Wednesday 22 August 2018

കേരള ക്വിസ് 5: മലയാള സാഹിത്യം

കേരള ക്വിസ് 5: മലയാള സാഹിത്യം



1. 1939ൽ പ്രസിദ്ധീകരിച്ച നാടന്‍ പ്രേമമാണ് ഈ സാഹിത്യകാരന്റെ ആദ്യ നോവല്‍. ആരാണ് ഈ പ്രസിദ്ധനായ എഴുത്തുകാരന്‍?
എം ടി വാസുദേവന്‍ നായര്‍
തകഴി
വൈക്കം മുഹമ്മദ്‌ ബഷീര്‍
എസ് കെ പൊറ്റെക്കാട്ട്



2. ഒട്ടേറെ സംവാദങ്ങള്‍ക്ക് തുടക്കമിട്ട "ശങ്കര കുറുപ്പ് വിമർശിക്കപ്പെടുന്നു" എന്ന ഖണ്ഡന നിരൂപണം എഴുതിയത് ആര്?
സുകുമാര്‍ അഴീക്കോട്‌
എം കെ സാനു
എസ് ഗുപ്തൻ നായർ
അയ്യപ്പ പണിക്കര്‍

3. എം ടി വാസുദേവന്‍ നായരുടെ ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച നോവൽ ഏതാണ്?
മഞ്ഞ്
കാലം
നാലുകെട്ട്
പാതിരാവും പകൽ‌വെളിച്ചവും

4. താഴെ പറയുന്നവയില്‍ തകഴിയുടെതല്ലാത്ത നോവല്‍ ഏതാണ്?
ഏണിപ്പടികൾ
അനുഭവങ്ങൾ പാളിച്ചകൾ
കയർ
ഇരുട്ടിന്റെ ആത്മാവ്

5. 1971-ൽ നോവൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച "തോറ്റങ്ങൾ" എഴുതിയത് ആര്?
എം മുകുന്ദന്‍
എം ടി വാസുദേവന്‍ നായര്‍
കോവിലന്‍
കേശവദേവ്‌

6. "പാതിരാപ്പൂക്കൾ" ആരുടെ രചനയാണ്?
ബാലാമണിയമ്മ
സുഗതകുമാരി
ഒ എന്‍ വി കുറുപ്പ്
അഷിത

7. സോവിയറ്റ്ലാന്റ് നെഹ്റു അവാർഡ് നേടിയിട്ടുള്ള വിശ്വോത്തരമായ വിപ്ലവേതിഹാസം ആരാണ് എഴുതിയത്?
ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
ഇ കെ നായനാര്‍
വി ആര്‍ കൃഷ്ണ അയ്യര്‍
എം. ലീലാവതി

8. 997-ലെ വിവർത്തനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഒരു പുളിമരത്തിന്റെ കഥ ഏതു ഭാഷയില്‍ നിന്നും വിവര്‍ത്തനം ചെയ്ത കൃതിയാണ്?
തമിഴ്
തെലുങ്ക്
ഹിന്ദി
ഇംഗ്ലീഷ്

9. "ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ" ആരുടെ കൃതിയാണ്?
എം. ലീലാവതി
എസ് ഗുപ്തൻ നായർ
എം കെ സാനു
സുകുമാര്‍ അഴീക്കോട്‌

10. എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദും ചേർന്നെഴുതിയ നോവല്‍?
പരിണയം
അറബിപ്പൊന്ന്
ആദാമിന്റെ വാരിയെല്ല്
ഇരുട്ടിന്റെ ആത്മാവ്

Share this

3 Responses to "കേരള ക്വിസ് 5: മലയാള സാഹിത്യം"

  1. ചോദ്യങ്ങളുടെ ഉത്തരങ്ങൾ എവിടെയാണ് കിട്ടുക

    ReplyDelete
  2. No answer for questions ,from I can find answers

    ReplyDelete
    Replies
    1. There was an issue with the script. Now rectified.

      Delete

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You