?
ഐ എം വിജയന്‍
ബൈചുങ് ബൂടിയ
സുനിൽ ചേത്രി
അനിരുദ് താപ

10. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഫുട്ബോൾ ടീം രൂപീകരിക്കപ്പെട്ടത് ഏത് സംസ്ഥാനത്താണ്?
പശ്ചിമ ബെംഗാള്‍
കേരള
ഗോവ
മണിപ്പൂര്‍

Share this

0 Comment to "General Knowledge Quiz 29: മലയാള പൊതുവിജ്ഞാനം ക്വിസ്സ് - സ്പോര്‍ട്ട്സ്"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You