Monday 22 October 2018

നോബല്‍ സമ്മാനം ക്വിസ് 4 -Nobel Prize Quiz

നോബല്‍ സമ്മാനം ക്വിസ് 4 - Nobel Prize Quiz

വിവിധ നോബല്‍ പുരസ്കാരങ്ങളെക്കുറിച്ചാണ്  ഇത്തവണത്തെ 10 ചോദ്യങ്ങള്‍.
ഇത്രയേറെ പ്രശസ്തവും അഭിമാനകരവുമായ ഈ പുരസ്കാരം വേണ്ടെന്നു വെച്ച കുറച്ചു പേരെ ഇവിടെ ഉള്‍കൊള്ളിച്ചിട്ടുണ്ട്.
നോബല്‍ സമ്മാനത്തെ പറ്റി കൂടുതല്‍ അറിയാന്‍ ഈ ചോദ്യോത്തരി സഹായകമാകും എന്ന് പ്രതീക്ഷിക്കുന്നു.



1. താഴെ പറയുന്നവയില്‍ ഏതു മേഖലയിലാണ് ആല്‍ഫ്രഡ്‌ നോബല്‍ സമ്മാനത്തിനുള്ള വിൽപത്രത്തിൽ പറഞ്ഞിട്ടില്ലായിരുന്നത്?
രസതന്ത്രം
സമാധാനം
വൈദ്യശാസ്ത്രം
സാമ്പത്തികശാസ്ത്രം



2. നോർവയുടെ തലസ്ഥാനമായ ഓസ്‌ലോയിൽ വെച്ച്‌ നല്‍കപ്പെടുന്നത് ഏതു നോബല്‍ പുരസ്കാരമാണ്?
വൈദ്യശാസ്ത്രം
സാമ്പത്തികശാസ്ത്രം
സമാധാനം
ഭൌതികശാസ്ത്രം

3. നൊബേൽ പുരസ്‌കാരം തിരസ്‌കരിച്ച ആദ്യ വ്യക്തി?
ഷാൺ-പോൾ സാർത്ര്
ലെ ഡക് തൊ
അഡോൾഫ് ബുട്ടന്റ്റ്
ബോറിസ് പാസ്തർനാക്ക്

4. 1973ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ രണ്ടു പേരില്‍ ഒരാള്‍ അത് നിരസിച്ചു. ആരാണീ വ്യക്തി?
ലെ ഡക് തൊ
ഹെൻ‌റി കിസിഞ്ജർ
ഹെൻറി ഡ്യൂനന്റ്
ലിയു സിയാബോ

5. താഴെ പറയുന്നവയില്‍ ഏതു ഓര്‍ഗനൈസേഷനാണ് മൂന്നു തവണ നോബല്‍ സമ്മാനം ലഭിച്ചിട്ടുള്ളത്?
ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥിമാർക്കുള്ള ഹൈക്കമ്മീഷണർ
ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ്
നാഷണൽ ഡയലോഗ് ക്വാർട്ടറ്റ്
രാസായുധ നിരോധന സംഘടന

6. ആദ്യമായി നോബൽ സമ്മാനം നേടിയ അമേരിക്കക്കാരൻ എന്ന ബഹുമതി ഒരു അമേരിക്കന്‍ പ്രസിഡന്റിനാണ്. ആരാണിദ്ദേഹം?
തിയോഡോർ റൂസ്‌വെൽറ്റ്
ജോര്‍ജ് വാഷിംഗ്‌ടണ്‍
എബ്രഹാം ലിങ്കണ്‍
വുഡ്രൊ വിൽസൺ

7. താഴെ പറയുന്നവരില്‍ ഏത് അമേരിക്കന്‍ പ്രസിഡന്റ്‌ ആണ് നോബല്‍ പുരസ്കാര ജേതാവല്ലാത്തത്?
വുഡ്രൊ വിൽസൺ
ബറാക്ക് ഒബാമ
ജിമ്മി കാര്‍ട്ടര്‍
എബ്രഹാം ലിങ്കണ്‍

8. ഏറ്റവും പ്രായം കുറഞ്ഞ നോബൽ ജേതാവ് ആരാണ്?
ചന്ദ്രശേഖര്‍ വെങ്കട്ട രാമന്‍
മലാല യൂസുഫ്സായ്
കൈലാഷ് സത്യാർത്ഥി
മേരി ക്യൂറി

9. 1974ല്‍ സാമ്പത്തികശാസ്ത്രത്തില്‍ നോബല്‍ പുരസ്കാരം നേടിയ ഈ വ്യക്തിയുടെ ഭാര്യയും ഒരു നോബല്‍ സമ്മാന ജേതാവാണ്‌. ആരാണീ വ്യക്തി?
അമർത്യ സെൻ
ലിയോനിഡ് ഹർവിക്സ്
ഗുണ്ണർ മിർദാൽ
കെന്നത്ത് ആരോ

10. താഴെ പറയുന്നവയില്‍ ഏത് സംഘടനക്കാണ് 2017ലെ സമാധാനത്തിനുള്ള നോബല്‍ ലഭിച്ചത്?
യുനെസ്കോ
ഒ.പി.സി.ഡബ്ല്യു
ഐ.പി.സി.സി
ഐ.സി.എ.എൻ

Share this

0 Comment to "നോബല്‍ സമ്മാനം ക്വിസ് 4 -Nobel Prize Quiz"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You