Sunday 21 October 2018

നോബല്‍ സമ്മാനം ക്വിസ് 3 - ശാസ്ത്രജന്മാര്‍ - Nobel Prize Quiz

നോബല്‍ സമ്മാനം ക്വിസ് 3 - ശാസ്ത്രജന്മാര്‍

നോബല്‍ സമ്മാന ക്വിസ് പരമ്പരയിലെ മൂന്നാമത്തെ സെറ്റ് ചോദ്യങ്ങലും പ്രമുഖ ശാസ്ത്രജ്ഞന്മാരെക്കുറിച്ച് തന്നെയാണ്. 
നോബല്‍ പുരസ്കാര ജേതാക്കളും നോബല്‍ പുരസ്കാരത്തിനര്‍ഹരായിട്ടും അത് ലഭിച്ചിട്ടില്ലത്തവരെയും നിങ്ങള്‍ ഈ ചോദ്യാവലിയിലൂടെ പരിചയപ്പെടും.



1. ഹരിതവിപ്ലവത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന നോബല്‍ സമാധാന സമ്മാന ജേതാവ്?
മാർട്ടി അഹ്‌തിസാരി
ഈലി വീസൽ
നോർമൻ ബോർലോഗ്
ലിനസ് പോളിംഗ്



2. കർഷികമേഖലയുടെ വളർച്ചക്കും ഭക്ഷ്യോത്പാദനത്തിനും ആഗോളതലത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്നവർക്ക് ഐക്യരാഷ്ട്രസംഘടന നൽകുന്ന ലോകഭക്ഷ്യപുരസ്കാരം എന്ന ആശയം മുന്നോട്ടു വെച്ചത് നോബല്‍ സമ്മാന ജേതാവായ ഈ കൃഷി ശാസ്ത്രജ്നാണ്.
നോർമൻ ബോർലോഗ്
ഈലി വീസൽ
എം.എസ്. സ്വാമിനാഥന്‍
മാർട്ടി അഹ്‌തിസാരി

3. 1904ൽ അദ്ദേഹത്തിന് ശരീരശാസ്ത്രത്തിനും വൈദ്യശാസ്ത്രത്തിനുമുള്ള നൊബൽ സമ്മാനം ലഭിച്ച ശരീരശാസ്ത്രജ്ഞന്‍? (നോബല്‍ പുരസ്കാരം ലഭിച്ച ആദ്യ റഷ്യക്കാരന്‍ ആണ്).
ഇവാന്‍ ബുനിന്‍
ഈലി മെറ്റ്നിക്കോഫ്
വിൽഹെം ഓസ്റ്റ് വാൾഡ്
ഇവാൻ പാവ് ലോവ്

4. 1948ല്‍ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയത് പോള്‍ ഹെര്‍മന്‍ മുള്ളര്‍ എന്ന സ്വിസ് ശാസ്ത്രജ്ഞനാണ്. ഏതു കീടനാശിനിയുടെ കണ്ടുപിടിത്തത്തിനാണ് അദ്ദേഹം പുരസ്കാരത്തിന് അര്‍ഹനായത്?
ഡി.ഡി.റ്റി.
സരിന്‍
ക്ലോര്‍ഡൈന്‍
ഡല്‍റ്റാമെട്രിന്‍

5. കാർക്കുലേറ്ററിന്റെയും തെർമൽ പ്രിന്ററിന്റെയും ഉപജ്ഞാതാവായ ഇദ്ദേഹം ഇന്റഗ്രേറ്റഡ് സർക്യൂട്ട് കണ്ടുപിടിച്ചതിന്‌ 2000ല്‍ ഭൌതികശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടി. ആരാണീ വ്യക്തി?
ജായ്ക്ക് കിൽബി
റോബർട്ട് നോയ്സ്
വെർനർ ജാക്കോബി
കർട്ട് ലെഹാവെക്

6. 84 തവണ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടും ഒരിക്കല്‍ പോലും നോബല്‍ പുരസ്കാരം ലഭിച്ചിട്ടില്ലാത്ത ഭൌതികശാസ്ത്രജ്ഞന്‍ ആര്?
സ്റീഫന്‍ ഹോകിംഗ്
ലിനസ് പോളിംഗ്
അർനോൾഡ് സൊമ്മർഫെൽഡ്
വൂൾഫ്‌ഗാങ്ങ് പോളി

7. ശരീരശാസ്ത്രത്തിൽ ആദ്യമായി നോബൽ സമ്മാനം ലഭിച്ചത് എമിൽ വോൺ ബെയ്റിങ് എന്ന ജര്‍മന്‍ ശരീരശാസ്ത്രജ്ഞനായിരുന്നു. ഏതു രോഗത്തിനുള്ള പ്രതിരോധ മരുന്നായിരുന്നു അദ്ദേഹം കണ്ടുപിടിച്ചത്?
റാബീസ്
സ്മാള്‍ പോക്സ്
ഡിഫ്തീരിയ
മലേറിയ

8. 1944ല്‍ അണുവിഘടനത്തിന് രസതന്ത്രത്തില്‍ നോബല്‍ പുരസ്കാരം ലഭിച്ച ഓട്ടോ ഓട്ടോഹാന്റെ സംഘത്തിലെ അംഗമായിരുന്ന ഈ പ്രമുഖ ശസ്ത്രജ്ഞക്ക് നോബല്‍ നല്‍കാതിരുന്നത് ലിംഗവിവേചനത്തിന്റെ പേരിൽ നോബൽ കമ്മറ്റി നടത്തിയ ഏറ്റവും വലിയ അവഗണനകളിൽ ഒന്നായി ചൂണ്ടികാണിക്കപ്പെടുന്നു. ആരാണീ വ്യക്തി?
ലിസെ മെയ്റ്റ്നർ
ഇറേൻ ജോലിയോ ക്യൂറി
ഡോറതി ഹോഡ്ജ്കിൻ
ആഡാ ഇ. യോനാത്ത്

9. ജേക്കബ്സ് ഹെൻറിക്കസ് വാൻ ഹോഫ് ഏതു മേഖലയിലാണ് നോബല്‍ സമ്മാനം നേടിയത്?
ഭൌതികശാസ്ത്രം
രസതന്ത്രം
മെഡിസിന്‍
സാമ്പത്തികശാസ്ത്രം

10. അണുകേന്ദ്രഭൗതികത്തിന്റെ പിതാവായി അറിയപ്പെടുന്ന, ഊർജ്ജതന്ത്രജ്ഞനും രസതന്ത്രജ്ഞനുമായിരുന്ന, ഇദ്ദേഹമാണ് 1908-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയത്. ആരാണീ ശാസ്ത്രജ്ഞന്‍?
ലിനസ് പോളിംഗ്
ഹെൻ‌റി ബെക്വറൽ
ഫ്രെഡറിക് സാങ്ങർ
ഏണസ്റ്റ് റൂഥർഫോർഡ്

Share this

0 Comment to "നോബല്‍ സമ്മാനം ക്വിസ് 3 - ശാസ്ത്രജന്മാര്‍ - Nobel Prize Quiz"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You