Wednesday 31 October 2018

സയന്‍സ് ക്വിസ് 5 - ബഹിരാകാശ ക്വിസ് - Space Quiz

സയന്‍സ് ക്വിസ് 5 - ബഹിരാകാശ ക്വിസ്

ബഹിരാകാശവുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങള്‍.


1. ലോകത്തെ ഏറ്റവും പഴയതും വലുതുമായ ബഹിരാകാശ വിക്ഷേപണകേന്ദ്രം എവിടെയാണ്?
ഫ്ലോറിഡ
കസാഖ്സ്ഥാൻ
ഫ്രഞ്ച് ഗയാന
തൈവാന്‍



2. മനുഷ്യൻ നിർമിച്ചതിൽ വെച്ച് ഏറ്റവും ദൂരം സഞ്ചരിച്ച ബഹിരാകാശപേടകം ഏത്?
വോയേജർ 1
പയനീര്‍-1
സര്‍വേയര്‍ 3
സ്പിരിറ്റ്‌

3. അമേരിക്ക ഭൂപരിക്രമണപഥത്തിലേക്ക് ആദ്യം അയച്ച സ്പേസ് സ്റ്റേഷൻ 1979-ൽ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച് കത്തിനശിച്ചു. സ്പേസ് സ്റ്റേഷന്‍റെ പേരെന്ത്‍?
മിര്‍
സ്കൈലാബ്
സല്യുട്ട്
അല്‍മാസ്

4. എന്തിനെക്കുറിച്ചുള്ള പഠനമാണ് സെലനോഗ്രാഫി?
നക്ഷത്രങ്ങള്‍
സൂര്യോപരിതലം
ചന്ദ്രോപരിതലം
സാറ്റലൈറ്റ്

5. സ്പേസ് ആന്‍ഡ്‌ അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന് ‍(സുപാര്‍കോ) ഏത് രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ ഏജന്‍സിയാണ്?
ശ്രീലങ്ക
സിംഗപോര്‍
പാകിസ്ഥാന്‍
സൗദി അറേബ്യ

6. 1990 ഫെബ്രുവരി 14ന് എടുത്ത ഭൂമിയുടെ ചിത്രമാണ് "ഇളം നീലപ്പൊട്ട്" (Pale Blue Dot). ഏതു ബഹിരാകാശ വാഹനമാണ് ഈ ചിത്രം എടുത്തയച്ചത്?
വോയേജർ 1
സോജേണര്‍
ജൂണോ
കാസ്സിനി-ഹ്യൂജൻസ്

7. രണ്ട് സൗരയൂഥ വസ്തുക്കൾ തമ്മിലുള്ള കൂട്ടിയിടി ആദ്യമായി നേരിൽ നിരീക്ഷിക്കപ്പെട്ട സംഭവമായിരുന്നു 1994 ജൂലൈ മാസത്തിൽ വ്യാഴം ഗ്രഹവുമായി ഒരു വാല്‍നക്ഷത്രം കൂട്ടിയിടിച്ചത്. ഏതു വാല്‍നക്ഷത്രമാണ് വ്യഴവുമായി കൂട്ടിയിടിച്ചത്?
ഹാലിയുടെ വാൽനക്ഷത്രം
എൻകെ വാൽനക്ഷത്രം
ഹെയ്ൽ ബോപ്പ്
ഷുമാക്കർ ലെവി 9 വാൽനക്ഷത്രം

8. ആദ്യ ബഹിരാകാശ വിനോദ സഞ്ചാരി ആരാണ്?
ഗ്രിഗറി ഓൾസൻ
മാർക്ക് ഷട്ടിൽവർത്ത്
അനൗഷെ അൻസാരി
ഡെന്നിസ് ടിറ്റോ

9. ആദ്യ പരിശ്രമത്തില്‍ തന്നെ ചൊവ്വാ ദൌത്യത്തില്‍ വിജയിച്ച രാജ്യം ഏത്?
റഷ്യ
അമേരിക്ക
ഫ്രാന്‍സ്
ഇന്ത്യ

10. ഏതാണ് ഛിന്നഗ്രഹവലയത്തിൽ പെട്ട ഏറ്റവും വലിയ വസ്തു?
സീറീസ്
വെസ്റ്റ
ഹൈഗിയ
പാളസ്

Share this

0 Comment to "സയന്‍സ് ക്വിസ് 5 - ബഹിരാകാശ ക്വിസ് - Space Quiz"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You