Sunday, 3 May 2020

Cinema Quiz 17: ഇന്ത്യന്‍ സിനിമ ക്വിസ്സ്

Cinema Quiz 17: ഇന്ത്യന്‍ സിനിമ ക്വിസ്സ്


Indian Cinema Quiz - more quiz on Indian Cinema.


1. ഏത് ചിത്രത്തിലെ അഭിനയത്തിനാണ് ഋഷി കപൂറിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചത്?
അമര്‍ അക്ബര്‍ ആന്‍റണി
മേരാ നാം ജോക്കര്‍
ഖേല്‍ ഖേല്‍ മേം
ചാന്ദ്നി

2. ദാദാസാഹേബ് ഫാൽക്കെ അവാര്‍ഡ് ആദ്യം നേടിയത് ആരാണ്?
ദേവിക റാണി
പൃഥ്വിരാജ് കപൂർ
ബിരേന്ദ്രനാഥ് സർകാർ
പങ്കജ് മല്ലിക്

3. മീനാക്ഷി എ ടെയിൽ ഓഫ് ത്രീ സിറ്റീസ്, എ. ആർ. റഹ്മാന്റെ സ്കോറും ശബ്ദട്രാക്കും ഉള്ള 2004 ലെ ഹിന്ദി ചിത്രമാണ്. ഈ ചിത്രത്തിന്റെ സംവിധായകന്‍ മറ്റൊരു മേഖലയില്‍ അന്താരാഷ്ട്ര പ്രശസ്തനാണ്. ആരാണ് സംവിധായകൻ?
ശ്യാം ബെനഗൽ
രാം ഗോപാൽ വർമ്മ
മണിരത്നം
എം എഫ് ഹുസൈൻ

4. 2012 ലെ ദില്ലി കൂട്ടബലാത്സംഗത്തെയും കൊലപാതകത്തെയും അടിസ്ഥാനമാക്കി നിരവധി സിനിമകള്‍ ഇറങ്ങിയിരുന്നു. താഴെ പറയുന്നവയില്‍ ഏതാണ് അവയില്‍ ഉള്‍പ്പെടാത്തത്?
നിർഭയ
ഇന്ത്യാസ് ഡോട്ടര്‍
അനാട്ടമി ഓഫ് വയലന്‍സ്
ഓഷന്‍ ഓഫ് ടിയേര്‍സ്

5. ജവഹർലാൽ നെഹ്‌റു എഴുതിയ "ദി ഡിസ്കവറി ഓഫ് ഇന്ത്യ" എന്ന പുസ്തകത്തെ ആസ്പദമാക്കി ദൂരദർശനിൽ സംപ്രേഷണം ചെയ്ത ചരിത്ര നാടകമാണ് "ഭാരത് ഏക് ഖോജ്". ആരാണ് സംവിധായകൻ?
അനുരാഗ് കശ്യപ്
ദീപ മേത്ത
ബസു ചാറ്റർജി
ശ്യാം ബെനഗൽ

6. 2017 ൽ സിനിമയിലെ ഇന്ത്യയിലെ പരമോന്നത പുരസ്കാരമായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് മരണാനന്തര ബഹുമതിയായി ആർക്കാണ് ലഭിച്ചത്?
ശ്രീദേവി
ശശി കപൂർ
ഋഷി കപൂർ
വിനോദ് ഖന്ന

7. രണ്ടു വ്യത്യസ്ഥ ഭാഷാ സിനിമകളിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് നേടിയിട്ടുള്ള രണ്ട് നടന്മാരില്‍ ഒരാളാണ് മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ആരാണ് രണ്ടാമന്‍?
മോഹന്‍ലാല്‍
കമല്‍ ഹാസന്‍
മിഥുൻ ചക്രവർത്തി
അജയ് ദേവഗണ്‍

8. ഐക്യരാഷ്ട്രസഭയിൽ പ്രദർശിപ്പിച്ച ആദ്യത്തെ ഇന്ത്യൻ ചിത്രമായിരുന്നു ഈ ചിത്രം?
ലഗേ രഹോ മുന്നാ ഭായ്
ഗാന്ധി
ലഗാൻ
രംഗ് ദേ ബസന്തി

9. ഇന്ത്യൻ സിനിമയിലെ ഒരു വഴിത്തിരിവായിട്ടാണ് പഥേർ പഞ്ചാലി 'വിശേഷിപ്പിക്കുന്നത്. ആരാണ് ചിത്രത്തിന്റെ സംവിധായകൻ?
അപർണ സെൻ
സത്യജിത് റേ
ശ്യാം ബെനഗൽ
അടൂർ ഗോപാലകൃഷ്ണൻ

10. മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ ഒരേയൊരു മലയാളിയാണിദ്ദേഹം?
പി എന്‍ മണി
പട്ടണം ഷാ
രഞ്ജിത് അമ്പാടി
പട്ടണം റഷീദ്

കൂടുതല്‍ സിനിമ ക്വിസ്സ്

Share this

0 Comment to "Cinema Quiz 17: ഇന്ത്യന്‍ സിനിമ ക്വിസ്സ്"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You