Saturday, 13 November 2021

ജവഹർലാൽ നെഹ്രു ക്വിസ് 2 - Jawaharlal Nehru Quiz 2

ജവഹർലാൽ നെഹ്രു ക്വിസ് 2







1. നെഹ്രു കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ നിന്നാണ് ബിരുദം നേടിയത്. ഏത് വിഷയത്തിലാണ് അദ്ദേഹം ബിരുദം നേടിയത്?
പൊളിറ്റിക്കൽ സയൻസ്
സാമ്പത്തികശാസ്ത്രം
പ്രകൃതി ശാസ്ത്രം
ഇംഗ്ലീഷ് സാഹിത്യം

2. നെഹ്രു പ്രസിദ്ധമായ ഇന്നർ ടെമ്പിളിൽ ആണ് നിയമം പഠിച്ചത്. എവിടെയാണ് ഇന്നര്‍ ടെമ്പിള്‍ സ്ഥിതി ചെയ്യുന്നത്?
ന്യൂയോര്‍ക്ക്
ലണ്ടന്‍
സ്വിറ്റ്സര്‍ലാന്ഡ്
മോസ്കോ

3. ഏത് വര്‍ഷമാണ് നെഹ്റു മഹാത്മാഗാന്ധിയെ ആദ്യമായി കാണുന്നത്?
1912
1918
1922
1916

4. നെഹ്റുവും ഗാന്ധിയും ആദ്യമായി കണ്ടുമുട്ടുന്നത് ചാർബാഗ് റെയിൽവേ സ്റ്റേഷനിലാണ്. ഈ റെയിൽവേ സ്റ്റേഷൻ എവിടെയാണെന്ന് അറിയാമോ?
ലക്നൌ
കാന്‍പൂര്‍
ഗുവാഹത്തി
അലഹബാദ്

5. നെഹ്രു അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായത് ഏത് വര്‍ഷമാണ്?
1920
1922
1923
1924

6. നെഹ്റു തന്റെ പ്രസിദ്ധമായ "ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍" ഏത് ഭാഷയിലാണ് ആദ്യം എഴുതിയത്?
ഇംഗ്ലീഷ്
ഹിന്ദി
സിന്ധി
മറാത്തി

7. 1920-ൽ നെഹ്രു ആദ്യത്തെ കിസാൻ മാർച്ച് സംഘടിപ്പിച്ചു. എവിടെയാണ് അദ്ദേഹം മാർച്ച് സംഘടിപ്പിച്ചത്?
ലക്നൌ
അസംഗര്‍
അലഹബാദ്
പ്രതാപ്ഗര്‍

8. 1938-ൽ ജവഹർലാൽ നെഹ്രു സ്ഥാപിച്ച പത്രം?
നാഷണൽ എക്സ്പ്രസ്
നാഷണല്‍ ഹെറാള്‍ഡ്
ഡെക്കാന്‍ ഹെറാള്‍ഡ്
ആസാദ് ഹിന്ദ്

9. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ തലേന്ന് ജവഹർലാൽ നെഹ്രു ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിൽ നടത്തിയ പ്രസിദ്ധമായ പ്രസംഗം അറിയപ്പെടുന്നത്
ട്രിസ്റ്റ് വിത് ഡെസ്റ്റിനി
ഇന്ത്യ വിന്‍സ് ഫ്രീഡം
ടുവാര്‍ഡ്സ് ഫ്രീഡം
ട്വിസ്റ്റ് വിത് ഡെസ്റ്റിനി

10. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
ലാൽ ബഹദൂർ ശാസ്ത്രി
ജവഹര്‍ലാല്‍ നെഹ്രു
വി പി സിങ്ങ്
ഇന്ദിരാ ഗാന്ധി

11. 1928-ൽ നെഹ്രു കോൺഗ്രസിനുള്ളിൽ ഒരു സമ്മര്‍ദ്ദ ഗ്രൂപ്പ് രൂപീകരിച്ചു. ഏതാണ് ആ ഗ്രൂപ്പ്?
ഇന്ത്യന്‍ ഫ്രീഡം ഗ്രൂപ്
ഇന്ഡിപെന്ഡന്‍സ് ഫൊര്‍ ഇന്ത്യ ലീഗ്
ഭാരത് സ്വരാജ് ലീഗ്
ഇവയൊന്നുമല്ല

12. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പലതവണ നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും പുരസ്‌കാരം ലഭിച്ചില്ല. എത്ര തവണ അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടുവെന്ന് നിങ്ങൾക്കറിയാമോ?
11
5
13
9

More Quiz 

Share this

1 Response to "ജവഹർലാൽ നെഹ്രു ക്വിസ് 2 - Jawaharlal Nehru Quiz 2"

താങ്കള്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. അഡ്മിന്‍ വിലയിരുത്തിയതിന് ശേഷം താങ്കളുടെ അഭിപ്രായം പ്രസിദ്ധീകരിക്കുന്നതാണ്.

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You