Monday 29 April 2019

General Knowledge Quiz -പൊതുവിജ്ഞാനം ക്വിസ് 18 പ്രശസ്ത വ്യക്തികള്‍

പൊതുവിജ്ഞാനം ക്വിസ് 18 

ഈ പ്രശ്നോത്തരിയില്‍ ലോക പ്രശസ്തരായ ചില വ്യക്തികളെ കുറിച്ചുള്ള ചോദ്യങ്ങളാണ്.


1. സ്റ്റീഫൻ ഹോക്കിങ് എഴുതിയ ഏത് പുസ്തകമാണ് സണ്‍ഡേ ടൈംസിന്‍റെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ കൂട്ടത്തിൽ അഞ്ചു വര്‍ഷത്തിലധികം ഇടം പിടിച്ചത്?
എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം
ദി ഗ്രാന്‍ഡ് ഡിസൈന്‍
ഓണ്‍ ദി ഷോള്‍ഡേഴ്സ് ഓഫ് ദി ജയന്‍റ്സ്
ബ്ലാക് ഹോള്‍സ് ആന്ഡ് ബേബി യൂണിവേര്‍സ്



2. 1980കളില്‍ അമേരിക്കൻ പ്രതിരോധ വകുപ്പിനുവേണ്ടി വികസിപ്പിച്ചെടുത്ത പ്രോഗ്രാമിങ് ഭാഷ ഒരു വനിതാ പ്രോഗ്രാമറുടെ പേരിലാണ് നാമകരണം ചെയ്തിട്ടുള്ളത്. ആരാണ് ആ പ്രോഗ്രാമര്‍?
അഡ ലവ്‌ലേസ്
അഡിനിൻ
ഗ്രേസ് ഹോപ്പര്‍
ലോയിസ് ഹൈബ്റ്റ്

3. ഏത് രാജ്യത്തെ കൃഷി, ഗ്രാമവികസന മന്ത്രിയാണ് 2017ലെ വേൾഡ് ഫുഡ് പ്രൈസ് നേടിയ അകിന്‍വുമി അഡെസിന?
മൊറോക്കോ
കെനിയ
നൈജീരിയ
എത്യോപ്യ

4. ഇസ്രായേലി പൌരന്‍ അല്ലാത്ത ഈ പ്രശസ്ത ശാസ്ത്രജ്ഞനേ 1952ല്‍ ഇസ്രായേലിന്‍റെ പ്രസിഡെന്‍റ് പദവി ഏറ്റെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. ആരാണിദ്ദേഹം?
ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍
ലൂയിസ് പാസ്റ്റര്‍
നികോള ടെല്‍സ
നീള്‍സ് ബോര്‍

5. ആര്‍ എച്ച് ഫാക്ടര്‍ കണ്ടുപിടിച്ചതിന് കാള്‍ ലാന്‍ഡ്സ്റ്റൈനറിനൊപ്പം ലാസ്കര്‍ അവാര്‍ഡ് നേടിയ ശാസ്ത്രജ്ഞന്‍?
അലക്സാണ്ടര്‍ എസ് വീനര്‍
വില്ല്യം ലോറെന്‍സോ മോസ്
ഫിലിപ്പ് ലെവൈന്‍
ജാന്‍ ജാന്‍സ്കി

6. ബോഫോഴ്സ് എബി എന്ന സ്വീഡിഷ് ആയുധനിര്‍മാണ കമ്പനിയുടെ ഉടമയായ പ്രശസ്ത ശാസ്ത്രജ്ഞന്‍?
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
റിച്ചാര്‍ഡ് ഫെയിന്മാന്‍
ഐസക് ന്യൂട്ടന്‍
ആല്‍ഫ്രഡ്‌ നോബല്‍

7. സമുദ്രശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
റോബര്‍ട്ട്‌ മാല്ലേ
മാത്യു മോറി
ക്രിസ്റ്റഫര്‍ കൊളംബസ്
മാര്‍ടിന്‍ ബെഹിം

8. സൈബര്‍നെറ്റിക്സ്‌ എന്ന ശാസ്ത്രശാഖയുടെ ഉപജ്ഞാതാവ് ആയി അറിയപ്പെടുന്നത് ആര്?
ഗോട്ട്ഫ്രീഡ് ലെബ്നിസ്
അലന്‍ ടൂറിംഗ്
നോബര്‍ട്ട് വീനര്‍
ജോണ്‍ മക്കാര്‍ത്തി

9. മിന്നല്‍ രക്ഷാ ചാലകം കണ്ടു പിടിച്ചതാര്?
ജയിംസ് വാട്ട്
അലക്സാണ്ടര്‍ ഫ്ലമിംഗ്
ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍
ജോണ്‍ ഫൌളര്‍

10. "ബിറ്റ്വീന്‍ ഹോപ്‌ ആന്‍ഡ്‌ ഹിസ്റ്ററി" ഏത് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട്‌ എഴുതിയ കൃതിയാണ്?
ബില്‍ ക്ലിന്‍റണ്‍
ജോര്‍ജ് ബുഷ്‌
ബരാക് ഒബാമ
എബ്രഹാം ലിങ്കണ്‍

Share this

0 Comment to "General Knowledge Quiz -പൊതുവിജ്ഞാനം ക്വിസ് 18 പ്രശസ്ത വ്യക്തികള്‍"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You