മമ്മൂട്ടി- മോഹന്‍ലാല്‍ ക്വിസ്

മോഹന്‍ലാല്‍ ക്വിസ് 7

ഈ മോഹന്‍ലാല്‍ ക്വിസ് അവതരിപ്പിക്കുന്ന ചോദ്യങ്ങള്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയും നടനവിസ്മയം മോഹന്‍ലാലും ഒരുമിച്ചഭിനയിച്ച കുറച്ചു ചിത്രങ്ങളെ കുറിച്ചാണ്. ഉത്തരങ്ങള്‍ അറിയുമോ എന്ന് നോക്കൂ...
നിങ്ങളുടെ അഭിപ്രായം അറിയിക്കുക.



1. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച കൂടുതല്‍ ചിത്രങ്ങളും സംവിധാനം ചെയ്തത് ആരാണ്?
ഭദ്രന്‍
കെ എസ് സേതുമാധവന്‍
ജോഷി
ഐ വി ശശി

2. മമ്മുട്ടി, മോഹൻലാൽ, സുകുമാരൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകനായ സുകുമാരന്റെ എതിരാളിയായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം ഏതാണ്?
അഹിംസ
കരിമ്പിന്‍ പൂവിനക്കരെ
ആ ദിവസം
സഞ്ചാരി

3. മോഹന്‍ലാല്‍ നായകനായ ഈ ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടി ആയിരുന്നു.
ഇനിയെങ്കിലും
കരിമ്പിന്‍ പൂവിനക്കരെ
ആ ദിവസം
അഹിംസ

4. ഈ പ്രശസ്ത മമ്മൂട്ടി ചിത്രത്തിന്റെ അവതരണം നടത്തിയത് മോഹന്‍ലാലിന്റെ ശബ്ദത്തിലായിരുന്നു.
ഒരു വടക്കന്‍ വീരഗാഥ
കാഴ്ച
വാത്സല്യം
പഴശ്ശിരാജ

5. താഴെ പറയുന്നവയില്‍ ഏതു പ്രശസ്ത മോഹന്‍ലാല്‍ ചിത്രമാണ് മമ്മൂട്ടിയുടെ ശബ്ദത്തില്‍ അവതരിപ്പിച്ചത്?
നീരാളി
ഡ്രാമാ
ഒടിയന്‍
വില്ലന്‍

6. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച ഈ ചിത്രത്തില്‍ മമ്മൂട്ടി ഒരു അധോലോക നായകനും മോഹന്‍ലാല്‍ ഒരു പോലിസ് ഓഫീസറും ആയിരുന്നു. ചിത്രം ഏതാണ്?
അതിരാത്രം
കരിയിലക്കാറ്റു പോലെ
അഹിംസ
വിസ

7. "നീയറിഞ്ഞോ മേലേമാനത്ത് ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട്" എന്ന് തുടങ്ങുന്ന പ്രസിദ്ധമായ ഗാനം പാടിയത് മോഹന്‍ലാല്‍ ആണ്. ആരായിരുന്നു അദ്ധേഹത്തോടൊപ്പം ഈ ഗാനം പാടിയത്?
മമ്മൂട്ടി
റഹ്മാന്‍
മാള അരവിന്ദന്‍
ജഗതി ശ്രീകുമാര്‍

8. മമ്മൂട്ടി മോഹന്‍ലാലിന്റെ അച്ഛനായി വേഷമിട്ട ചിത്രം ഏതാണ്?
നമ്പർ 20 മദ്രാസ് മെയിൽ
അടിയൊഴുക്കുകള്‍
പടയോട്ടം
ഉള്ളടക്കം

9. താഴെ പറയുന്ന ഏതു മോഹന്‍ലാല്‍ ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചിട്ടില്ലാത്തത്?
ഗാന്ധി നഗർ സെക്കൻറ് സ്ട്രീറ്റ്
നമ്പർ 20 മദ്രാസ് മെയിൽ
നരസിംഹം
ഹിസ് ഹൈനസ്സ് അബ്ദുള്ള

10. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏതു ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചഭിനയിച്ചത്?
കൃഷ്ണാ ഗോപാലകൃഷ്ണാ
ഏപ്രിൽ 19
ശേഷം കാഴ്ചയിൽ
നയം വ്യക്തമാക്കുന്നു





കൂടുതല്‍ മോഹന്‍ലാല്‍ ക്വിസ്സ്

Mohanlal Quiz 8 മോഹന്‍ലാല്‍ ക്വിസ്സ് 8

More Quiz on Mohanlal 

Post a Comment

1 Comments

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.