Monday 9 March 2020

General Knowledge Quiz 27: പൊതുവിജ്ഞാനം ക്വിസ്സ് - പ്രശസ്തരായ വനിതകള്‍

General Knowledge Quiz 27: പൊതുവിജ്ഞാനം ക്വിസ്സ് - പ്രശസ്തരായ വനിതകള്‍




1. സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ (സി‌ഐ‌എ) ഡയറക്ടറായി നിയമിതയായ ആദ്യ വനിത ആരാണ്?
സാന്ദ്ര ഡേ ഓ കൊന്നർ
ഗിന ഹസ്‌പെൽ
മഡലീൻ ആൽ‌ബ്രൈറ്റ്
നിക്കി ഹേലി



2. വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ഇന്ത്യൻ വംശജയായ ആദ്യ വനിത ആരാണ്?
കാദംബിനി ഗാംഗുലി
ചന്ദ്രമുഖി ബസു
അസിമ ചാറ്റർജി
ആനന്ദി ഗോപാൽ ജോഷി

3. 2011 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഇവര്‍ നോബൽ സമ്മാനം നേടിയ രണ്ടാമത്തെ മുസ്ലീം വനിതയും, നോബൽ സമ്മാന ജേതാവായ ഏറ്റവും പ്രായം കുറഞ്ഞ വനിതയുമാണ്. പേര് പറയാമോ?
തവാക്കോൾ കർമാൻ
മലാല യൂസഫ്സായി
ലെയ്മ ഗ്ബോവി
ഷിറിൻ ഇബാദി

4. "സിറിയയിലെ മലാല" എന്നറിയപ്പെടുന്ന ഈ സിറിയൻ അഭയാർഥിയെ അടുത്തിടെ യുനിസെഫ് ഗുഡ്‌വിൽ അംബാസഡറായി നിയമിച്ചു. ആരാനിവര്‍?
മസൂണ്‍ അല്‍മില്ലാഹാന്‍
മെഹ്താബ് കെറാമതി
സലീമ സൌകരി
സലിമ അല്‍മില്ലാഹാന്‍

5. താഴെപ്പറയുന്നവയിൽ ഏത് പ്രശസ്ത നഴ്സറി പാട്ടിന്‍റെ രചയിതാവായാണ് സാറാ ജോസെഫ ഹേൽ അറിയപ്പെടുന്നത്?
ബാ ബാ ബ്ലാക്ക് ഷീപ്പ്...
മേരി ഹാഡ് അ ലിറ്റില്‍ ലാംബ്...
ഫൈവ് ലിറ്റില്‍ മങ്കീസ്...
ഹിക്കറി ഡിക്കറി ഡോക്ക്...

6. ഏത് രാജ്യത്തെ പരമോന്നത കോടതിയുടെ ആദ്യ വനിതാ പ്രസിഡന്റായാണ് ബ്രെൻഡ ഹേല്‍ നിയമിതയായത്?
യുണൈറ്റഡ് കിംഗ്ഡം
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക
കാനഡ
ഫ്രാൻസ്

7. അനുബന്ധ ഓക്സിജൻ ഇല്ലാതെ എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ വനിത?
മലാവത്ത് പൂർണ
ലക്പ ഷെർപ
സന്തോഷ് യാദവ്
ലിഡിയ ബ്രാഡി

8. 1848 ൽ സാവിത്രിബായ് ഫൂലെ ആദ്യമായി പെൺകുട്ടികൾക്കായുള്ള സ്‌കൂൾ സ്ഥാപിച്ചത് എവിടെയാണ്?
ബാംഗ്ലൂർ
ലഖ്‌നൗ
പൂനെ
ബോംബെ

9. 2011 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയയാളാണ് ലെയ്മാ ഗ്ബോവീ. ഏത് രാജ്യക്കാരിയാണ് അവരെന്ന് നിങ്ങൾക്കറിയാമോ?
ലെബനൻ
ലൈബീരിയ
ഇറാൻ
കെനിയ

10. പ്രശസ്തയായ ഒരു വനിത എഴുതിയ പുസ്തകമാണ് 1908 ൽ പുറത്തിറങ്ങിയ "ദി വേൾഡ് ഐ ലൈവ് ഇൻ". ആരാണീ എഴുത്തുകാരി?
ഹെലൻ കെല്ലർ
വിർജീനിയ വൂൾഫ്
മേരി ഷെല്ലി
ജെയ്ൻ ഓസ്റ്റൺ

Share this

0 Comment to "General Knowledge Quiz 27: പൊതുവിജ്ഞാനം ക്വിസ്സ് - പ്രശസ്തരായ വനിതകള്‍"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You