Tuesday 16 April 2019

Ambedkar Quiz - അംബേദ്‌കര്‍ ക്വിസ് 1


അംബേദ്‌കര്‍ ക്വിസ്  1

ഇന്ത്യൻ ജാതി വ്യവസ്ഥയ്ക്കും , ഹിന്ദുമതത്തിലെ തൊട്ട്കൂടായ്മയ്ക്കും എതിരേ പോരാടുന്നതിന്  തന്റെ ജീവിതം ഉഴിഞ്ഞുവെച്ച നവോത്ഥാന നായകനും, ഇന്ത്യൻ നിയമജ്ഞനും, അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായ, ഇന്ത്യന്‍ ഭരണ ഘടനയുടെ ശില്പി എന്നറിയപ്പെടുന്ന ബാബാ സാഹെബ് അംബേദ്കറെ കുറിച്ച് ഒരു ക്വിസ്


1. ഇന്ത്യന്‍ ഭരണഘടനയുടെ "ഹൃദയവും ആത്മാവും" എന്ന്‍ അംബേദ്‌കര്‍ എന്തിനെയാണ് വിശേഷിപ്പിച്ചത്‌?
സമത്വത്തിനുള്ള അവകാശം
ചൂഷണത്തിനെതിരെയുള്ള അവകാശം
സാംസ്കാരിക വിദ്യാഭ്യാസ അവകാശങ്ങൾ
ഭരണഘടനാ പരിഹാരങ്ങൾക്കായുള്ള അവകാശം



2. അംബേദ്കറുടെ സമാധി സ്ഥലത്തിന്‍റെ പേര് എന്താണ്?
ചൈത്യ ഭൂമി
വീര്‍ ഭൂമി
ശക്തി സ്ഥല്‍
ശാന്തി ഭൂമി

3. ആദ്യമായി വിവാഹിതനായ സമയത്ത് അംബേദ്‌കര്‍ക്ക് എത്ര വയസ്സായിരുന്നു?
13
15
16
12

4. സ്കൂളില്‍ ചേര്‍ക്കുന്ന സമയത്തെ അംബേദ്കറുടെ പേര് അംബവഡേക്കര്‍ എന്നായിരുന്നു. എന്തില്‍ നിന്നാണ് ഈ പേര് കിട്ടിയത്?
കുടുംബ നാമം
മുത്തച്ഛന്റെ പേര്
അമ്മാവന്‍റെ പേര്
വില്ലേജിന്റെ പേര്

5. അംബേദ്‌കര്‍ എം എ ബിരുദം നേടിയത് ഇത് വിഷയത്തിലായിരുന്നു?
രാഷ്ട്രതന്ത്രം
സാമൂഹിക ശാസത്രം
നരവംശശാസ്ത്രം
സാമ്പത്തികശാസ്ത്രം

6. ആദ്യ നെഹ്‌റു മന്ത്രിസഭയില്‍ ഏതു വകുപ്പിന്റെ മന്ത്രിയായിരുന്നു അംബേദ്‌കര്‍?
വിദ്യാഭ്യാസം
റെയില്‍വേ
നിയമം
ആരോഗ്യം

7. ഡോ. ബി. ആർ. അംബേദ്കർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ഡല്‍ഹി
ജലന്ധര്‍
പാറ്റ്ന
നാഗ്പൂര്‍

8. അംബേദ്കർക്ക് ആ പേര് നല്‍കിയത് ആരാണ്?
ടീച്ചര്‍
പിതാവ്
അമ്മാവന്‍
ഗോത്രതലവന്‍

9. പിന്നാക്ക വിഭാഗക്കാര്‍ക്ക് വേണ്ടി അംബേദ്കര്‍ ആരംഭിച്ച മറാത്തി പത്രം ഏതാണ്?
മൂകനായക്
ലോക്മത്
നവശക്തി
കേസരി

10. ബി. ആർ. അംബേദ്കർ തന്റെ അനുയായികളുമായി ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്ത പാവന സ്ഥലത്തിന്‍റെ പേര്?
ബുദ്ധ വിഹാര
ദീക്ഷഭൂമി
ചൈത്യഭൂമി
ശാന്തി ഭൂമി

11. സമത്വ പ്രതിമ അല്ലെങ്കിൽ ഡോ. ബാബസാഹിബ് അംബേദ്കർ മെമ്മോറിയൽ എവിടെയാണ് പണികഴിപ്പിക്കുന്നത്?
നാഗ്പൂര്‍
ഡല്‍ഹി
കൊല്‍ക്കത്ത
മുംബൈ

12. ബി. ആർ. അംബേദ്കറിന് ഏത് വർഷമാണ് ഭാരതരത്ന നല്‍കി ആദരിച്ചത്?
1956
1970
1984
1990

Share this

1 Response to "Ambedkar Quiz - അംബേദ്‌കര്‍ ക്വിസ് 1"

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You