Thursday 1 November 2018

നോബല്‍ സമ്മാനം ക്വിസ് 7 - Nobel Prize Quiz

നോബല്‍ സമ്മാനം ക്വിസ് 7 - Nobel Prize Quiz

നോബല്‍ സമ്മാന ക്വിസ് പരമ്പരയിലെ ഈ സെറ്റ് ചോദ്യങ്ങള്‍ ഇന്ത്യയുമായി ബന്ധപ്പെട്ടവയാണ്. ഇത് വരെ അഞ്ച് ഇന്ത്യക്കാരും, ഏഴു ഇന്ത്യന്‍ വംശജരോ, ഇന്ത്യയില്‍ താമസമാക്കിയവരോ ആയ വ്യക്തികളും നോബല്‍ പുരസ്കാരം നേടിയിട്ടുണ്ട്. അര്‍ഹരായിട്ടും അനേകം തവണ നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടും  നോബല്‍ ലഭിക്കാതെ പോയ കുറെ ഇന്ത്യക്കാരായ പ്രശസ്ത വ്യക്തികളും ഇതിലുള്‍പ്പെടുന്നു.


1. നിരവധി തവണ നോബല്‍ പുരസ്കാരത്തിന് നോമിനേറ്റ്ചെയ്യപ്പെട്ടിട്ടുള്ള ഈ ഇന്ത്യന്‍ ശാസ്ത്രജ്ഞന് 2005ല്‍ നോബല്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന്‍ നിരവധി ശാസ്ത്രജ്ഞന്മാര്‍ പ്രതിഷേധിക്കുകയുണ്ടായി. ആരാണീ വ്യക്തി?
ജയന്ത് നര്‍ലികര്‍
ഇ സി ജി സുദര്‍ശന്‍
രാജ രാമണ്ണ
ഹരിഷ് ചന്ദ്ര



2. പ്രോട്ടീൻ തന്മാത്രകളെ കുറിച്ച്‌ പഠനം നടത്തി ഘടന കണ്ടുപിടിച്ച ഈ മലയാളി ശാസ്ത്രജ്ഞനെ 1964 ല്‍ സി വി രാമന്‍ രസതന്ത്രത്തില്‍ നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തെങ്കിലും പുരസ്കാരം ലഭിച്ചില്ല. ആരാണിദ്ധേഹം?
ഇ സി ജി സുദര്‍ശന്‍
എ എം മത്തായി
ജി.എൻ. രാമചന്ദ്രൻ
കെ എം പണിക്കര്‍

3. താപ അയണീകരണ സമവാക്യ' ത്തിലൂടെ ജ്യോതിർഭൗതികത്തിലെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഈ ഭാരതീയ ശാസ്‌ത്രജ്ഞന്‍ നിരവധി തവണ നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട വ്യക്തിയാണ്. പാർലമെന്റ്‌ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഈ ശാസ്ത്രജ്ഞന്‍ ആരാണെന്നറിയുമോ?
ഹോമി ജെ. ഭാഭ
മേഘനാഥ് സാഹ
പ്രഫുല്ല ചന്ദ്ര റായ്‌
പി.സി. മഹലനോബിസ്‌

4. താഴെ പറയുന്നവരില്‍ ആരാണ് 1968ലെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഇന്ത്യന്‍ വംശജനായ ശാസ്ത്രഞ്ജന്‍?
സുബ്രമണ്യന്‍ ചന്ദ്രശേഖര്‍
ഹരീഷ് ചന്ദ്ര
ഹര്‍ ഗോവിന്ദ് ഖുറാന
ഇ സി ജോര്‍ജ് സുദര്‍ശന്‍

5. ആദ്യമായി നോബല്‍ സമ്മാനം നേടിയ ഇന്ത്യന്‍ ശാസ്ത്രഞ്ജന്‍?
ചന്ദ്രശേഖര്‍ വെങ്കട്ട രാമന്‍
ഹര്‍ഗോവിന്ദ് ഖുറാന
വിക്രം സാരാഭായി
ശ്രീനിവാസ രാമാനുജന്‍

6. 1983ല്‍ ഏതു മേഖലയിലാണ് ഇന്ത്യന്‍ വംശജനായ സുബ്രഹ്മണ്യം ചന്ദ്രശേഖർ നോബല്‍ സമ്മാനത്തിന് അര്‍ഹനായത്?
രസതന്ത്രം
സാമ്പത്തികശാസ്ത്രം
ഭൌതികശാസ്ത്രം
വൈദ്യശാസ്ത്രം

7. 2009-ൽ നോബല്‍ സമ്മാനം നേടിയ ഇന്ത്യൻ വംശജനായ അമേരിക്കൻ ജൈവതന്ത്രജ്ഞന്‍?
ഹര്‍ഗോവിന്ദ് ഖുറാന
അമർത്യ സെൻ
പ്രഫുല്ല ചന്ദ്ര റായ്‌
വെങ്കടരാമൻ രാമകൃഷ്ണൻ

8. നോബല്‍ സമ്മാന ജേതാവായ ആദ്യ ഇന്ത്യക്കാരന്‍ ആര്?
ചന്ദ്രശേഖര്‍ വെങ്കട്ട രാമന്‍
അമർത്യ സെൻ
കൈലാഷ് സത്യാർത്ഥി
രബീന്ദ്രനാഥ് ടാഗോർ

9. നോബല്‍ സമ്മാന ജേതാവായ ഏതു ഇന്ത്യക്കാരനാണ് "ബച്ച്പൻ ബച്ചാവോ ആന്ദോളൻ" സ്ഥാപിച്ചത്?
രബീന്ദ്രനാഥ് ടാഗോർ
കൈലാഷ് സത്യാർത്ഥി
അമർത്യ സെൻ
മദര്‍ തെരേസ

10. ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് എഴുത്തുകാരനും കവിയുമായ ഇദ്ദേഹം 1907ലെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാര ജേതാവാണ്‌.
മുല്‍ക് രാജ് ആനന്ദ്
രബീന്ദ്രനാഥ് ടാഗോർ
റുഡ്യാർഡ് കിപ്ലിംഗ്
റസ്കിന്‍ ബോണ്ട്‌

11. ഇന്ത്യയിലെ അല്‍മോറയില്‍ ജനിച്ച ഈ വ്യക്തി നോബല്‍ സമ്മാന ജേതാവാണ്‌.
രബീന്ദ്രനാഥ് ടാഗോർ
ചന്ദ്രശേഖര്‍ വെങ്കട്ട രാമന്‍
റൊണാള്‍ഡ് റോസ്
അമര്‍ത്യ സെന്‍

12. നോബല്‍ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരന്‍ ടാഗോര്‍ ആണ്. ആരാണ്‌ നോബല്‍ സമ്മാനം നേടിയ രണ്ടാമത്തെ ഏഷ്യക്കാരന്‍?
ലിയോ എസാകി
ചന്ദ്രശേഖര്‍ വെങ്കട്ട രാമന്‍
യസുനാറി കവാബത്ത
കെൻസാബുറോ ഒയി

13. ഇന്ത്യയില്‍ വേരുകളുള്ള ഈ ബ്രിട്ടീഷ് എഴുത്തുകാരന്‍ 2010ല കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നേടി. 2001-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച വ്യക്തിയാണ്. ആരാണീ പ്രതിഭാശാലി?
വി.എസ്. നൈപോൾ
റസ്കിന്‍ ബോണ്ട്‌
സല്‍മാന്‍ റുഷ്ദി
റുഡ്യാർഡ് കിപ്ലിംഗ്

Share this

3 Responses to "നോബല്‍ സമ്മാനം ക്വിസ് 7 - Nobel Prize Quiz"

  1. sir, we are not getting solution of quiz , please tell how would i get the solutions

    ReplyDelete
    Replies
    1. There was an issue with the script. Now rectified.

      Delete

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You