Saturday, 20 October 2018

നോബല്‍ സമ്മാനം ക്വിസ് 1 - ശാസ്ത്രജന്മാര്‍ - Nobel Prize Quiz

നോബല്‍ സമ്മാനം ക്വിസ് 1 - ശാസ്ത്രജന്മാര്‍

ലോകത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായി കരുതപ്പെടുന്ന ഒന്നാണ് നോബൽ സമ്മാനം. നോബല്‍ സമ്മാനങ്ങളെ ആസ്പദമാക്കി ഏതാനും ചോദ്യങ്ങളടങ്ങിയ കുറച്ചു പ്രശ്നോത്തരികള്‍ ആണ് ഇത്തവണ അവതരിപ്പിക്കുന്നത്‌. 
ആദ്യത്തെ ചോദ്യാവലി നോബല്‍ സമ്മാന ജേതാക്കളായ ശാസ്ത്രജ്ഞന്മാരെയും അവരുടെ കണ്ടുപിടിത്തങ്ങളെയും ആധാരമാക്കിയാണ്. 




1. ഭൌതികശാസ്ത്രത്തില്‍ ആദ്യമായി നോബല്‍ സമ്മാനം ലഭിച്ച വ്യക്തി?
മേരി ക്യൂറി
വിൽഹെം റോണ്ട്ജൻ
ജി മാര്‍കോണി
ജെ ജെ തോംസണ്‍



2. നോബൽ സമ്മാനം ലഭിച്ച ആദ്യ വനിത ആരാണ്?
മറിയ ഗെപ്പേർട്ട്-മയർ
മേരി ക്യൂറി
ബർത്താ വോൺ സുട്ട്ണർ
സെല്മാ ലോഗേർലെവ്

3. ഒന്നിലധികം തവണ നോബല്‍ സമ്മാനം നേടിയിട്ടുള്ള ഏക വനിത?
മദര്‍ തെരേസ
വങ്കാരി മാത്തായ്
മറിയ ഗെപ്പേർട്ട്-മയർ
മേരി ക്യൂറി

4. 96-ആം വയസ്സില്‍ ഭൌതികശാസ്ത്രത്തിനുളള പുരസ്കാരം നേടിയ ഇദ്ദേഹമാണ് ഏറ്റവും പ്രായം കൂടിയ നോബല്‍ പുരസ്കാര ജേതാവ്. ആരാണീ വ്യക്തി?
അമർത്യ സെൻ
എലിനോർ ഓസ്ട്രം
ലിയോനിഡ് ഹർവിക്സ്
ആർതർ ആഷ‌്കിൻ

5. 1903ലെ ഭൌതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം മൂന്നു ശാസ്ത്രഞ്ജന്മാര്‍ക്കാണ് ലഭിച്ചത്. മേരി ക്യൂറിയും ഭര്‍ത്താവായ പിയറി ക്യൂറി യുമായിരുന്നു രണ്ടു പേര്‍. മൂന്നാമന്‍ ആരായിരുന്നു?
ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍
ഹെൻ‌റി ബെക്വറൽ
റോബർട്ട് ഓപ്പൻഹൈമർ
മാക്സ് പ്ലാങ്ക്

6. 1930 -1953 കാലയളവില്‍ ഡിഫ്തീരിയ വാക്സിന്‍ കണ്ടുപിടിത്തത്തിന് 155 നാമനിര്‍ദേശങ്ങള്‍ ചെയ്യപ്പെട്ട ഈ ഫ്രഞ്ച് മൈക്രോബയോളജിസ്റ്റ് പക്ഷേ, നോബല്‍ സമ്മാനാര്‍ഹനായില്ല. ഇദ്ദേഹത്തെ നിങ്ങള്‍ക്കറിയാമോ?
എമൈൽ റൗക്സ്
ആർനോൾഡ് സോമർഫെൽഡ്
റെനെ ലെറിചെ
ഗാസ്റ്റൺ റാമോൺ

7. ക്വാണ്ടം ബലതന്ത്രത്തെയും ആണവ ഘടനയെയും സംബന്ധിച്ച കണ്ടുപിടുത്തങ്ങൾക്ക്, 1922ലെ ഊർജതന്ത്രത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ച ശാസ്ത്രജ്ഞന്‍ ആര്?
നീൽസ് ബോർ
ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍
തോമസ്‌ ആല്‍വാ എഡിസന്‍
ഐസക് ന്യൂട്ടന്‍

8. ഇലക്ട്രോൺ കണ്ടുപിടിച്ചതിന് 1906-ൽ നോബൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞന്‍?
ലൈനസ് പോളിംഗ്‌
നീൽസ് ബോർ
ഹെൻ‌റി ബെക്വറൽ
ജെ.ജെ. തോംസൺ

9. ശരീരശാസ്ത്രത്തിൽ ആദ്യമായി നോബൽ സമ്മാനം ലഭിച്ച, "ശിശുക്കളുടെ രക്ഷകൻ" എന്നറിയപ്പെടുന്ന, ശാസ്ത്രജ്ഞനാരാണ്?
എമിൽ അഡോൾഫ് വോൻ ബെയ്റിംഗ്
റൊണാൾഡ് റോസ്
നീൽസ് റെയ്ബെർഗ് ഫിൻസെൻ
ഇവാൻ പെട്രോവിച്ച് പാവ്‌ലോവ്

10. 1921-ൽ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ പുരസ്കാരത്തിനർഹനായി. താഴെ പറയുന്നവയില്‍ ഇതു കണ്ടുപിടിത്തമാണ് അദ്ദേഹത്തിനു നോബല്‍ സമ്മാനം നേടിക്കൊടുത്തത്?
ക്വാണ്ടം സിദ്ധാന്തം
പ്രകാശവൈദ്യുത പ്രഭാവം
സാമാന്യ ആപേക്ഷികതാസിദ്ധാന്തം
ദ്രവ്യ ഊർജ്ജ സ്ഥി‌രത

Share this

0 Comment to "നോബല്‍ സമ്മാനം ക്വിസ് 1 - ശാസ്ത്രജന്മാര്‍ - Nobel Prize Quiz"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You