Thursday, 28 February 2019

കേരള ക്വിസ് 13 - Kerala Quiz

കേരള ക്വിസ് 13



1. "വയനാടിന്‍റെ പ്രവേശന കവാടം' എന്നറിയപ്പെടുന്ന സ്ഥലം?
താമരശ്ശേരി
ലക്കിടി
കല്‍പറ്റ
സുല്‍ത്താന്‍ ബത്തേരി

2. കേരളത്തിലെ പ്രളയത്തിൽ പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ വ്യോമസേനയുടെ നേതൃത്വത്തിൽ നടന്ന രക്ഷാദൌത്യം?
ഓപ്പറേഷൻ സീ വേവ്സ്
ഓപ്പറേഷന്‍ മദദ്
ഓപ്പറേഷൻ കരുണ
ഓപ്പറേഷന്‍ സഹയോഗ്

3. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ്?
വയനാട്
ആലപ്പുഴ
പാലക്കാട്
പത്തനംതിട്ട

4. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരവേദിയായിരുന്ന പുന്നപ്ര വയലാർ ഏത് ജില്ലയിലാണ്?
കണ്ണൂര്‍
തിരുവനന്തപുരം
ആലപ്പുഴ
ഇടുക്കി

5. "കേരളത്തിന്‍റെ ചിറാപുഞ്ചി" എന്നറിയപ്പെടുന്ന സ്ഥലം?
നേര്യമംഗലം
പീരുമേട്
ലക്കിടി
കാഞ്ഞിരപ്പിള്ളി

6. ഏത് നദിയുടെ തീരത്താണ് കുറുവദ്വീപ്?
ഭവാനി
ഭരതപ്പുഴ
കബനി
പെരിയാര്‍

7. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നദികളുള്ള ജില്ല ഏതാണ്?
തൃശ്ശൂര്‍
കോഴിക്കോട്
ആലപ്പുഴ
കാസറഗോഡ്

8. കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി ഏതാണ്?
നെയ്യാര്‍
മണിമലയാർ
ഭവാനി നദി
മുല്ലയാർ

9. ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജി?
കെ കെ ഉഷ
ഫാത്തിമാ ബീവി
അന്ന ചാണ്ടി
മഞ്ജുള ചെല്ലൂർ

10. പേരാര്‍, കോരയാര്‍ എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്ന കേരളത്തിലെ നദി ഏത്?
പെരിയാര്‍
ഭാരതപ്പുഴ
പമ്പ
ചാലിയാര്‍

Tuesday, 19 February 2019

General Knowledge Quiz 16 - പൊതുവിജ്ഞാനം ക്വിസ് 16


General Knowledge Quiz 16  - പൊതുവിജ്ഞാനം ക്വിസ് 16



1. സൈരന്ധ്രി വനം എന്നു വിളിക്കുന്ന ദേശീയോദ്യാനം?
ഇരവികുളം ദേശീയോദ്യാനം
ആനമുടി ചോല ദേശിയോദ്യാനം
പെരിയാർ ദേശീയോദ്യാനം
സൈലന്റ്‌വാലി ദേശീയോദ്യാനം

2. ലോകത്തെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഇസബെൽ പെറോൺ. ഏതാണ് രാജ്യം?
ബ്രസീല്‍
പെറു
ഐസ്ലാന്‍ഡ്‌
അര്‍ജന്റീന

3. ആധുനിക സമുദ്രശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ജെയിംസ്‌ കുക്ക്
ചാള്‍സ് ഡാര്‍വിന്‍
റിച്ചാര്‍ഡ്‌ ബൈർഡ്
മാത്യു ഫോണ്ടെയ്ൻ മൗറി

4. അമേരിക്കൻ പ്രിമിറ്റീവ് എന്ന കവിതയ്ക്ക് പുലിറ്റ്സര്‍ പുരസ്കാര ജേതാവായ ഈ അമേരിക്കന്‍ കവയിത്രി അടുത്തിടെ അന്തരിച്ചു. ആരാണിവര്‍?
ആലീസ് വാക്കര്‍
മേരി ഒലിവർ
ഡോറോത്തി പാര്‍ക്കര്‍
ജൂലിയ ഹോവ്

5. സൈലന്റ് വാലിക്ക് ആ പേര് നിര്‍ദേശിച്ചത് ആരാണ്?
റോബര്‍ട്ട് വൈറ്റ്
സുഗത കുമാരി
ഇന്ദിരാഗാന്ധി
എൻ.വി. കൃഷ്ണവാര്യർ

6. 2017-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ വി ജെ ജെയിംസിന്റെ നോവല്‍?
തക്ഷൻകുന്ന് സ്വരൂപം
ചോരശാസ്‌ത്രം
പുറപ്പാടിന്റെ പുസ്‌തകം
നിരീശ്വരൻ

7. ഇൻക സാമ്രാജ്യം കീഴടക്കിയ സ്പാനിഷ് പര്യവേക്ഷകൻ?
ഹെർണാണ്ടോ ഡി സോട്ടോ
പാൻഫിലോ ഡി നർവാസ്
ഫ്രാൻസിസ്കോ പിസോറോ
ഹെർനൻ കോർട്ടീസ്

8. മുസ്തഫാ കമാൽ ഏതു രാജ്യത്തിന്റെ ആദ്യ പ്രസിഡണ്ട്‌ എന്ന നിലയില്‍ പ്രശസ്തനാണ്?
ഇറാന്‍
ഈജിപ്ത്
തുര്‍ക്കി
ഇന്തോനേഷ്യ

9. വിക്ടോറിയൻ ഇംഗ്ലണ്ടിലെ മുൻ‌നിര എഴുത്തുകാരിൽ ഇംഗ്ലീഷ് നോവലിസ്റ്റ് മേരി ആനി ഇവാൻസ് ഏതു തൂലികാ നാമത്തിലാണ് അറിയപ്പെടുന്നത്?
ജോർജ്ജ് ഇലിയറ്റ്
ജെയ്ൻ ഓസ്റ്റൻ
വിർജീനിയ വൂൾഫ്
മേരി ഷെല്ലി

10. രസതന്ത്ര ഗവേഷണത്തില്‍ നിന്നും അഭിഭാഷക പദവിയിലേക്ക് മാറിയ ഈ വ്യക്തി പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി. ആരാണീ വ്യക്തി?
ജെയിംസ് കല്ലാഗാൻ
ജോണ്‍ മേജര്‍
മാർഗരറ്റ് താച്ചർ
ടോണി ബ്ലെയര്‍

Saturday, 16 February 2019

India Quiz 9 - ഇന്ത്യ ക്വിസ് 9

ഇന്ത്യ ക്വിസ് 9



1. ഭാരതത്തിൽ നിർമ്മാണം നടത്താൻ പ്രോത്സാഹിപ്പിക്കാൻ, ഭാരത സർക്കാർ 2014 ൽ തുടങ്ങിയ മേക്ക് ഇൻ ഇൻഡ്യ സംരഭത്തിന്റെ ലോഗോയില്‍ കാണപ്പെടുന്ന മൃഗം?
സിംഹം
കടുവ
ആന
കണ്ടാമൃഗം

2. ദാദാ സാഹബ് ഫാല്‍കെ അവാര്‍ഡും ഭാരത്‌രത്ന കരസ്ഥമാക്കിയ ആദ്യ വനിത ആര്?
ഇന്ദിരാ ഗാന്ധി
മദര്‍ തെരെസ
ലത മങ്കേഷ്കര്‍
സരോജിനി നായിഡു

3. ബ്രെയിന്‍ ഫീവര്‍ പക്ഷി എന്നറിയപ്പെടുന്ന പക്ഷി ഏതാണ്?
കരിങ്കിളി (ഇന്ത്യൻ ബ്ലാക്ക്ബേഡ്)
പേക്കുയിൽ (കോമണ്‍ ഹാക്ക് കുക്കൂ)
നാട്ടുകുയിൽ (ഏഷ്യന്‍ കോയല്‍)
നീലത്തത്ത (ബ്ലൂ-വിംഗ്ഡ് പാരക്കീറ്റ്)

4. അരുണാചല്‍ പ്രദേശില്‍ സിയാങ്, ദിഹാങ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന നദി ഏത്?
ലോഹിത്
ബ്രഹ്മപുത്ര
ഗംഗ
ടീസ്ട

5. മലയാളത്തിലെ ആദ്യ പത്രം ഏതാണ്?
ജ്ഞാനനിക്ഷേപം
രാജ്യസമാചാരം
പശ്ചിമോദയം
ദീപിക

6. ഇന്ത്യയിലെ ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന നാഷനല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന്‍ ഏത് പ്രധാനമന്ത്രിയുടെ പേരിലാണ് നാമകരണം ചെയ്തിരിക്കുന്നത്?
ഇന്ദിരാ ഗാന്ധി
ലാല്‍ ബഹാദൂര്‍ ശാസ്ത്രി
ജവഹര്‍ലാല്‍ നെഹ്രു
രാജീവ് ഗാന്ധി

7. ഏഴു കൊടുമുടികളും ഏഴു അഗ്നിപര്‍വത ശൃംഗങ്ങളും കീഴടക്കിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
അവതാര്‍ സിംഗ് ചീമ
മല്ലി മസ്താന്‍ ബാബു
മോഹന്‍ സിംഗ് കൊഹ്ലി
സത്യരൂപ് സിദ്ധാന്ത

8. ലെപ്ച്ച നെയ്ത്ത് ശൈലി ഏത് സംസ്ഥാനത്തെ പാരമ്പര്യ ശൈലിയാണ്?
നാഗാലാന്‍ഡ്‌
സിക്കിം
ഉത്തര്‍ പ്രദേശ്‌
കര്‍ണാടക

9. ആരാണ് രാജ്യസമാചാരം എന്ന പത്രം തുടങ്ങിയത്?
ഹെർമൻ ഗുണ്ടർട്ട്
ബെഞ്ചമിൻ ബെയ്‌ലി
ജെയിംസ് അഗസ്റ്റസ് ഹിക്കി
നിധീരിക്കൽ മാണിക്കത്തനാർ

10. ഹോജാഗിരി (ഹോസാഗിരി) ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?
തൃപുര
ഹിമാചല്‍‌പ്രദേശ്
ഹരിയാന
ജമ്മു കാശ്മീര്‍

Thursday, 14 February 2019

India Quiz 8 - ഇന്ത്യ ക്വിസ് 8

ഇന്ത്യ ക്വിസ് 8



1. ഭാരതത്തിലെ പ്രഥമ വർത്തമാന പത്രം ഏതാണ്?
ബംഗാൾ ഗസറ്റ്
രാജ്യസമാചാരം
ബോംബെ സമാചാര്‍
ജ്ഞാനനിക്ഷേപം

2. താഴെ പറയുന്നവയില്‍ ഏതാണ് പ്രസ്സിൽ അച്ചടിച്ച ആദ്യ മലയാള പ്രസിദ്ധീകരണം?
രാജ്യസമാചാരം
പശ്ചിമോദയം
ജ്ഞാനനിക്ഷേപം
ദീപിക

3. ഇത് വരെ ഫിഫ ലോകകപ്പ് ഫുട്ബാളില്‍ പങ്കെടുത്തിട്ടില്ലാത്ത ഇന്ത്യ ഒരു പ്രാവശ്യം ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്. ഏത് വര്‍ഷം?
1938
1950
1954
1960

4. സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി ആരായിരുന്നു?
ഫാത്തിമ ബീവി
സുജാത വി മനോഹര്‍
റുമാ പാല്‍
ആര്‍ ഭാനുമതി

5. ഇന്ത്യന്‍ നാണയത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി ആരാണ്?
നെല്‍സണ്‍ മണ്ടേല
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
ലൂയിസ് ബ്രെയിൽ
അബ്രഹാം ലിങ്കണ്‍

6. അമേരിക്കന്‍ പ്രസിഡന്റ്‌ ഹെര്‍ബെര്‍ട്ട് ഹൂവരുടെ പേരിലുള്ള ഹൂവര്‍ മെഡല്‍ നേടിയ ആദ്യ ഏഷ്യക്കാരന്‍ ആരാണ്?
എന്‍ ര്‍ നാരായണ മൂര്‍ത്തി
ഡോ. എ പി ജെ അബ്ദുള്‍ കലാം
ജൂലിയാന ചാന്‍
യോഷിനോരി ഒഷുമി

7. ഇന്ത്യയിലെ ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്ന നാഷനല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന്‍ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ഡെറാഡൂണ്‍
ഡാര്‍ജിലിങ്
മസൂറി
മനാലി

8. താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതു ദേശീയോധ്യാനത്തിലാണ് പ്രോജക്റ്റ് ടൈഗര്‍ ആദ്യമായി നടപ്പിലാക്കിയത്?
ജിം കോര്‍ബെറ്റ്
ബന്ദിപ്പൂര്‍
രന്തംബോര്‍
ബന്ധവ്ഗര്‍

9. ഇന്ത്യയിലെ ആദ്യ സിനിമാ മ്യൂസിയം എവിടെയാണ്?
മുംബൈ
ചെന്നൈ
കൊല്‍ക്കത്ത
ഹൈദരാബാദ്

10. ഇന്ത്യയിലെ ഏതു സംസ്ഥാനമാണ് ലോങ്ങ്പീ ഹാം എന്ന പേരിലുള്ള മണ്‍പാത്രനിര്‍മാണത്തിന് പേര് കേട്ടത്?
തൃപുര
ബീഹാര്‍
മണിപ്പൂര്‍
പശ്ചിമ ബംഗാള്‍

Wednesday, 13 February 2019

General Knowledge Quiz 15 Personalities Quiz - പൊതുവിജ്ഞാനം ക്വിസ് 15 വ്യക്തികള്‍




1. 1776ല്‍ കോമൺ സെൻസ്, ദി അമേരിക്കന്‍ ക്രൈസിസ് എന്നീ രണ്ട് ലഖുലേഖകൾ എഴുതി അമേരിക്കൻ വിപ്ലവത്തിന് തുടക്കം കുറിച്ച എഴുത്തുകാരന്‍?
എഡ്മണ്ട് ബർക്ക്
തോമസ് മുയർ
തൊമസ് പെയ്ൻ
ബെർട്രാൻഡ് റസ്സൽ

2. 1904-05ലെ റഷ്യ-ജപ്പാനീസ് യുദ്ധത്തിന് വിരാമം കുറിച്ച മധ്യവര്‍ത്തിയായ ഈ അമേരിക്കന്‍ പ്രസിഡന്റ്‌ 1906ലെ നോബല്‍ സമാധാന സമ്മാനത്തിന് അര്‍ഹനായി. ആരാണ് ഈ പ്രസിഡന്റ്‌?
തിയോഡോർ റൂസ്‌വെൽറ്റ്
ജോണ്‍ എഫ് കെന്നഡി
വില്ല്യം ഹോവാര്‍ഡ് ടാഫ്റ്റ്
വുഡ്റോ വില്‍‌സണ്‍

3. യങ് ഇറ്റലി (ലാ ജിയോവാനെ ഇറ്റാലിയ) 1831ല്‍ സ്ഥാപിക്കപ്പെട്ട ഒരു രാഷ്ടീയ പ്രസ്ഥാനമായിരുന്നു. ആരാണ് അതിന്റെ സ്ഥാപകന്‍?
ജ്യൂസെപ്പെ മാസ്സിനി
ബെനിറ്റോ മുസ്സോളിനി
ജ്യൂസെപ്പെ ഗാരിബാൾഡി
ലോര്‍ഡ്‌ അക്ടന്‍

4. മാർക്സിസത്തിന്റെ പേരിൽ രാജ്യത്തെ നാലിലൊന്ന് ജനങ്ങളെയും കൊന്നൊടുക്കിയ 'ഏഷ്യയിലെ ഹിറ്റ്‌ലർ' എന്നറിയപ്പെട്ട പോൾ പോട്ട് ഏതു രാജ്യത്തെ നേതാവായിരുന്നു?
ഉഗാണ്ട
റുവാണ്ട
അര്‍മേനിയ
കംബോഡിയ

5. താഴെ പറയുന്നവരില്‍ ആരാണ് ആദ്യ എഴുത്തച്ഛൻ പുരസ്കാരം ജേതാവ്?
കെ.എം. ജോർജ്ജ്
ബാലാമണിയമ്മ
തകഴി ശിവശങ്കരപ്പിള്ള
ശൂരനാട് കുഞ്ഞൻപിള്ള

6. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് ആരായിരുന്നു?
ജോണ്‍ എഫ് കെന്നഡി
തിയോഡോർ റൂസ്‌വെൽറ്റ്
ബില്‍ ക്ലിന്ടന്‍
ബരാക് ഒബാമ

7. ഒരേയൊരു അമേരിക്കന്‍ പ്രസിഡന്റ്‌ മാത്രമാണ് ഡോക്ടറേറ്റ് (പിഎച്ച്ഡി) നേടിയിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റ്‌ ആകുന്നതിനു മുന്‍പ് പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റ്‌ ആയിരുന്നു ഇദ്ദേഹം.
ബരാക്ക് ഒബാമ
തോമസ് ജെഫേഴ്സൺ
ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ്
വൂഡ്രോ വിൽസൺ

8. രണ്ട് തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ വനിത?
ബച്ചേന്ദ്രി പാല്‍
സന്തോഷ് യാദവ്
അരുണിമ സിന്‍ഹ
മലാവത് പുര്‍ണ

9. പുലിറ്റ്സര്‍ പുരസ്കാര ജേതാവായ വില്ല്യം സരോയന്‍ ഹൈലെ സലാസി എന്ന ചക്രവര്‍ത്തിയെക്കുറിച്ച് എഴുതിയ ചെറുകഥയാണ് "ജൂദായിലെ സിംഹം (ദി ലയണ്‍ ഓഫ് ജുദാ)". ഏതു രാജ്യത്തെ ഭരണാധികാരി ആയിരുന്നു ഹൈലെ സലാസി?
ടുണീഷ്യ
എത്യോപ്യ
സാംബിയ
ലൈബീരിയ

10. ഗുരുത്വാകർഷണനിയമത്തിന്‌ അടിത്തറ പാകിയ ഗ്രഹചലനനിയമങ്ങൾ ആവിഷ്കരിച്ച പ്രമുഖ ശാസ്ത്രഞ്ജന്‍?
ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍
നിക്കോളാസ് കോപ്പർനിക്കസ്
ജൊഹാൻസ് കെപ്ലർ
ഗലീലിയോ

Tuesday, 12 February 2019

General Knowledge Quiz 14 Sports Quiz - പൊതുവിജ്ഞാന ക്വിസ് 14- സ്പോര്‍ട്സ് ക്വിസ്

പൊതുവിജ്ഞാന ക്വിസ് 14- സ്പോര്‍ട്സ് ക്വിസ്



1. നാല് ഗ്രാന്‍ഡ്‌ സ്ലാമുകള്‍ക്കൊപ്പം ഒളിംപിക്സ് സിംഗിള്‍സ് സ്വര്‍ണവും നേടി ഗോള്‍ഡന്‍ സ്ലാം നേടിയ ആദ്യ ടെന്നീസ് താരം?
പീറ്റ് സാംപ്രസ്
മാർട്ടിന നവരതിലോവ
സ്റ്റെഫി ഗ്രാഫ്
ബോറിസ് ബെക്കർ

2. തന്റെ ആദ്യ ഇന്റര്‍നാഷണല്‍ ടെസ്റ്റ്‌ സെഞ്ചുറി തന്നെ ട്രിപ്പിൾ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യന്‍ ക്രിക്കറ്റര്‍ ആരാണ്?
വിരേന്ദര്‍ സെവാഗ്
രോഹിത് ശര്‍മ
കെ എല്‍ രാഹുല്‍
കരുണ നായര്‍

3. ആദ്യമായി ഫിഫ ലോകകപ്പില്‍ സെമി ഫൈനല്‍ യോഗ്യത നേടിയ ഏഷ്യന്‍ രാജ്യം ഏത്?
ഇറാന്‍
ജപ്പാന്‍
സൌദി അറേബ്യ
സൌത്ത് കൊറിയ

4. മുന്‍ ഫുട്ബാള്‍ താരം ജോർജ് വിയ ഇപ്പോള്‍ ഒരു ആഫ്രിക്കന്‍ രാജ്യത്തിന്റെ പ്രസിഡണ്ട്‌ ആണ് ഏതു രാജ്യം ആണെന്ന് പറയാമോ?
ലൈബീരിയ
നൈജീരിയ
യുഗാണ്ട
ഘാന

5. പത്മശ്രീ അവാര്‍ഡ്‌ നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
സച്ചിന്‍ ടെണ്ടുല്‍ക്കര്‍
വിശ്വനാഥന്‍ ആനന്ദ്‌
പി വി സിന്ധു
സാക്ഷി മാലിക്

6. പതിനേഴാമത്തെ വയസ്സില്‍ വിംമ്പിൾഡൻ കിരീടം നേടിയ ഈ മുന്‍ ജര്‍മന്‍ താരമാണ്‌ വിംമ്പിൾഡൻ കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍. ആരാണിദ്ധേഹം?
ബോറിസ് ബെക്കർ
പീറ്റ് സാംപ്രസ്
റോജർ ഫെഡറർ
റാഫേൽ നദാൽ

7. ഒളിമ്പിക്സിൽ ജിംനാസ്റ്റിക്സ് മത്സരത്തിൽ ആദ്യമായി തികഞ്ഞ മാർക്കായ 10 നേടിയ ജിംനാസ്റ്റ്?
നാദിയ കൊമനേച്ചി
നെല്ലി കിം
യെലേന ഡാവിഡോവ
നറ്റാലിയ ഷപോഷനിക്കോവ

8. 1960ല്‍ ഒരു ഏഷ്യന്‍ രാജ്യം ആദ്യമായി ഫിഫ ലോക കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടി. ഏതാണ് ആ രാജ്യം?
ഇറാന്‍
ജപ്പാന്‍
നോര്‍ത്ത് കൊറിയ
കുവൈത്ത്

9. ആദ്യമായി ഫിഫ ലോകകപ്പില്‍ പങ്കെടുത്ത ഏഷ്യന്‍ രാജ്യം ഏത്?
ജപ്പാന്‍
ചൈന
ഇന്ത്യ
ഇന്തോനേഷ്യ

10. ലോകകപ്പിൽ ഇന്ത്യ ഒരിക്കലും പങ്കെടുത്തിട്ടില്ലെങ്കിലും ഒരു തവണ യോഗ്യത നേടിയിട്ടുണ്ട്. ഏത് ലോകകപ്പിനാണ് ഇന്ത്യ യോഗ്യത നേടിയത്?
1938
1950
1954
1960

Sunday, 10 February 2019

General Knowledge Quiz 13 Science Quiz - പൊതുവിജ്ഞാന ക്വിസ് 13- സയന്‍സ് ക്വിസ്

പൊതുവിജ്ഞാന ക്വിസ് 13- സയന്‍സ് ക്വിസ്



1. റേഡിയോആക്റ്റിവിറ്റിയുടെ എസ്.ഐ. ഏകകം ഏതു ശാസ്ത്രന്ജന്റെ പേരിലാണ്?
ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍
റോബർട്ട് ഓപ്പൻഹൈമർ
ഹെൻ‌റി ബെക്വറൽ
മേരി ക്യൂറി

2. 1905 ൽ ന്യൂക്ലിയർ എനർജി സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് ആരാണ്?
മാക്സ് പ്ലാങ്ക്
ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍
റോബർട്ട് ഓപ്പൻഹൈമർ
മേരി ക്യൂറി

3. 1999ൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി സെഞ്ച്വറിയായി തിരഞ്ഞെടുത്ത പ്രശസ്ത ശാസ്ത്രഞ്ജന്‍ ആര്?
സ്റ്റീഫന്‍ ഹോകിംഗ്
ഐസക് ന്യൂട്ടന്‍
തോമസ്‌ ആല്‍വാ എഡിസന്‍
ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍

4. പ്രശസ്തനായ ഒരു വ്യക്തിയുടെ ജന്മനാടായ പോളണ്ടിന്റെ പേരില്‍ നാമകരണം ചെയ്യപ്പെട്ട മൂലകമാണ് പൊളോണിയം. ആരാണീ വ്യക്തി?
മേരി ക്യൂറി
എഡ്വേര്‍ഡ് കൊഫ്ലെര്‍
ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍
ഹെൻ‌റി ബെക്വറൽ

5. അണുവായുധങ്ങളുടെ അപകടം ബോദ്ധ്യപ്പെടുത്തുന്നതിനായി ശീതയുദ്ധകാലത്ത് ബെർട്രാൻഡ് റസ്സൽ പുറപ്പെടുവിച്ച മാനിഫെസ്റ്റോ അദ്ദേഹത്തോടൊപ്പം തയ്യാറാക്കിയ പ്രശസ്ത ശാസ്ത്രഞ്ജന്‍?
ഐസക് ന്യൂട്ടന്‍
ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍
തോമസ്‌ ആല്‍വാ എഡിസന്‍
മാക്സ് പ്ലാങ്ക്

6. ഇന്ത്യ അന്‍റാര്‍ട്ടിക്കയില്‍ സ്ഥാപിച്ച ആദ്യ ശാസ്ത്ര പര്യവേക്ഷണ സ്ഥാപനം?
മൈത്രി
ഹിമാദ്രി
ഭാരതി
ദക്ഷിണ ഗംഗോത്രി

7. ആര്‍ട്ടിക്കിലെ ഇന്ത്യയുടെ ആദ്യത്തെ റിസര്‍ച്ച് സ്റ്റേഷന്‍ ഏതാണ്?
മൈത്രി
ഹിമാദ്രി
ഭാരതി
ദക്ഷിണ ഗംഗോത്രി

8. താഴെ പറയുന്നവരില്‍ ഏത് വ്യക്തിയാണ് ഇന്റര്‍നെറ്റിനെ "ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ഹൈവേ" എന്ന് വിശേഷിപ്പിച്ചത്‌?
അല്‍ ഗോര്‍
ടിം ബർണേഴ്സ് ലീ
ജാക്ക് കിൽബി
കെൻ തോംപ്സൺ

9. ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഭൗതികശാസ്ത്രജ്ഞന്‍?
ഐസക് ന്യൂട്ടന്‍
റോബർട്ട് ഓപ്പൻഹൈമർ
ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍
മാക്സ് പ്ലാങ്ക്

10. ലോക‌ത്തിലെ ഏറ്റവും പ്രശസ്തമായ സമവാക്യമായി കണക്കാക്കപ്പെടുന്ന E = mc2 എന്ന സമവാക്യത്തിന്റെ ഉപജ്ഞാതാവ് ആര്?
ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍
മേരി ക്യൂറി
ഐസക് ന്യൂട്ടന്‍
മാക്സ് പ്ലാങ്ക്

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You