Thursday, 27 December 2018

സിനിമ ക്വിസ് 1 - സിനിമാസംഗീതം - Cinema Quiz 1 - Film Music Quiz

സിനിമ ക്വിസ് 1 - സിനിമാസംഗീതം

പ്രസിദ്ധരായ സിനിമാസംഗീതജ്ഞരെ കുറിച്ചുള്ള ഒരു ക്വിസ് ആണ് ഇത്തവണ. സംഗീതപ്രേമികള്‍ക്കും സിനിമാപ്രേമികള്‍ക്കും വേണ്ടി ഒരു വ്യത്യസ്ത ക്വിസ്.



1. ഈ മലയാള ചിത്രത്തിന്റെ പിന്നണിയില്‍ ഉപയോഗിച്ചിരിക്കുന്നത് പ്രശസ്ത ഹിന്ദുസ്ഥാനി ഓടക്കുഴൽ സംഗീതജ്ഞനായ ഹരിപ്രസാദ് ചൗരസ്യയുടെ ഓടക്കുഴൽ സംഗീതമാണ്. ചിത്രമേത്?
ഒരിടത്ത്
പോക്കുവെയില്‍
വാസ്തുഹാരാ
കാഞ്ചനസീത

2. ഏതു പ്രശസ്ത സംഗീതസംവിധായകന്റെ മകളാണ് സംഗീതസംവിധായികയും ഗായികയുമായ ഭാവതാരിണി?
ഭരണി
ഇളയരാജ
എസ് പി ബാലസുബ്രമണ്യം
വിദ്യാസാഗര്‍

3. സാമുവേൽ ജോസഫ് ഏതു പേരിലാണ് സിനിമാ സംവിധായകനായി പ്രശസ്തനായത്?
ശങ്കര്‍ ഗണേഷ്
ശ്രീകാന്ത് ദേവ
സത്യ
ശ്യാം

4. മികച്ച സംഗീതസംവിധായകനുള്ള ആദ്യ ദേശീയ അവാര്‍ഡ്‌ നേടിയത് ആര്?
ഇളയരാജ
കെ വി മഹാദേവന്‍
കല്യാണ്‍ജി ആനന്ദ്ജി
മദന്‍ മോഹന്‍

5. ഏറ്റവും കൂടുതല്‍ തവണ മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച വ്യക്തി?
എ ആര്‍ റഹ്‌മാന്‍
ഇളയരാജ
വിശാല്‍ ഭരദ്വാജ്
ജോണ്‍സന്‍

6. 1964ല്‍ ചെമ്മീന്‍ എന്ന ചിത്രത്തിന്‌ സംഗീതസംവിധാനം നിര്‍വഹിച്ച് മലയാളത്തിലേക്കെത്തിയ പ്രമുഖ സംഗീത സംവിധായകന്‍?
നൌഷാദ്
ശങ്കർ ജയ്‌കിഷൻ
സലില്‍ ചൌധരി
കല്യാണ്‍ജി ആനന്ദ്ജി

7. പ്രശസ്ത ഉത്തരേന്ത്യൻ സംഗീതസം‌വിധായകൻ നൗഷാദ് സംഗീതസംവിധാനം ചെയ്ത മലയാള ചിത്രം?
ഗസല്‍
പ്രണവം
വൈശാലി
ധ്വനി

8. 2007-ലെ ഏറ്റവും മികച്ച സംഗീതസംവിധായകനുള്ള ദേശീയപുരസ്കാരം ഔസേപ്പച്ചന് നേടിക്കൊടുത്ത ചിത്രം?
ബോഡി ഗാർഡ്
ആഗതൻ
ഒരേ കടൽ
കൈയ്യെത്തും ദൂരത്ത്‌

9. ഏറ്റവും കൂടുതല്‍ തവണ മികച്ച സംഗീത സംവിധാനത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച വ്യക്തി?
ജി. ദേവരാജൻ
വിദ്യാസാഗർ
എം ജയചന്ദ്രൻ
എം.ജി. രാധാകൃഷ്ണൻ

10. മികച്ച സംവിധായകനുള്ള സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ പല തവണ നേടിയിട്ടുള്ള, പ്രശസ്ത സംവിധായകനായ ജി അരവിന്ദന്‍ ഒരു തവണ മികച്ച സംഗീതസംവിധാനത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. ഏതു ചിത്രത്തിനാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്?
എസ്തപ്പാന്‍
ഒരേ തൂവൽ പക്ഷികൾ
പിറവി
യാരോ ഒരാൾ

11. പ്രശസ്ത തമിഴ് സിനിമാസംവിധായകന്‍ ഇളയരാജ സംഗീതം നല്‍കിയ ആദ്യ ചിത്രം ഏത്?
അന്നക്കിളി
പാലൂട്ടി വളര്‍ത്ത കിളി
ആളുക്കു ഒരു ആശൈ
ദീപം

12. മൂന്ന് വ്യത്യസ്ത ഭാഷകളിലെ സിനിമകള്‍ക്ക്‌ സംഗീതസംവിധാനതിനുള്ള ദേശീയ പ്രകാരം നേടിയ ഏക വ്യക്തി ആരാണ്?
എ ആര്‍ റഹ്‌മാന്‍
ഇളയരാജ
വിശാല്‍ ഭരദ്വാജ്
ജോണ്‍സന്‍


കൂടുതല്‍ ചോദ്യങ്ങള്‍ വരും ദിവസങ്ങളില്‍.
ഇന്ത്യന്‍ സിനിമ ക്വിസ്, മലയാളം സിനിമ ക്വിസ്, സംഗീത സംവിധായകര്‍

Share this

2 Responses to "സിനിമ ക്വിസ് 1 - സിനിമാസംഗീതം - Cinema Quiz 1 - Film Music Quiz"

  1. There seems to be connection between the question/answer and the details coming on answering the quiz???

    ReplyDelete

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You