Tuesday, 7 September 2021

മമ്മൂട്ടി ക്വിസ് 1 - Mammootty Quiz മലയാളം സിനിമ ക്വിസ്സ്

മലയാള സിനിനിമാ പ്രേമികള്‍ക്കായി മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ സിനിമകളെയും നേട്ടങ്ങളേയും ആധാരമാക്കിയുള്ള ക്വിസ് ഒന്നാം ഭാഗം.


A quiz based on the Malayalam Megastar Mammootty. Have fun! If you like it please share and leave your comments


1. മമ്മൂട്ടി ആദ്യമായി അഭിനയിച്ചത് ഏതു ചിത്രത്തിലാണ്?
കാലചക്രം
അനുഭവങ്ങൾ പാളിച്ചകൾ
ദേവലോകം
മേള

2. മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യ ചിത്രം ചിത്രീകരണം പൂര്‍ത്തിയാകാതെ പുറത്തിറങ്ങിയില്ല. ഏതാണീ ചിത്രം?
മേള
തിരനോട്ടം
ചില നേരങ്ങളില്‍ ചിലര്‍
ദേവലോകം

3. സബ് ഇൻസ്പെക്ടർ ജേക്കബ് ഈരാളി എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചത് ഏത് ചിത്രത്തിലാണ്?
മേള
തൃഷ്ണ
സ്ഫോടനം
യവനിക

4. മമ്മൂട്ടി പത്രപ്രവർത്തകനായ ജി.കെ. എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായിരുന്നു. ഏത് ചിത്രം?
ന്യൂ ഡെൽഹി
ആ രാത്രി
ഈ നാട്
പ്രതിജ്ഞ

5. മികച്ച നടനുള്ള ദേശീയപുരസ്കാരം മമ്മൂട്ടിക്ക് എത്ര തവണ ലഭിച്ചിട്ടുണ്ട്?
1
4
3
2

6. 1994ല്‍ താഴെ പറയുന്നവയില്‍ ഏതു സിനിമകളിലെ അഭിനയത്തിനാണ് മമ്മൂട്ടി ദേശീയ അവാര്‍ഡ്‌ നേടിയത്?
A. മതിലുകൾ
B. പൊന്തൻ മാട
C. വിധേയൻ
D. ഒരു വടക്കൻ വീരഗാഥ
B & C
A, B & D
A & D
B, C & D

7. ഏതു ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് ആദ്യ സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചത്?
അടിയൊഴുക്കുകള്‍
യാത്ര
നിറക്കൂട്ട്‌
അഹിംസ

8. മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത അടിയൊഴുക്കുകള്‍ സംവിധാനം ചെയ്തത് ആരാണ്?
എം.ടി. വാസുദേവൻ നായർ
ഐ.വി. ശശി
പി.ജി. വിശ്വംഭരൻ
ഹരികുമാർ

9. നന്ദഗോപാലമാരാർ എന്ന ശ്രദ്ധേയമായ അതിഥി വേഷത്തിലൂടെ മമ്മൂട്ടി തിളങ്ങിയ മോഹന്‍ലാല്‍ ചിത്രം?
ദേവാസുരം
സ്ഫടികം
നരസിംഹം
പ്രജ

10. ഈ ചിത്രത്തില്‍ മമ്മൂട്ടി മൂന്നു വ്യത്യസ്ത വേഷങ്ങള്‍ അഭിനയിച്ചു ശ്രദ്ധ പിടിച്ചുപറ്റി. ഏതാണ് ചിത്രം?
പരമ്പര
പാലേരി മാണിക്യം
ദാദ സാഹബ്
പഴശ്ശിരാജ

Share this

4 Responses to "മമ്മൂട്ടി ക്വിസ് 1 - Mammootty Quiz മലയാളം സിനിമ ക്വിസ്സ്"

  1. Replies
    1. Every Malayalee loves the legendary actors Mammootty and Mohanlal

      Delete
  2. മമ്മുട്ടിക്ക് ആദ്യമായി സംസ്ഥാന അവാർഡ് നേടീ കൊടുത്തത് അടിയൊഴുക്കുകൾ ആണ്

    ReplyDelete
    Replies
    1. ചോദ്യം ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. 1981ല്‍ അഹിംസയിലെ അഭിനയത്തിനാണ് ആദ്യ സംസ്ഥാന അവാര്‍ഡ് -സഹനടന്‍. അടിയൊഴുക്കുകളിലെ അഭിനയത്തിന് 1984ല്‍ മികച്ച നടനുള്ള അവാര്‍ഡ്.

      Delete

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You