Friday 1 October 2021

മഹാത്മാഗാന്ധി ക്വിസ് 1

മഹാത്മാഗാന്ധി ക്വിസ് 1

ഈ ഗാന്ധിജയന്തി ദിനത്തില്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ കുറിച്ചുള്ള ക്വിസ് ആണ് ഉള്‍പ്പെടുത്തുന്നത്. 


1. അതിര്‍ത്തി ഗാന്ധി എന്ന പേരില്‍ പ്രശസ്തനായ സ്വാതന്ത്ര്യ സമര സേനാനി ആര്?
മൌലാന അബുള്‍ കലാം ആസാദ്
മുഹമ്മദാലി ജിന്ന
അഷ്ഫഖുള്ള ഖാന്‍
അബ്ദുള്‍ ഗാഫര്‍ ഖാന്‍

2. മഹാത്മാഗാന്ധിയുടെ ജനന സ്ഥലം എവിടെയാണ്?
അഹമ്മദാബാദ്
പോര്‍ബന്തര്‍
രാജ്കോട്ട്
വാര്‍ധ

3. മഹാത്മാ ഗാന്ധി സേതു പാലം ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ പാലമാണ്. ഏതു നദിയിലാണ് ഈ പാലം നിര്‍മിച്ചിരിക്കുന്നത്?
യമുന
ബ്രഹ്മപുത്ര
ഗംഗ
കൃഷ്ണ

4. ഗാന്ധിജിയെക്കുറിച്ച് ധർമ്മസൂര്യൻ എന്ന കൃതി രചിച്ചത് ആര്?
വള്ളത്തോള്‍
അക്കിത്തം
വയലാര്‍
ഓ എന്‍ വി കുറുപ്പ്

5. "വൃദ്ധ സ്ത്രീ ഗാന്ധി" എന്ന് ബംഗാളിയില്‍ അറിയപ്പെട്ട ഇവര്‍ ഗാന്ധിയുടെ ഒരു വലിയ അനുയായി ആര്യിരുന്നു. 1942ല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ പോലീസിന്റെ വെടിയേറ്റ്‌ മരണപ്പെട്ടു. ആരാണിവര്‍?
മാതംഗിനി ഹാജ്റാ
ബീഗം ഹസ്രത് മഹല്‍
ബികാജി കാമ
പാര്‍ബതി ഗിരി

6. "അറ്റ്‌ ദി ഫീറ്റ്‌ ഓഫ് മഹാത്മാഗാന്ധി" ആരെഴുതിയ പുസ്തകമാണ്?
രാജേന്ദ്രപ്രസാദ്
എസ് രാധാകൃഷ്ണന്‍
വി വി ഗിരി
സാക്കിര്‍ ഹുസൈന്‍

7. അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം ലഭിച്ച ആദ്യ വ്യക്തി?
എ ടി അരിയരത്നെ
ജൂലിയസ് ന്യെരേരെ
ജെറാർഡ് ഫിഷർ
ബാബാ ആംതെ

8. ശ്രീ ലങ്കയിലെ സർവോദയ ശ്രമദാന പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഇദ്ദേഹം 1996ല്‍ അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം ലഭിച്ച വ്യക്തിയാണ്
മൈത്രിപല സിരിസേന
അനഗാരിക ധര്‍മപാല
മഹിന്ദ്ര രാജപക്സ
എ ടി അരിയരത്നെ

9. താഴെ പറയുന്നവയില്‍ ഏതിനാണ് അന്താരാഷ്ട്ര ഗാന്ധി സമാധാന സമ്മാനം ലഭിച്ചിട്ടുള്ളത്‌?
A. ഭാരതീയ വിദ്യാ ഭവന്‍
B. ഐ.എസ്.ആർ.ഒ
C. ഗ്രാമീൺ ബാങ്ക്
D. രാമകൃഷ്ണ മിഷന്‍
A മാത്രം
B, C, D
B, D
A,B,C, D

10. മഹാത്മാഗാന്ധിയെ ആദരിച്ചു കൊണ്ട് "രാഗാ മോഹന്‍ കൌന്‍സ്" എന്ന രാഗം ചിട്ടപ്പെടുത്തിയത് ആര്?
ഉസ്താദ് ബിസ്മില്ലാ ഖാന്‍
എ ആര്‍ റഹ്മാന്‍
പണ്ഡിറ്റ്‌ രവിശങ്കര്‍
ബപ്പി ലാഹിരി

Share this

1 Response to "മഹാത്മാഗാന്ധി ക്വിസ് 1"

  1. നല്ല നല്ല ചോദ്യങ്ങൾ .... നന്ദി......

    ReplyDelete

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You