Wednesday 2 January 2019

Cinema Quiz 4 Malayalam Cinema സിനിമ ക്വിസ് 4 - മലയാളം സിനിമ

സിനിമ ക്വിസ് 4 - മലയാളം സിനിമ
Cinema Quiz 4 Malayalam Cinema



1. മലയാളത്തിൽ ആദ്യമായി സിനിമയായ പുരാണകഥ?
പ്രഹ്ലാദ
ഭക്തകുചേല
ശ്രീരാമ പട്ടാഭിഷേകം
ഹരിശ്ചന്ദ്ര

2. മലയാള സിനിമയുടെ പിതാവ് ജെ. സി. ഡാനിയേലിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി കമൽ സംവിധാനം ചെയ്ത ചിത്രം?
വിഗതകുമാരന്‍
ഗ്രാമഫോൺ
സെല്ലുലോയ്ഡ്
സ്വപ്നസഞ്ചാരി

3. 1947-ൽ കുഞ്ചാക്കോയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ സ്ഥാപിതമായ ഫിലിം സ്റ്റുഡിയോ?
മെരിലാന്റ് സ്റ്റുഡിയോ
ഉദയാ സ്റ്റുഡിയോ
ആദർശ് കലാമന്ദിർ
ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ്‌ സ്റ്റുഡിയോ

4. മലയാളത്തിൽ പിന്നണിഗാനാലാപനസമ്പ്രദായം ആരംഭിച്ചത് ഈ ചിത്രത്തിലൂടെയാണ്. ചിത്രം ഏത്?
നിര്‍മ്മല
വെള്ളിനക്ഷത്രം
മാര്‍ത്താണ്ഡവര്‍മ്മ
നല്ലതങ്ക

5. മലയാളത്തിലെ ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം എന്നറിയപ്പെടുന്ന ചിത്രം?
മാര്‍ത്താണ്ഡവര്‍മ്മ
ജീവിത നൌക
നീലക്കുയിൽ
ആത്മസഖി

6. മലയാളചലച്ചിത്രരംഗത്തെ നിത്യഹരിത നായകൻ പേം നസീറിന്റെ പുറത്തിറങ്ങിയ ആദ്യ ചിത്രം?
വിശപ്പിന്റെ വിളി
ബാല്യസഖി
മരുമകള്‍
അച്ഛൻ

7. മലയാളത്തിലെ പ്രമുഖ നടന്‍ സത്യന്‍ അരങ്ങേറ്റം കുറിച്ച ചിത്രം?
ആത്മസഖി
നീലക്കുയിൽ
ത്രിവേണി
ത്യാഗസീമ

8. ആദ്യമായി ദേശീയപുരസ്ക്കാരം നേടിയ മലയാളചിത്രം?
നീലക്കുയിൽ
ചെമ്മീന്‍
നിര്‍മ്മാല്യം
മുറപ്പെണ്ണ്

9. കേരള സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ നേടിയത് ആരാണ്?
എസ്. ജാനകി
പി. സുശീല
പി. മാധുരി
കെ.എസ്. ചിത്ര

10. ഇന്ത്യയിലെ ആദ്യത്തെ നിയോറിയലിസ്റ്റിക് ചിത്രം എന്ന ബഹുമതി ഒരു മലയാള ചിത്രത്തിനാണ്. ഏതാണ് ചിത്രം?
നിര്‍മ്മാല്യം
മുറപ്പെണ്ണ്
ന്യൂസ്പേപ്പർ ബോയ്
രാരിച്ചൻ എന്ന പൗരൻ

Share this

0 Comment to "Cinema Quiz 4 Malayalam Cinema സിനിമ ക്വിസ് 4 - മലയാളം സിനിമ"

Post a Comment

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You