Wednesday, 13 February 2019

General Knowledge Quiz 15 Personalities Quiz - പൊതുവിജ്ഞാനം ക്വിസ് 15 വ്യക്തികള്‍




1. 1776ല്‍ കോമൺ സെൻസ്, ദി അമേരിക്കന്‍ ക്രൈസിസ് എന്നീ രണ്ട് ലഖുലേഖകൾ എഴുതി അമേരിക്കൻ വിപ്ലവത്തിന് തുടക്കം കുറിച്ച എഴുത്തുകാരന്‍?
എഡ്മണ്ട് ബർക്ക്
തോമസ് മുയർ
തൊമസ് പെയ്ൻ
ബെർട്രാൻഡ് റസ്സൽ

2. 1904-05ലെ റഷ്യ-ജപ്പാനീസ് യുദ്ധത്തിന് വിരാമം കുറിച്ച മധ്യവര്‍ത്തിയായ ഈ അമേരിക്കന്‍ പ്രസിഡന്റ്‌ 1906ലെ നോബല്‍ സമാധാന സമ്മാനത്തിന് അര്‍ഹനായി. ആരാണ് ഈ പ്രസിഡന്റ്‌?
തിയോഡോർ റൂസ്‌വെൽറ്റ്
ജോണ്‍ എഫ് കെന്നഡി
വില്ല്യം ഹോവാര്‍ഡ് ടാഫ്റ്റ്
വുഡ്റോ വില്‍‌സണ്‍

3. യങ് ഇറ്റലി (ലാ ജിയോവാനെ ഇറ്റാലിയ) 1831ല്‍ സ്ഥാപിക്കപ്പെട്ട ഒരു രാഷ്ടീയ പ്രസ്ഥാനമായിരുന്നു. ആരാണ് അതിന്റെ സ്ഥാപകന്‍?
ജ്യൂസെപ്പെ മാസ്സിനി
ബെനിറ്റോ മുസ്സോളിനി
ജ്യൂസെപ്പെ ഗാരിബാൾഡി
ലോര്‍ഡ്‌ അക്ടന്‍

4. മാർക്സിസത്തിന്റെ പേരിൽ രാജ്യത്തെ നാലിലൊന്ന് ജനങ്ങളെയും കൊന്നൊടുക്കിയ 'ഏഷ്യയിലെ ഹിറ്റ്‌ലർ' എന്നറിയപ്പെട്ട പോൾ പോട്ട് ഏതു രാജ്യത്തെ നേതാവായിരുന്നു?
ഉഗാണ്ട
റുവാണ്ട
അര്‍മേനിയ
കംബോഡിയ

5. താഴെ പറയുന്നവരില്‍ ആരാണ് ആദ്യ എഴുത്തച്ഛൻ പുരസ്കാരം ജേതാവ്?
കെ.എം. ജോർജ്ജ്
ബാലാമണിയമ്മ
തകഴി ശിവശങ്കരപ്പിള്ള
ശൂരനാട് കുഞ്ഞൻപിള്ള

6. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് ആരായിരുന്നു?
ജോണ്‍ എഫ് കെന്നഡി
തിയോഡോർ റൂസ്‌വെൽറ്റ്
ബില്‍ ക്ലിന്ടന്‍
ബരാക് ഒബാമ

7. ഒരേയൊരു അമേരിക്കന്‍ പ്രസിഡന്റ്‌ മാത്രമാണ് ഡോക്ടറേറ്റ് (പിഎച്ച്ഡി) നേടിയിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റ്‌ ആകുന്നതിനു മുന്‍പ് പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റ്‌ ആയിരുന്നു ഇദ്ദേഹം.
ബരാക്ക് ഒബാമ
തോമസ് ജെഫേഴ്സൺ
ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ്
വൂഡ്രോ വിൽസൺ

8. രണ്ട് തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ വനിത?
ബച്ചേന്ദ്രി പാല്‍
സന്തോഷ് യാദവ്
അരുണിമ സിന്‍ഹ
മലാവത് പുര്‍ണ

9. പുലിറ്റ്സര്‍ പുരസ്കാര ജേതാവായ വില്ല്യം സരോയന്‍ ഹൈലെ സലാസി എന്ന ചക്രവര്‍ത്തിയെക്കുറിച്ച് എഴുതിയ ചെറുകഥയാണ് "ജൂദായിലെ സിംഹം (ദി ലയണ്‍ ഓഫ് ജുദാ)". ഏതു രാജ്യത്തെ ഭരണാധികാരി ആയിരുന്നു ഹൈലെ സലാസി?
ടുണീഷ്യ
എത്യോപ്യ
സാംബിയ
ലൈബീരിയ

10. ഗുരുത്വാകർഷണനിയമത്തിന്‌ അടിത്തറ പാകിയ ഗ്രഹചലനനിയമങ്ങൾ ആവിഷ്കരിച്ച പ്രമുഖ ശാസ്ത്രഞ്ജന്‍?
ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍
നിക്കോളാസ് കോപ്പർനിക്കസ്
ജൊഹാൻസ് കെപ്ലർ
ഗലീലിയോ

Share this

0 Comment to "General Knowledge Quiz 15 Personalities Quiz - പൊതുവിജ്ഞാനം ക്വിസ് 15 വ്യക്തികള്‍"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You