Sunday 21 October 2018

നോബല്‍ സമ്മാനം ക്വിസ് 2 - ശാസ്ത്രജന്മാര്‍ - Nobel Prize Quiz

നോബല്‍ സമ്മാനം ക്വിസ് 2 - ശാസ്ത്രജന്മാര്‍

നോബല്‍ സമ്മാന ക്വിസ് പരമ്പരയിലെ രണ്ടാമത്തെ സെറ്റ് ചോദ്യങ്ങളും ശാസ്ത്രജ്ഞന്മാരെ അധികരിച്ചുള്ളതാണ്.
ഇവരില്‍ എത്ര പേര് നിങ്ങള്‍ക്ക് പരിചിതരാണ്?  എത്രമാത്രം അവരെക്കുറിച്ച് നിങ്ങള്‍ക്കറിയാം?




1. ആരുമായും പങ്കിടാതെ രണ്ടു തവണ നോബൽ നേടിയ ഒരേയൊരു വ്യക്തി?
മേരി ക്യൂറി
ലൈനസ് പോളിംഗ്‌
ജോൺ ബാർഡീൻ
ഫ്രെഡെറിക്ക് സാംഗർ

2. മേരി ക്യൂറിക്കു ശേഷം ഭൌതികശാസ്ത്രത്തിൽ നോബൽ പുരസ്കാരം നേടിയ ശാസ്ത്രജ്ഞ?
ബർത്താ വോൺ സുട്ട്ണർ
മറിയ ഗെപ്പേർട്ട്-മയർ
ആൽവാ മൈർഡൽ
ബെറ്റി വില്യംസ്

3. യൂറോപ്പിനുവെളിയിൽ നിന്നും ആദ്യം നോബൽ സമ്മാനം ലഭിച്ചത് ആര്‍ക്കാണ്?
റൊണാൾഡ് റോസ്
ഹര്‍ഗോവിന്ദ് ഖുറാന
ചന്ദ്രശേഖര്‍ വെങ്കട്ട രാമന്‍
രവിന്ദ്രനാഥ ടാഗോര്‍

4. 2014ല്‍ ഈ പ്രശസ്ത ശാസ്ത്രജ്ഞന്‍ തന്റെ നോബല്‍ പുരസ്കാര മെഡല്‍ ലേലം ചെയ്യുകയുണ്ടായി. ആരാണ് ഇദ്ദേഹം?
ഫ്രാന്‍സിസ് ക്രിക്ക്
ജെയിംസ്‌ വാട്സന്‍
അകിര സുസുക്കി
ആഡാ ഇ. യോനാത്ത്

5. 1910ലെ ഭൌതികശാസ്ത്ര നോബലിന് മേരി ക്യൂറി, മാര്‍ക്കോണി തുടങ്ങിയ പ്രമുഖരുടെതടക്കം 34 നാമനിര്‍ദ്ദേശങ്ങള്‍ ഉണ്ടായിട്ടും, ഗണിതം, ഭൌതികശാസ്ത്രം, തത്വശാസ്ത്രം തുടങ്ങി നിരവധി മേഖലകളില്‍ പ്രശസ്തനായ ഫ്രഞ്ചുകാരനായ ഈ ബഹുമുഖ പ്രതിഭയ്ക്ക് നോബല്‍ നല്‍കിയില്ല. ഗണിതത്തിലെ ഒരു പ്രസിദ്ധമായ കൺജെക്ചർ ഇദ്ദേഹത്തിന്റെതാണ്. ആരാണീ വ്യക്തി?
ഡേവിഡ് ഹിൽബർട്ട്
ഹെൻറി പോയിൻകാരെ
ജോസഫ് ഫൊറിയർ
എമിലെ പിക്കാർഡ്

6. വൈദ്യശാസ്ത്രത്തിൽ നോബൽ പുരസ്കാരം നേടിയ ആദ്യത്തെ വനിത, നോബൽ സമ്മാനം ലഭിച്ച ആദ്യത്തെ അമേരിക്കൻ വനിത എന്നീ ബഹുമതികള്‍ക്കര്‍ഹയായ ശാസ്ത്രജ്ഞ?
ഗെർട്ടി തെരേസാ കോറി
മറിയ ഗെപ്പേർട്ട്-മയർ
റോസ്ലിൻ യാലോ
ബാർബറാ മക്ലിന്ടോക്

7. ഭൌതികശാസ്ത്രത്തില്‍ രണ്ടു തവണ നോബല്‍ സമ്മാനം നേടിയ ഏക വ്യക്തി ആര്?
വിൽഹെം റോണ്ട്ജൻ
ജോൺ ബാർഡീൻ
ഹെൻ‌റി ബെക്വറൽ
ലൂയിസ് നീല്‍

8. ഒരു ശാസ്ത്രഞ്ജന്‍ മാത്രമേ നോബല്‍ സമ്മാനങ്ങളുടെ ഇതുവരെയുള്ള ചരിത്രത്തില്‍ രസതന്ത്രത്തില്‍ രണ്ടു തവണ പുരസ്കാരം നേടിയിട്ടുള്ളൂ. ആരാണീ വ്യക്തി?
മേരി ക്യൂറി
ലിനസ് പോളിംഗ്
ഫ്രെഡറിക് സാങ്ങർ
ഏണസ്റ്റ് റൂഥർഫോർഡ്

9. മേരി ക്യൂറിയുടേയും പിയറി ക്യൂറിയുടേയും മകളായ ഐറീൻ ജോലിയട്ട് ക്യൂറി ഏതു മേഖലയിലാണ് നോബല്‍ സമ്മാനം നേടിയത്?
ഭൌതികശാസ്ത്രം
വൈദ്യശാസ്ത്രം
രസതന്ത്രം
സമാധാനം

10. ഹിഗ്ഗ്സ് ബോസോണിന് ദൈവിക കണം (ഗോഡ് പാര്‍ട്ടിക്കിള്‍) എന്ന പേര് കൊടുത്തത് 1988ലെ ഭാതികശാസ്ത്ര നോബല്‍ നേടിയ ഈ ശാസ്ത്രജ്ഞനാണ്. ഇദ്ദേഹം ആരാണെന്നറിയാമോ?
സ്റ്റീഫന്‍ ഹോകിംഗ്
ലിയോണ്‍ എം ലെഡര്‍മാന്‍
ജാക്ക് സ്റൈന്‍ബര്‍ഗര്‍
നോര്‍മന്‍ ഫോസ്ടര്‍ റാംസേ


Share this

1 Response to "നോബല്‍ സമ്മാനം ക്വിസ് 2 - ശാസ്ത്രജന്മാര്‍ - Nobel Prize Quiz"

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You