Wednesday, 10 June 2020

Environment Quiz - പരിസ്ഥിതി ക്വിസ്സ് (പ്രശസ്ത വ്യക്തികള്‍ - ഇന്ത്യ)

Environment Quiz - പരിസ്ഥിതി ക്വിസ്സ് (പ്രശസ്ത വ്യക്തികള്‍ - ഇന്ത്യ)





1. പ്രശസ്ത ശില്പിയായ ചിന്താമണി കറിന്‍റെ ബഹുമാനാർത്ഥം നാമകരണം ചെയ്ത ചിന്താമണി കർ പക്ഷിസങ്കേതം എവിടെയാണ്?
ന്യൂഡൽഹി
കൊൽക്കത്ത
ഗുവാഹത്തി
ലഖ്‌നൗ

2. റഗ്മാർക്ക് എന്നറിയപ്പെട്ടിരുന്ന ഗുഡ് വീവ് ഇന്റർനാഷണൽ, പരവതാനി നിർമ്മാണ വ്യവസായത്തിലെ അനധികൃത ബാലവേല അവസാനിപ്പിക്കുന്നതിന് പരിശ്രമിക്കുന്ന ഒരു സംഘടനയാണ്. ഈ സംഘടന സ്ഥാപിച്ചത് ആരാണെന്ന്‍ അറിയാമോ?
മനേക ഗാന്ധി
മേധാ പട്കർ
അന്ന ഹസാരെ
കൈലാഷ് സത്യാർത്ഥി

3. പത്തൊൻപതാം നൂറ്റാണ്ടിലെ ഹിന്ദുമതത്തിലെ സത്‌നാമി വിഭാഗത്തിന്റെ വക്താവായിരുന്ന ഗുരു ഘാസി ദാസിന്‍റെ പേരിൽ ഒരു ദേശീയ ഉദ്യാനം ഉണ്ട്. എവിടെയാണ് ഈ ഉദ്യാനം സ്ഥിതിചെയ്യുന്നത്?
ഛത്തീസ്ഗഡ്
മധ്യപ്രദേശ്
ഉത്തർപ്രദേശ്
പഞ്ചാബ്

4. 1964 ൽ "ദാശോളി ഗ്രാമ സ്വരാജ്യ സംഘ് (DGSS)" സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ ആധുനിക പരിസ്ഥിതിപ്രവർത്തകനായി അറിയപ്പെടുന്ന ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകന്‍ ആര്?
വിനോഭാ ഭാവേ
സുന്ദർലാൽ ബഹുഗുണ
ചന്ദി പ്രസാദ് ഭട്ട്
മേധാ പട്കര്‍

5. സെന്റർ ഫോർ സയൻസ് ആന്റ് എൻവയോൺമെന്റിന്റെ ഡയറക്ടർ, ഇന്ത്യന്‍ പരിസ്ഥിതി മാസികയായ "ഡൌൺ ടു എർത്ത്" എഡിറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തയായ വനിത?
വന്ദന ശിവ
സുനിത നരേൻ
മേധാ പട്കർ
സുന്ദർലാൽ ബഹുഗുണ

6. 2017ല്‍ ഗോൾഡ്മാൻ പരിസ്ഥിതി സമ്മാനം ലഭിച്ച ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകന്‍ ആര്?
രമേശ് അഗർവാൾ
സുന്ദർലാൽ ബഹുഗുണ
മേധാ പട്കർ
പ്രഫുല്ല സമന്തര

7. താഴെ പറയുന്നവരില്‍ ഏത് ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനാണ് എവറസ്റ്റിന്റെ ഉയരം കണക്കാക്കിയതിന് അറിയപ്പെടുന്നത്?
രാധാനാഥ് സിക്ദർ
സത്യേന്ദ്രനാഥ് ബോസ്
മനീന്ദ്ര അഗർവാൾ
പ്രശാന്ത ചന്ദ്ര മഹാനോബിലിസ്

8. "സേവ് സൈലന്റ് വാലി" പ്രതിഷേധത്തിൽ വലിയ പങ്കുവഹിച്ച ഇന്ത്യൻ കവിയാത്രിയും, സാമൂഹിക പ്രവര്‍ത്തകയുമായ പ്രശസ്ത വനിത ആര്?
മഹാദേവി വർമ്മ
വന്ദന ശിവ
മേധാ പട്കർ
സുഗതകുമാരി

9. 1992 ൽ സ്ഥാപിതമായ "പീപ്പിൾ ഫോർ അനിമൽസ്" ഇന്ത്യയിലെ മൃഗങ്ങളുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുമുള്ള ഏറ്റവും വലിയ സംഘടനയാണ്. ആരാണ് ഈ സംഘടന ആരംഭിച്ചത്?
രുക്മിണി ദേവി
മനേക ഗാന്ധി
ഹരീഷ് അയ്യർ
വി കെ കൃഷ്ണ അയ്യർ

10. പ്രമുഖ ഇന്ത്യൻ പക്ഷിശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനുമായിരുന്ന സലീം അലിയുടെ ആത്മകഥ ഏതാണ്??
ടു കില്‍ എ മോകിങ് ബേഡ്
ദി വാച്ചര്‍ ഇന്‍ ദി ഷാഡോസ്
ദി ഫാള്‍ ഓഫ് എ സ്പാരോ
വാണ്ടറിങ് ഇന്‍ മെനി വേള്‍ഡ്സ്

Share this

0 Comment to "Environment Quiz - പരിസ്ഥിതി ക്വിസ്സ് (പ്രശസ്ത വ്യക്തികള്‍ - ഇന്ത്യ)"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You