Friday, 1 October 2021

മഹാത്മാഗാന്ധി ക്വിസ് 4

മഹാത്മാഗാന്ധി ക്വിസ് 4



1. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന ഒരു ജാഥയിൽ പങ്കെടുത്ത ആളുകൾക്കെതിരെ പൊലീസ് വെടിവെക്കുകയും തുടർന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീയിടുകയും ചെയ്ത നിസ്സഹകരണ പ്രസ്ഥാനം നിർത്തിവെക്കുന്നതിന് ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം നടന്നതെവിടെ?
കാക്കോരി
ചിറ്റഗോംഗ്
ചൗരി ചൗരാ
ചമ്പാരൺ

2. ഗാന്ധിജിയുടെ ദണ്ഡിയാത്രയെ അനുസ്മരിപ്പിക്കുന്ന ജി ശങ്കരക്കുറുപ്പ് എഴുതിയ കാവ്യം?
പ്രഭാതവാതം
ഓര്‍മ്മിക്കുന്നുവോ
ഭാരത സന്ദേശം
രാജ്ഘട്ടില്‍

3. 1925-ലെ ക്ഷാമത്തെത്തുടർന്ന് വലഞ്ഞ കർഷകർക്ക്മേൽ നികുതി കൂട്ടുവാനൊരുങ്ങിയപ്പോൾ സർദാർ വല്ലഭായി പട്ടേലിന്റെ നേതൃത്വത്തിൽ 1928-ൽ സത്യാഗ്രഹം നടന്നതെവിടെ?
ബർദോളി
ഖേഡ
വേദാരണ്യം
ചമ്പാരൺ

4. ജർമ്മനിയിലെ ഈ സ്ഥലത്ത് വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസ് വേദിയിലാണ് ഭിക്കാജി റസ്തം കാമ എന്ന മാഡം കാമ ഇന്ത്യയുടെ ദേശീയപതാക ഉയർത്തിയത്.
ഹെഡൽബർഗ്
ബര്‍ലിന്‍
ഗുട്ടന്‍ബര്‍ഗ്
സ്റ്റ്ട്ട്ഗർട്ട്

5. 1969ലെ ഗാന്ധി സമാധാന പുരസ്കാരം ലഭിച്ചഇദ്ദേഹം ശ്രീലങ്കന്‍ ഗാന്ധി എന്നാണ് അറിയപ്പെടുന്നത്?
സുനില അഭയസേകര
എ ടി അരിയരത്നെ
വില്ല്യം ഡി സില്‍വ
പി ദേവകുമാരന്‍

6. 1942 ഓഗസ്റ്റ് 8-ന് ഗോവാലിയ ടാങ്ക് മൈതാനത്തുവച്ചാണ് മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യാ പ്രസംഗം നടത്തിയത്. എന്ത് പേരിലാണ് ഈ സ്ഥലം ഇപ്പോള്‍ അറിയപ്പെടുന്നത്?
ഗേറ്റ് വേ ഓഫ് ഇന്ത്യ
ഓഗസ്റ്റ് ക്രാന്തി മൈതാനം
മണി ഭവന്‍
ബോംബെ ഹാര്‍ബര്‍

7. ഗാന്ധിജിയുടെ ദണ്ഡി യാത്രയോടനുബന്ധിച്ച് സി രാജഗോപാലാചാരി ട്രിച്ചിനൊപൊളിയില്‍ നിന്നും തുടങ്ങിയ യാത്ര അവസാനിച്ചത്‌ എവിടെയാണ്?
തൂത്തുക്കുടി
പുതുച്ചേരി
കുംഭകോണം
വേദാരണ്യം

8. ഇന്ത്യയിലെ സ്വാതന്ത്ര്യ സമരകാലത്ത്, മഹാത്മാഗാന്ധി, നെഹ്‌റു, സുഭാഷ്‌ ചന്ദ്ര ബോസ് തുടങ്ങി നിരവധി സ്വാതന്ത്ര്യസമര സേനാനികളെ പാര്‍പ്പിച്ച ഈ ജയിലില്‍ വെച്ചാണ്‌ പൂനെ കരാറിൽ മഹാത്മാ ഗാന്ധി ഒപ്പുവച്ചത്‍
സെല്ലുലാര്‍ ജയില്‍
യർവാദാ സെൻട്രൽ ജയിൽ
അലിപോര്‍ ജയില്‍
ലാഹോര്‍ സെന്‍ട്രല്‍ ജയില്‍

9. "ദി സീക്രട്ട് ഡയറി ഓഫ് കസ്തൂര്‍ബാ" ആരെഴുതിയ പുസ്തകമാണ്'?
നീലിമ ഡാൽമിയ അധാർ
അനിതാ ദേശായി
ജുമ്പാ ലാഹിരി
ശശി ടെശ്പാണ്ടേ

10. കേരള ഗാന്ധി എന്നറിയപ്പെടുന്ന വ്യക്തി?
കെ കേളപ്പന്‍
ഐ കെ കുമാരന്‍
പട്ടം താണുപിള്ള
മുഹമ്മദ്‌ അബ്ദുര്‍ റഹിമാന്‍

Share this

0 Comment to "മഹാത്മാഗാന്ധി ക്വിസ് 4"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You