Sunday, 30 December 2018

പൊതുവിജ്ഞാന ക്വിസ്സ് 10: പ്രശസ്ത വ്യക്തികള്‍

പൊതുവിജ്ഞാന ക്വിസ്സ് 10: പ്രശസ്ത വ്യക്തികള്‍



1. പുലിറ്റ്സര്‍ പുരസ്കാര ജേതാവായ വില്ല്യം സരോയന്‍ ഹൈലെ സലാസി എന്ന ചക്രവര്‍ത്തിയെക്കുറിച്ച് എഴുതിയ ചെറുകഥയാണ് "ജൂദായിലെ സിംഹം (ദി ലയണ്‍ ഓഫ് ജുദാ)". ഏതു രാജ്യത്തെ ഭരണാധികാരി ആയിരുന്നു ഹൈലെ സലാസി?
ടുണീഷ്യ
എത്യോപ്യ
സാംബിയ
ലൈബീരിയ

2. 1776ല്‍ കോമൺ സെൻസ്, ദി അമേരിക്കന്‍ ക്രൈസിസ് എന്നീ രണ്ട് ലഖുലേഖകൾ എഴുതി അമേരിക്കൻ വിപ്ലവത്തിന് തുടക്കം കുറിച്ച എഴുത്തുകാരന്‍?
എഡ്മണ്ട് ബർക്ക്
തോമസ് മുയർ
തൊമസ് പെയ്ൻ
ബെർട്രാൻഡ് റസ്സൽ

3. ആധുനിക സമുദ്രശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ജെയിംസ്‌ കുക്ക്
ചാള്‍സ് ഡാര്‍വിന്‍
റിച്ചാര്‍ഡ്‌ ബൈർഡ്
മാത്യു ഫോണ്ടെയ്ൻ മൗറി

4. 1904-05ലെ റഷ്യ-ജപ്പാനീസ് യുദ്ധത്തിന് വിരാമം കുറിച്ച മധ്യവര്‍ത്തിയായ ഈ അമേരിക്കന്‍ പ്രസിഡന്റ്‌ 1906ലെ നോബല്‍ സമാധാന സമ്മാനത്തിന് അര്‍ഹനായി. ആരാണ് ഈ പ്രസിഡന്റ്‌?
തിയോഡോർ റൂസ്‌വെൽറ്റ്
ജോണ്‍ എഫ് കെന്നഡി
വില്ല്യം ഹോവാര്‍ഡ് ടാഫ്റ്റ്
വുഡ്റോ വില്‍‌സണ്‍

5. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് ആരായിരുന്നു?
ജോണ്‍ എഫ് കെന്നഡി
തിയോഡോർ റൂസ്‌വെൽറ്റ്
ബില്‍ ക്ലിന്ടന്‍
ബരാക് ഒബാമ

6. ഒരേയൊരു അമേരിക്കന്‍ പ്രസിഡന്റ്‌ മാത്രമാണ് ഡോക്ടറേറ്റ് (പിഎച്ച്ഡി) നേടിയിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റ്‌ ആകുന്നതിനു മുന്‍പ് പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റ്‌ ആയിരുന്നു ഇദ്ദേഹം.
ബരാക്ക് ഒബാമ
തോമസ് ജെഫേഴ്സൺ
ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ്
വൂഡ്രോ വിൽസൺ

7. നാല് ഗ്രാന്‍ഡ്‌ സ്ലാമുകള്‍ക്കൊപ്പം ഒളിംപിക്സ് സിംഗിള്‍സ് സ്വര്‍ണവും നേടി ഗോള്‍ഡന്‍ സ്ലാം നേടിയ ആദ്യ ടെന്നീസ് താരം?
പീറ്റ് സാംപ്രസ്
മാർട്ടിന നവരതിലോവ
സ്റ്റെഫി ഗ്രാഫ്
ബോറിസ് ബെക്കർ

8. പതിനേഴാമത്തെ വയസ്സില്‍ വിംമ്പിൾഡൻ കിരീടം നേടിയ ഈ മുന്‍ ജര്‍മന്‍ താരമാണ്‌ വിംമ്പിൾഡൻ കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍. ആരാണിദ്ധേഹം?
ബോറിസ് ബെക്കർ
പീറ്റ് സാംപ്രസ്
റോജർ ഫെഡറർ
റാഫേൽ നദാൽ

9. ഒളിമ്പിക്സിൽ ജിംനാസ്റ്റിക്സ് മത്സരത്തിൽ ആദ്യമായി തികഞ്ഞ മാർക്കായ 10 നേടിയ ജിംനാസ്റ്റ്?
നാദിയ കൊമനേച്ചി
നെല്ലി കിം
യെലേന ഡാവിഡോവ
നറ്റാലിയ ഷപോഷനിക്കോവ

10. ലോകത്തെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഇസബെൽ പെറോൺ. ഏതാണ് രാജ്യം?
ബ്രസീല്‍
പെറു
ഐസ്ലാന്‍ഡ്‌
അര്‍ജന്റീന

Share this

0 Comment to "പൊതുവിജ്ഞാന ക്വിസ്സ് 10: പ്രശസ്ത വ്യക്തികള്‍"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You