Saturday, 21 May 2022

Mohanlal Quiz 6 മോഹന്‍ലാല്‍ ക്വിസ് 6

മോഹന്‍ലാല്‍ ക്വിസ് 6



1. "ആരൊക്കെ എതിര്‍ത്താലും എന്തൊക്കെ സംഭവിച്ചാലും സണ്ണി എന്ന യുവാവ് താര എന്ന യുവതിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയിരിക്കും". ഈ ചിത്രം ഏതാണെന്ന് പറയാമോ?
മാന്ത്രികം
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍
ഗാണ്ഡീവം
സുഖമോ ദേവി

2. പ്രേംനസീര്‍ ഇരട്ട വേഷം ചെയ്ത ഈ ചിത്രത്തില്‍ ജയന്റെ എതിരാളി ആയി അഭിനയിച്ചത് മോഹന്‍ലാല്‍ ആണ്.
സഞ്ചാരി
തകിലുകൊട്ടാമ്പുറം
ഊതിക്കാച്ചിയ പൊന്ന്
അട്ടിമറി

3. മോഹന്‍ലാല്‍ ഒരു ബസ്‌ മുതലാളിയായി അഭിനയിച്ച ചിത്രം ഏത്?
സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം
വരവേല്‍പ്പ്
കന്മദം
ഉള്ളടക്കം

4. മോഹന്‍ലാല്‍ നായകനായ ഈ ചിത്രത്തിലെ അഭിനയത്തിനാണ് ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചത്.
മിഥുനം
തേന്മാവിന്‍ കൊമ്പത്ത്
മണിച്ചിത്രത്താഴ്
ഭ്രമരം

5. മണിച്ചിത്രത്താഴ് എന്ന ചിത്രം കൂടാതെ മോഹന്‍ലാല്‍ സണ്ണി ജോസഫ്‌ എന്ന മനശാസ്ത്രഞ്ജന്റെ വേഷത്തിലെത്തിയ ചിത്രം?
വിസ്മയതുമ്പത്ത്
കരിയിലക്കാറ്റു പോലെ
ഭ്രമരം
ഉള്ളടക്കം

6. മോഹന്‍ലാല്‍ അന്ധനായി അഭിനയിച്ച ക്രൈം ത്രില്ലര്‍ ചിത്രം?
ശിക്കാര്‍
ഒപ്പം
ശ്രദ്ധ
പ്രജ

7. മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ തേന്മാവിന്‍കൊമ്പത്ത് എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് എന്തായിരുന്നു?
മാണിക്യൻ
അപ്പുണ്ണി
കൃഷ്ണന്‍
വേലായുധന്‍

8. ഈ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചു സിനിമയിലേക്ക് ചുവട് വെച്ചത് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് ആയിരുന്നു.
പ്രജ
താണ്ടവം
ശ്രദ്ധ
ഒന്നാമന്‍

9. അന്താരാഷ്‌ട്ര ശ്രദ്ധ നേടിയ ഏത് മോഹന്‍ലാല്‍ ചിത്രത്തിനാണ് ഇന്ത്യയിലെ പ്രശസ്ത തബലവിദ്വാനായ ഉസ്താദ് സക്കീർ ഹുസൈൻ സംഗീതം നൽകിയിട്ടുള്ളത്?
ഭരതം
കാലാപാനി
വാനപ്രസ്ഥം
പരദേശി

10. "മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ യാന്ത്രികമായിരിക്കും". ഏത് ചിത്രത്തിലെ ഡയലോഗ് ആണിത്?
രാജാവിന്റെ മകന്‍
ഇരുപതാം നൂറ്റാണ്ട്
ഭൂമിയിലെ രാജാക്കന്മാര്‍
നരസിംഹം




കൂടുതല്‍ മോഹന്‍ലാല്‍ ക്വിസ്സ്


Share this

0 Comment to "Mohanlal Quiz 6 മോഹന്‍ലാല്‍ ക്വിസ് 6"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You