Tuesday 9 June 2020

Environment Quiz - പരിസ്ഥിതി ക്വിസ്സ് 3 (പ്രശസ്ത വ്യക്തികള്‍)

Environment Quiz - പരിസ്ഥിതി ക്വിസ്സ് 3 (പ്രശസ്ത വ്യക്തികള്‍)




1. 100 ദശലക്ഷം വർഷം പഴക്കമുള്ള ഒരു സൂചിത്തുമ്പിയെ പ്രമുഖ ബ്രോഡ്‌കാസ്റ്ററും പ്രകൃതിശാസ്ത്രജ്ഞനുമായ സർ ഡേവിഡ് ആറ്റൻ‌ബറോയുടെ പേരിൽ 2017ല്‍ ശാസ്ത്രജ്ഞർ നാമകരണം ചെയ്തു. എവിടെയായിരുന്നു ഈ തുമ്പിയെ കണ്ടെത്തിയത്?
ഇന്ത്യ
ഗ്രേറ്റ് ബ്രിട്ടൻ
മ്യാൻമർ
ശ്രീലങ്ക

2. 1983-ൽ പുറത്തിറങ്ങിയ "ഗോറില്ലാസ് ഇൻ ദി മിസ്റ്റ്" എന്ന പുസ്തകത്തിന്റെ രചയിതാവും ലോകത്തിലെ മുൻനിര പ്രൈമറ്റോളജിസ്റ്റുകളിൽ ഒരാളുമായ ഈ വനിത 1985 ൽ കൊലചെയ്യപ്പെട്ടു. ആരാണിവര്‍?
ഡയാൻ ഫോസി
ഡോണാ ഹരവേ
റേച്ചൽ ഹോഗൻ
ആൻ എലിസബത്ത് പുസെ

3. അനിമൽ പ്ലാനറ്റിൽ അവതരിപ്പിച്ച ഒരു വന്യജീവി ഡോക്യുമെന്ററി ടെലിവിഷൻ പരമ്പരയാണ് 'ദി ക്രോക്കഡൈൽ ഹണ്ടർ". ഒരു ഓസ്ട്രേലിയൻ മൃഗശാലസൂക്ഷിപ്പുകാരനും പരിസ്ഥിതി സംരക്ഷകനുമായ "ദി ക്രോക്കഡൈൽ ഹണ്ടർ" എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന വ്യക്തിയാണ്  ഈ പരമ്പരയുടെ അവതാരകന്‍. ആരാണ്. അദ്ദേഹം?
സ്റ്റീവ് ഇർവിൻ
ജെഫ് കോർവിൻ
വില്യം ഹോൾഡൻ
ലിയോ കാരില്ലോ

4. ലോകത്തിലെ നീലവിലുള്ള ഏറ്റവും പഴക്കം ചെന്ന ഭൂഗോളമാണ് (ഗ്ലോബ്) "എർഡാപ്ഫെൽ". ആരാണ് ഇത് നിർമ്മിച്ചത്?
മാർട്ടിൻ ബെഹൈം
മാർട്ടിൻ വാൾഡ്‌സീമെല്ലർ
ടാക്കി അൽ-ദിൻ
റിച്ചാർഡ് മോറിസ് ഹണ്ട്

5. മഹാവിസ്ഫോടന സിദ്ധാന്തത്തിന്റെ ഉപജ്ഞ്ജാതാവ് ബെൽജിയൻ കത്തോലിക്കാ പുരോഹിതനും ജ്യോതിശാസ്ത്രജ്ഞനും ല്യൂവൻ കത്തോലിക്കാ സർവകലാശാലയിലെ ഭൗതികശാസ്ത്ര പ്രൊഫസറുമായിരുന്ന ഈ വ്യക്തിയാണ്. ആരാണിദ്ദേഹം?
ജോർജ്ജ് ഗാമോവ്
എഡ്വിൻ ഹബിൾ
ജോർജ്ജ് ലെമൈട്രെ
വെസ്റ്റോ സ്ലിഫർ

6. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഗോളതലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു പരിസ്ഥിതി ഗവേഷണ സ്ഥാപനമാണ് വേൾഡ് വാച്ച് ഇൻസ്റ്റിറ്റ്യൂട്ട്. "പരിസ്ഥിതി അഭയാർത്ഥി" എന്ന പദം ആദ്യമായി നിർദ്ദേശിച്ചത് എർത്ത് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ ഈ വ്യക്തിയാണ്?
ലെസ്റ്റർ ആർ ബ്രൌൺ
നോർമൻ മേയർ
മുസ്തഫ ടോൾബ
ജോനാഥൻ പോറിറ്റ്

7. മധ്യേഷ്യയിലെ പർവതപ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ ഇനം ആടുകൾ "ഭീഷണി നേരിടുന്നവ" എന്ന സംരക്ഷണ നിലയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സാഹസികനായ ഒരു സഞ്ചാരിയുടെ പേരാണ് ഈ ആടുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ആരാണ് ആ സഞ്ചാരി?
മെഗസ്തനീസ്
ഇബ്നു ബത്തൂത്ത
അൽ ബറൂനി
മാർക്കോ പോളോ

8. ഏത് പ്രശസ്ത പര്യവേക്ഷകനാണ് പസഫിക് സമുദ്രത്തിന് ആ പേര് നൽകിയത്?
ക്രിസ്റ്റഫർ കൊളംബസ്
ക്യാപ്റ്റൻ ജെയിംസ് കുക്ക്
ഫെർഡിനാന്റ് മഗല്ലൻ
വാസ്കോ ഡ ഗാമ

9. ഛിന്നഗ്രഹ ആഘാതം (ഛിന്നഗ്രഹ കൂട്ടിയിടി സിദ്ധാന്തം) മൂലമാണ് ദിനോസറുകൾ കൊല്ലപ്പെട്ടതെന്ന സിദ്ധാന്തത്തിന് അറിയപ്പെടുന്നത് ആര്?
റിച്ചാർഡ് ഓവൻ
ചാൾസ് ഡാർവിൻ
വാൾട്ടർ അൽവാരെസ്
വില്യം പാർക്കർ ഫോൾക്ക്

10. ആദ്യത്തെ ആധുനിക അറ്റ്ലസിന്റെ സ്രഷ്ടാവായി അറിയപ്പെടുന്നത് ആരാണ്?
അനക്സിമാണ്ടർ
അബ്രഹാം ഒർട്ടെലിയസ്
മാർട്ടിൻ ബെഹൈം
ക്യാപ്റ്റൻ ജെയിംസ് റെനെൽ

Share this

0 Comment to "Environment Quiz - പരിസ്ഥിതി ക്വിസ്സ് 3 (പ്രശസ്ത വ്യക്തികള്‍)"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You