Thursday, 25 October 2018

നോബല്‍ സമ്മാനം ക്വിസ് 5 -Nobel Prize Quiz

നോബല്‍ സമ്മാനം ക്വിസ് 5 -Nobel Prize Quiz

നോബല്‍ പുരസ്കാര ക്വിസ് പരമ്പരയിലെ അഞ്ചാമത്തെ സെറ്റ് ചോദ്യങ്ങള്‍ നോബല്‍ സമ്മാന ജേതാക്കളായ കൂടുതല്‍ പേരെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തും.





1. നോബൽ സമ്മാനവും ഓസ്കാർ പുരസ്കാരവും നേടിയ ഒരേയൊരു വ്യക്തി?
റുഡ്യാർഡ് കിപ്ലിംഗ്
നോർമൻ ബോർലോഗ്
രബീന്ദ്രനാഥ് ടാഗോർ
ജോർജ്ജ് ബർണാർഡ് ഷാ



2. നോബൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ വ്യക്തി, ആദ്യ അറബ് വനിത, രണ്ടാമത്തെ മുസ്‌ലിം വനിത എന്നീ നേട്ടങ്ങള്‍ക്ക് ഉടമയാണിവര്‍.
തവക്കുൽ കർമാൻ
മലാല യൂസഫ്‌സായ്
ലെയ്മാ ഗ്ബോവീ
ഷിറിൻ ഇബാദി

3. ലെയ്മാ ഗ്ബോവീ 2011ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം നേടിയ ഒരു സാമൂഹിക പ്രവർത്തകയാണ്. ഏതു രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങൾക്കായി നടത്തിയ പോരാട്ടങ്ങളാണ് അവരെ നോബല്‍ സമ്മാനത്തിന് അര്‍ഹയാക്കിയത്?
ലെബനോണ്‍
ലൈബീരിയ
ഇറാന്‍
കെനിയ

4. സാമ്പത്തികശാസ്ത്രത്തിൽ നോബൽ പുരസ്കാരം ലഭിച്ച ഏക വനിത ആര്?
ഹെർത മുള്ളർ
എലിനോർ ഓസ്‌ട്രോം
ആഡാ ഇ. യോനാത്ത്
ടു യുയു

5. നോബല്‍ പുരസ്കാരത്തിന് അർഹനാകുന്ന ആദ്യ ആഫ്രിക്കകാരന്‍ ആര്?
ടോണി മോറിസണ്‍
വോൾ സോയിങ്ക
നെല്‍സന്‍ മണ്ടേല
ഡെറക് വാൽക്കോട്ട്

6. പുലിറ്റ്സർ പുരസ്ക്കാരവും, സാഹിത്യത്തിനുള്ള നോബൽ സമ്മാനവും നേടിയ ഇവര്‍ നോബല്‍ സമ്മാനം നേടുന്ന ആദ്യ കറുത്ത വംശജയാണ്.
വങ്കാരി മാത്തായ്
ലെയ്മാ ഗ്ബോവീ
എലൻ ജോൺസൺ സർലീഫ്
ടോണി മോറിസണ്‍

7. 'ദ് ഓൾഡ് മാൻ ആന്റ് ദ് സീ' (കിഴവനും കടലും) എന്ന കൃതിക്ക് പുലിസ്റ്റർ സമ്മാനം നേടിയ ഈ അമേരിക്കൻ കഥാകൃത്ത് 1954ലെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം ലഭിച്ച വ്യക്തിയാണ്. ആരാണീ എഴുത്തുകാരന്‍?
ജോർജ്ജ് ബർണാർഡ് ഷാ
പാബ്ലോ നെരൂദ
സാമുവല്‍ ബക്കറ്റ്
ഏണസ്റ്റ് ഹെമിങ്‌വേ

8. 2016ലെ സമാധാനത്തിനുള്ള നോബല്‍ നേടിയ ഹുവാൻ കാർലോസ് സാന്റോസ് ഏതു രാജ്യത്തിന്റെ പ്രസിഡന്റ്‌ ആണ്?
കോംഗോ
കൊളംബിയ
അര്‍ജെന്റീന
ബ്രസീല്‍

9. നോബൽ സമ്മാനത്തിന്റെ ഉപജ്ഞാതാവായ ആൽഫ്രഡ് നോബൽ ഏതു കണ്ടുപിടുത്തത്തിലൂടെയാണ് പ്രശസ്തനായത്?
ഡൈനാമിറ്റ്
ആറ്റംബോംബ്
ആന്റിബയോടിക്സ്
ഹൈഡ്രജന്‍ ബോംബ്‌

10. ഇംഗ്ലിഷ് ഭാഷയിലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ച ആദ്യ എഴുത്തുകാരന്‍ ആര്?
റുഡ്യാർഡ് കിപ്ലിംഗ്
വില്യം ബട്ട്‌ലർ യേറ്റ്സ്
ജോർജ്ജ് ബർണാർഡ് ഷാ
സിൻക്ലയർ ലെവിസ്

Share this

0 Comment to "നോബല്‍ സമ്മാനം ക്വിസ് 5 -Nobel Prize Quiz"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You