Monday 31 December 2018

പൊതുവിജ്ഞാന ക്വിസ്സ് 11

പൊതുവിജ്ഞാന ക്വിസ്സ് 11



1. എത് ക്ഷുദ്രഗ്രഹമാണ് ഭൂമിയിലേക്ക് പതിച്ച് മനുഷ്യവംശം തുടച്ചു നീക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ടെനിസൻ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത് ?
1950 ഡി.എ
5178 പട്ടാഴി
1965 യു എ
1983 പി ബി

2. ലോകത്ത് ചണം ഉല്‍പാദിക്കുന്നതില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
മലേഷ്യ
ബംഗ്ലാദേശ്
ചൈന
ഇന്ത്യ

3. ‘മൊസാദ്’ ഏത് രാജ്യത്തെ രഹസ്യാന്വേഷണ ഏജൻസിയാണ്?
ചൈന
അമേരിക്ക
ഫ്രാന്‍സ്
ഇസ്രായേൽ

4. മാർക്സിസത്തിന്റെ പേരിൽ രാജ്യത്തെ നാലിലൊന്ന് ജനങ്ങളെയും കൊന്നൊടുക്കിയ 'ഏഷ്യയിലെ ഹിറ്റ്‌ലർ' എന്നറിയപ്പെട്ട പോൾ പോട്ട് ഏതു രാജ്യത്തെ നേതാവായിരുന്നു?
ഉഗാണ്ട
റുവാണ്ട
അര്‍മേനിയ
കംബോഡിയ

5. ലോകത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി ആരായിരുന്നു?
മാര്‍ഗരറ്റ് താച്ചര്‍
സിരിമാവോ ബന്ദാരനായകെ
ഇന്ദിരാ ഗാന്ധി
ഗോള്‍ഡാ മെയർ

6. താഴെ പറയുന്നവയില്‍ ഏത് ലോകനഗരമാണ് " ബിഗ് ഓറഞ്ച് " എന്നറിയപ്പെടുന്നത്?
ന്യൂയോർക്ക്
മാൻഹട്ടൻ
ലോസ് ആഞ്ചെലെസ്
പാരിസ്

7. ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യം?
മൌറീഷ്യസ്
സെയ്‌ഷെൽസ്
ഗാംബിയ
ബുറുണ്ടി

8. രണ്ട് തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ വനിത?
ബച്ചേന്ദ്രി പാല്‍
സന്തോഷ് യാദവ്
അരുണിമ സിന്‍ഹ
മലാവത് പുര്‍ണ

9. യൂറോപ്പിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം?
ബെലാറസ്
തുർക്കി
അല്‍ബേനിയ
യുക്രൈന്‍

10. യങ് ഇറ്റലി (ലാ ജിയോവാനെ ഇറ്റാലിയ) 1831ല്‍ സ്ഥാപിക്കപ്പെട്ട ഒരു രാഷ്ടീയ പ്രസ്ഥാനമായിരുന്നു. ആരാണ് അതിന്റെ സ്ഥാപകന്‍?
ജ്യൂസെപ്പെ മാസ്സിനി
ബെനിറ്റോ മുസ്സോളിനി
ജ്യൂസെപ്പെ ഗാരിബാൾഡി
ലോര്‍ഡ്‌ അക്ടന്‍

Sunday 30 December 2018

പൊതുവിജ്ഞാന ക്വിസ്സ് 10: പ്രശസ്ത വ്യക്തികള്‍

പൊതുവിജ്ഞാന ക്വിസ്സ് 10: പ്രശസ്ത വ്യക്തികള്‍



1. പുലിറ്റ്സര്‍ പുരസ്കാര ജേതാവായ വില്ല്യം സരോയന്‍ ഹൈലെ സലാസി എന്ന ചക്രവര്‍ത്തിയെക്കുറിച്ച് എഴുതിയ ചെറുകഥയാണ് "ജൂദായിലെ സിംഹം (ദി ലയണ്‍ ഓഫ് ജുദാ)". ഏതു രാജ്യത്തെ ഭരണാധികാരി ആയിരുന്നു ഹൈലെ സലാസി?
ടുണീഷ്യ
എത്യോപ്യ
സാംബിയ
ലൈബീരിയ

2. 1776ല്‍ കോമൺ സെൻസ്, ദി അമേരിക്കന്‍ ക്രൈസിസ് എന്നീ രണ്ട് ലഖുലേഖകൾ എഴുതി അമേരിക്കൻ വിപ്ലവത്തിന് തുടക്കം കുറിച്ച എഴുത്തുകാരന്‍?
എഡ്മണ്ട് ബർക്ക്
തോമസ് മുയർ
തൊമസ് പെയ്ൻ
ബെർട്രാൻഡ് റസ്സൽ

3. ആധുനിക സമുദ്രശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ജെയിംസ്‌ കുക്ക്
ചാള്‍സ് ഡാര്‍വിന്‍
റിച്ചാര്‍ഡ്‌ ബൈർഡ്
മാത്യു ഫോണ്ടെയ്ൻ മൗറി

4. 1904-05ലെ റഷ്യ-ജപ്പാനീസ് യുദ്ധത്തിന് വിരാമം കുറിച്ച മധ്യവര്‍ത്തിയായ ഈ അമേരിക്കന്‍ പ്രസിഡന്റ്‌ 1906ലെ നോബല്‍ സമാധാന സമ്മാനത്തിന് അര്‍ഹനായി. ആരാണ് ഈ പ്രസിഡന്റ്‌?
തിയോഡോർ റൂസ്‌വെൽറ്റ്
ജോണ്‍ എഫ് കെന്നഡി
വില്ല്യം ഹോവാര്‍ഡ് ടാഫ്റ്റ്
വുഡ്റോ വില്‍‌സണ്‍

5. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് ആരായിരുന്നു?
ജോണ്‍ എഫ് കെന്നഡി
തിയോഡോർ റൂസ്‌വെൽറ്റ്
ബില്‍ ക്ലിന്ടന്‍
ബരാക് ഒബാമ

6. ഒരേയൊരു അമേരിക്കന്‍ പ്രസിഡന്റ്‌ മാത്രമാണ് ഡോക്ടറേറ്റ് (പിഎച്ച്ഡി) നേടിയിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റ്‌ ആകുന്നതിനു മുന്‍പ് പ്രിൻസ്ടൺ യൂണിവേഴ്സിറ്റിയുടെ പ്രസിഡന്റ്‌ ആയിരുന്നു ഇദ്ദേഹം.
ബരാക്ക് ഒബാമ
തോമസ് ജെഫേഴ്സൺ
ഫ്രാങ്ക്ളിൻ ഡി റൂസ്വെൽറ്റ്
വൂഡ്രോ വിൽസൺ

7. നാല് ഗ്രാന്‍ഡ്‌ സ്ലാമുകള്‍ക്കൊപ്പം ഒളിംപിക്സ് സിംഗിള്‍സ് സ്വര്‍ണവും നേടി ഗോള്‍ഡന്‍ സ്ലാം നേടിയ ആദ്യ ടെന്നീസ് താരം?
പീറ്റ് സാംപ്രസ്
മാർട്ടിന നവരതിലോവ
സ്റ്റെഫി ഗ്രാഫ്
ബോറിസ് ബെക്കർ

8. പതിനേഴാമത്തെ വയസ്സില്‍ വിംമ്പിൾഡൻ കിരീടം നേടിയ ഈ മുന്‍ ജര്‍മന്‍ താരമാണ്‌ വിംമ്പിൾഡൻ കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍. ആരാണിദ്ധേഹം?
ബോറിസ് ബെക്കർ
പീറ്റ് സാംപ്രസ്
റോജർ ഫെഡറർ
റാഫേൽ നദാൽ

9. ഒളിമ്പിക്സിൽ ജിംനാസ്റ്റിക്സ് മത്സരത്തിൽ ആദ്യമായി തികഞ്ഞ മാർക്കായ 10 നേടിയ ജിംനാസ്റ്റ്?
നാദിയ കൊമനേച്ചി
നെല്ലി കിം
യെലേന ഡാവിഡോവ
നറ്റാലിയ ഷപോഷനിക്കോവ

10. ലോകത്തെ ആദ്യ വനിതാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ് ഇസബെൽ പെറോൺ. ഏതാണ് രാജ്യം?
ബ്രസീല്‍
പെറു
ഐസ്ലാന്‍ഡ്‌
അര്‍ജന്റീന

Saturday 29 December 2018

ഇന്ത്യ ക്വിസ്സ് 7: പ്രശസ്ത വ്യക്തികള്‍

ഇന്ത്യ ക്വിസ്സ് 7: പ്രശസ്ത വ്യക്തികള്‍



1. അമേരിക്കന്‍ പ്രസിഡന്റ്‌ ഹെര്‍ബെര്‍ട്ട് ഹൂവറുടെ പേരിലുള്ള ഹൂവര്‍ മെഡല്‍ നേടിയ ആദ്യ ഏഷ്യക്കാരന്‍ ആരാണ്?
എന്‍ ര്‍ നാരായണ മൂര്‍ത്തി
ഡോ. എ പി ജെ അബ്ദുള്‍ കലാം
ജൂലിയാന ചാന്‍
യോഷിനോരി ഒഷുമി

2. ഓസ്കാർ ലഭിച്ച ആദ്യ ഇന്ത്യൻ വനിത?
മീരാ നായര്‍
ദീപ മേത്ത
ബോംബേ ജയശ്രീ
ഭാനു അത്തയ്യ

3. കൊനിഡെല ശിവശങ്കര വരപ്രസാദ് ഏത് പേരിലാണ് സിനിമാ രംഗത്ത് പ്രശസ്തനായത്?
നാഗാര്‍ജുന്‍
അംബരീഷ്
വെങ്കടേഷ്
ചിരഞ്ജീവി

4. ഇന്ത്യയിലെ വാനമ്പാടി എന്നു വിളിക്കുന്നതാരെയാണ്?
ലതാ മങ്കേഷ്‌കര്‍
എം.എസ്. സുബ്ബുലക്ഷ്മി
സരോജിനി നായിഡു
എസ് ജാനകി

5. 'സേനാപതി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച മഗധ രാജാവ്‌?
പുഷ്യമിത്രന്‍
ദേവഭൂതി
വിശ്വാമിത്രന്‍
അഗ്നിമിത്രന്‍

6. ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം രചിച്ചതാര്?
രവീന്ദ്രനാഥ ടാഗോര്‍
മുഹമ്മദ് ഇക്ബാല്‍
അരബിന്ദോഘോഷ്
ബങ്കിംചന്ദ്ര ചാറ്റര്‍ജി

7. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് സ്ഥാപിച്ചത് ആര്?
സുബ്രഹ്മണ്യം ചന്ദ്രശേഖര്‍
സര്‍ സി വി രാമന്‍
ജവഹര്‍ലാല്‍ നെഹ്‌റു
ജംഷഡ്ജി ടാറ്റ

8. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷ ആവുന്ന ആദ്യ വനിത ആരാണ്?
സരോജിനി നായിഡു
ആനി ബസന്‍റ്
സുചേത കൃപലാനി
ഇന്ദിരാഗാന്ധി

9. ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആര്?
സുഷമാ സിംഗ്
ദീപക് സന്ധു
നജ്മ ഹെപ്തുള്ള
ഫാത്തിമ ബീവി

10. ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണർ ആവുന്ന ആദ്യ വനിതയെന്ന ബഹുമതിക്കര്‍ഹയാണ് ഈ സ്വാതന്ത്ര്യ സമര സേനാനി. ആരാണിവര്‍?
സുചേത കൃപലാനി
സരോജിനി നായിഡു
ആനി ബസന്‍റ്
അരുണാ ആസിഫലി

Friday 28 December 2018

ഇന്ത്യ ക്വിസ്സ് 6

ഇന്ത്യ ക്വിസ്സ് 6


1. താഴെ പറയുന്നവയില്‍ ഏതു നദിയാണ് ഇന്ത്യയില്‍ക്കൂടി കുറച്ചു ഭാഗം മാത്രം ഒഴുകുന്നത്?
ഗംഗ
സിന്ധു
നര്‍മദ
കൃഷ്ണ

2. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 124-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ഏത്?
ഓര്‍ഡിനന്‍സ്
ഹൈക്കോടതി
സുപ്രീംകോടതി
സിഎജി

3. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ള പ്രാദേശികഭാഷകള്‍ എത്ര?
18
12
22
14

4. ഇന്ത്യയില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ പ്രായം?
45 വയസ്സ്
30 വയസ്സ്
35 വയസ്സ്
65 വയസ്സ്

5. ഏറ്റവും കൂടുതല്‍ അധികാരപരിധിയുള്ള ഹൈക്കോടതി ഏത്?
കൊല്‍ക്കത്ത
ഗുവാഹത്തി
കേരള
മുംബൈ

6. ഏത് വർഷമാണ് ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്?
2009
2008
2011
2010

7. താഴെ പറയുന്നവയിൽ ആസാമിലെ നാഷണൽ പാർക്ക് ഏത്?
ഹസാരിബാഗ്
കാസിരംഗ
ജിം കോർബെറ്റ്
ബന്ദിപ്പൂർ

8. ഇന്ത്യയില്‍ ഫ്രഞ്ച് ഭരണത്തിന് അന്ത്യംകുറിച്ചത്?
കുളച്ചല്‍ യുദ്ധം
കര്‍ണാട്ടിക് യുദ്ധം
ഹാല്‍ഡിഘട്ട് യുദ്ധം
വാണ്ടിവാഷ് യുദ്ധം

9. താഴെ പറയുന്നവയില്‍ ഏതാണ് ദൈവങ്ങളുടെ താഴ്വര എന്നറിയപ്പെടുന്നത്?
തേക്കടി
കുളു
കാശ്മീര്‍
ഡാര്‍ജിലിംഗ്

10. പഞ്ചാബിന്റെ പേരിനു കാരണമായ അഞ്ച്നദികളിൽ ഏറ്റവും നീളമേറിയ നദി ഏതാണ്?
ഝലം
ചെനാബ്
സത്‌ലുജ്
രവി

Cinema Quiz 2 - Film Music Quiz സിനിമ ക്വിസ് 2 - സംഗീത സംവിധായകര്‍


സിനിമ ക്വിസ് 2 - സംഗീത സംവിധായകര്‍

Cinema Quiz 2 - Film Music Quiz


1. കെ. വേലപ്പൻ നായർ തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ നൂറോളം ഗാനങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള പ്രശസ്ത സംഗീതസംവിധായകനാണ്. ഏതു പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടത്?
ഭരണി
പുകഴേന്തി
കാര്‍ത്തിക് രാജ
കീരവാണി

2. മാന്യ ശ്രീ വിശ്വാമിത്രൻ എന്ന സിനിമയിലെ "കേട്ടില്ലേ കോട്ടയത്തൊരു.." ഗാനം മലയാളികള്‍ക്ക് സുപരിചിതമാണ്. ഏതു പ്രശസ്ത സംഗീത സംവിധായകനാണ് ഈ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്?
ദക്ഷിണാമൂര്‍ത്തി
വിദ്യാസാഗര്‍
ഇളയരാജ
ശ്യാം

3. മലയാള സിനിമാ സംഗീത സംവിധായകരിൽ ദേശീയ പുരസ്കാരം ലഭിച്ച ആദ്യത്തെ വ്യക്തി?
രവീന്ദ്രന്‍
ജോണ്‍സന്‍
എം കെ അര്‍ജുനന്‍
വിദ്യാസാഗര്‍

4. 'മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി' എന്ന ഗാനത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച പ്രശസ്ത സംഗീത സംവിധായകന്‍?
ബോംബെ രവി
സലില്‍ ചൌധരി
ശങ്കർ ജയ്‌കിഷൻ
നൌഷാദ്

5. "എന്ന് നിന്റെ മൊയ്തീൻ" ചിത്രത്തിലെ ഗാനത്തിന് 2015 ലെ മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചിരുന്നു. ആരാണ്‌ സംഗീത സംവിധായകന്‍?
ഔസേപ്പച്ചന്‍
രവീന്ദ്രന്‍
ജോണ്‍സന്‍
എം ജയചന്ദ്രൻ

6. ജി അരവിന്ദന്‍റെ ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവഹിച്ച വ്യക്തി പിന്നീട് പ്രശസ്തനായ ഒരു സംവിധായകനായി മാറിയപ്പോള്‍ അദ്ധേഹത്തിന്റെ ആദ്യ ചിത്രത്തിന് സംഗീതസംവിധാനം ചെയ്തത് ജി അരവിന്ദനാണ്. ആരാണീ വ്യക്തി?
ശ്യാമപ്രസാദ്
വേണു
ഷാജി എന്‍ കരുണ്‍
മങ്കട രവി വര്‍മ

7. 1943-44ലെ ബംഗാള്‍ ക്ഷാമത്തെ ആധാരമാക്കി നിര്‍മിച്ച ഈ ചിത്രത്തിന് മികച്ച സംഗീതത്തിനുള്ള പുരസ്കാരം ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ സത്യജിത് റേ നേടിയിരുന്നു. ഏതാണ് ചിത്രം?
ആശാനി സങ്കേത്
പഥേർ പാഞ്ചാലി
അപരാജിതോ
കാഞ്ചന്‍ജംഗ

8. 2017ലെ മികച്ച സംഗീതസംവിധാനത്തിനും മികച്ച പശ്ചാതലസംഗീതത്തിനും ഉള്ള ദേശീയ പുരസ്കാരങ്ങള്‍ ലഭിച്ചത് ആര്‍ക്കാണ്?
ഇളയരാജ
എം ജയചന്ദ്രൻ
ഗോപി സുന്ദർ
എ ആര്‍ റഹ്‌മാന്‍

9. ആദ്യമായി മികച്ച പശ്ചാത്തലസംഗീതത്തിനുള്ള ദേശീയ പുരസ്കാരം നേടിയത് ആര്?
ജോണ്‍സന്‍
ഇളയരാജ
ശ്യാം
എ ആര്‍ റഹ്‌മാന്‍

10. 2014ലും 2010ലും സ്വയം സംവിധാനം ചെയ്ത ഹിന്ദി ചിത്രങ്ങള്‍ക്ക് മികച്ച സംഗീതസംവിധായകനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ ഇദ്ദേഹം കാര്‍ബണ്‍ എന്ന മലയാള ചിത്രത്തിന് സംഗീതസംവിധാനം ചെയ്തിട്ടുണ്ട്.
അമിത് ത്രിവേദി
വിശാൽ ഭരദ്വാജ്
ഇസ്മയിൽ ദർബാർ
രജത് ധോലകിയ

11. 2014-ലെ ദേശിയ ചലച്ചിത്രപുരസ്കാരത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ലഭിച്ചത് മലയാളത്തിന്‍റെ ഗോപി സുന്ദറിനാണ്. ചിത്രം ഏതായിരുന്നു?
അന്‍വര്‍
കാസനോവ
1983
നോട്ട്ബുക്ക്

12. "ഒരിടത്ത്" എന്ന ജി അരവിന്ദന്‍ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചത് ഒരു പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനാണ്. ആരാനിദ്ധേഹം?
രാകേഷ് ചൌരസ്യ
ഭീംസെന്‍ ജോഷി
രവി ശങ്കര്‍
ഹരിപ്രസാദ് ചൗരസ്യ

Cinema Quiz 3 Malayalam Cinema സിനിമ ക്വിസ് 3 - മലയാളം സിനിമ

സിനിമ ക്വിസ് 3 - മലയാളം സിനിമ
Cinema Quiz 3 Malayalam Cinema




1. ദക്ഷിണേന്ത്യയിലെ അദ്യത്തെ 70 എം.എം സിനിമ പുറത്തിറങ്ങിയത് മലയാളത്തിലാണ്. ഏതാണ് ഈ ചിത്രം?
തച്ചോളി അമ്പു
മാമാങ്കം
പടയണി
പടയോട്ടം

2. മലയാള സിനിമയിൽ ഡി.ടി.എസ് (DTS) സം‌വിധാനം ആദ്യമായി ഉപയോഗിക്കുന്നത് 1997ലെ ഈ ചിത്രത്തിലാണ്. ഏതാണ് ചിത്രം?
മൈ ഡിയർ കുട്ടിച്ചാത്തൻ
ദി കാര്‍
ലേലം
ആറാം തമ്പുരാന്‍

3. ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായക വേഷം ചെയ്ത് ഗിന്നസ് ബുക്ക്‌ ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ച മലയാള സിനിമാ താരം?
മമൂട്ടി
സത്യന്‍
മോഹന്‍ലാല്‍
പ്രേംനസീര്‍

4. മികച്ച നടനുള്ള ആദ്യ സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചത് ഏതു നടനാണ്‌?
സുകുമാരന്‍
സത്യന്‍
പ്രേംനസീര്‍
ഭരത് ഗോപി

5. മലയാളത്തിലെ പ്രഥമ സംപൂർണ്ണ ഡിജിറ്റൽ ചിത്രം എന്ന ഖ്യാതി ഇതു ചിത്രത്തിനാണ്?
മൂന്നാമതൊരാള്‍
കാലാപാനി
മാമാങ്കം
മൂന്നാംപക്കം

6. പൂർണ്ണമായും സ്റ്റുഡിയോക്ക് വെളിയിൽ ചിത്രീകരിച്ച ആദ്യ മലയാളചലച്ചിത്രമേതാണ്?
ചെമ്മീന്‍
ഓളവും തീരവും
ഓടയില്‍ നിന്ന്‍
മുറപ്പെണ്ണ്‍

7. ഏറ്റവും കൂടുതല്‍ തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത് ആര്?
ശാരദ
ശ്രീവിദ്യ
ഷീല
ഉര്‍വ്വശി

8. മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി ആര്?
ഓ എന്‍ വി കുറുപ്പ്
യൂസഫലി കേച്ചേരി
വയലാര്‍ രാമവര്‍മ്മ
പി ഭാസ്കരന്‍

9. മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്ക്കാരം നേടിയ രണ്ടാമത്തെ മലയാള ചിത്രം?
നിര്‍മ്മാല്യം
കൊടിയേറ്റം
സ്വയംവരം
ഓടയിൽ നിന്ന്

10. 1974ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ നിര്‍മാല്യം എന്ന സിനിമയുടെ സംവിധായകന്‍ ആരായിരുന്നു?
രാമു കാര്യാട്ട്
എം ടി വാസുദേവന്‍ നായര്‍
പി എന്‍ മേനോന്‍
ജി അരവിന്ദന്‍

Thursday 27 December 2018

സിനിമ ക്വിസ് 1 - സിനിമാസംഗീതം - Cinema Quiz 1 - Film Music Quiz

സിനിമ ക്വിസ് 1 - സിനിമാസംഗീതം

പ്രസിദ്ധരായ സിനിമാസംഗീതജ്ഞരെ കുറിച്ചുള്ള ഒരു ക്വിസ് ആണ് ഇത്തവണ. സംഗീതപ്രേമികള്‍ക്കും സിനിമാപ്രേമികള്‍ക്കും വേണ്ടി ഒരു വ്യത്യസ്ത ക്വിസ്.



1. ഈ മലയാള ചിത്രത്തിന്റെ പിന്നണിയില്‍ ഉപയോഗിച്ചിരിക്കുന്നത് പ്രശസ്ത ഹിന്ദുസ്ഥാനി ഓടക്കുഴൽ സംഗീതജ്ഞനായ ഹരിപ്രസാദ് ചൗരസ്യയുടെ ഓടക്കുഴൽ സംഗീതമാണ്. ചിത്രമേത്?
ഒരിടത്ത്
പോക്കുവെയില്‍
വാസ്തുഹാരാ
കാഞ്ചനസീത

2. ഏതു പ്രശസ്ത സംഗീതസംവിധായകന്റെ മകളാണ് സംഗീതസംവിധായികയും ഗായികയുമായ ഭാവതാരിണി?
ഭരണി
ഇളയരാജ
എസ് പി ബാലസുബ്രമണ്യം
വിദ്യാസാഗര്‍

3. സാമുവേൽ ജോസഫ് ഏതു പേരിലാണ് സിനിമാ സംവിധായകനായി പ്രശസ്തനായത്?
ശങ്കര്‍ ഗണേഷ്
ശ്രീകാന്ത് ദേവ
സത്യ
ശ്യാം

4. മികച്ച സംഗീതസംവിധായകനുള്ള ആദ്യ ദേശീയ അവാര്‍ഡ്‌ നേടിയത് ആര്?
ഇളയരാജ
കെ വി മഹാദേവന്‍
കല്യാണ്‍ജി ആനന്ദ്ജി
മദന്‍ മോഹന്‍

5. ഏറ്റവും കൂടുതല്‍ തവണ മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ച വ്യക്തി?
എ ആര്‍ റഹ്‌മാന്‍
ഇളയരാജ
വിശാല്‍ ഭരദ്വാജ്
ജോണ്‍സന്‍

6. 1964ല്‍ ചെമ്മീന്‍ എന്ന ചിത്രത്തിന്‌ സംഗീതസംവിധാനം നിര്‍വഹിച്ച് മലയാളത്തിലേക്കെത്തിയ പ്രമുഖ സംഗീത സംവിധായകന്‍?
നൌഷാദ്
ശങ്കർ ജയ്‌കിഷൻ
സലില്‍ ചൌധരി
കല്യാണ്‍ജി ആനന്ദ്ജി

7. പ്രശസ്ത ഉത്തരേന്ത്യൻ സംഗീതസം‌വിധായകൻ നൗഷാദ് സംഗീതസംവിധാനം ചെയ്ത മലയാള ചിത്രം?
ഗസല്‍
പ്രണവം
വൈശാലി
ധ്വനി

8. 2007-ലെ ഏറ്റവും മികച്ച സംഗീതസംവിധായകനുള്ള ദേശീയപുരസ്കാരം ഔസേപ്പച്ചന് നേടിക്കൊടുത്ത ചിത്രം?
ബോഡി ഗാർഡ്
ആഗതൻ
ഒരേ കടൽ
കൈയ്യെത്തും ദൂരത്ത്‌

9. ഏറ്റവും കൂടുതല്‍ തവണ മികച്ച സംഗീത സംവിധാനത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച വ്യക്തി?
ജി. ദേവരാജൻ
വിദ്യാസാഗർ
എം ജയചന്ദ്രൻ
എം.ജി. രാധാകൃഷ്ണൻ

10. മികച്ച സംവിധായകനുള്ള സംസ്ഥാന ദേശീയ പുരസ്കാരങ്ങള്‍ പല തവണ നേടിയിട്ടുള്ള, പ്രശസ്ത സംവിധായകനായ ജി അരവിന്ദന്‍ ഒരു തവണ മികച്ച സംഗീതസംവിധാനത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. ഏതു ചിത്രത്തിനാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്?
എസ്തപ്പാന്‍
ഒരേ തൂവൽ പക്ഷികൾ
പിറവി
യാരോ ഒരാൾ

11. പ്രശസ്ത തമിഴ് സിനിമാസംവിധായകന്‍ ഇളയരാജ സംഗീതം നല്‍കിയ ആദ്യ ചിത്രം ഏത്?
അന്നക്കിളി
പാലൂട്ടി വളര്‍ത്ത കിളി
ആളുക്കു ഒരു ആശൈ
ദീപം

12. മൂന്ന് വ്യത്യസ്ത ഭാഷകളിലെ സിനിമകള്‍ക്ക്‌ സംഗീതസംവിധാനതിനുള്ള ദേശീയ പ്രകാരം നേടിയ ഏക വ്യക്തി ആരാണ്?
എ ആര്‍ റഹ്‌മാന്‍
ഇളയരാജ
വിശാല്‍ ഭരദ്വാജ്
ജോണ്‍സന്‍


കൂടുതല്‍ ചോദ്യങ്ങള്‍ വരും ദിവസങ്ങളില്‍.
ഇന്ത്യന്‍ സിനിമ ക്വിസ്, മലയാളം സിനിമ ക്വിസ്, സംഗീത സംവിധായകര്‍

Wednesday 26 December 2018

ഇന്ത്യ ക്വിസ്സ് 5

ഇന്ത്യ ക്വിസ്സ് 5



1. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ചെയര്‍മാനെയും മറ്റ് അംഗങ്ങളെയും പിരിച്ചുവിടുന്നത് ആര്?
രാഷ്ട്രപതി
പ്രധാനമന്ത്രി
ഗവര്‍ണര്‍
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

2. സൈമണ്‍ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?
7
6
12
14

3. സാധാരണയായി പാര്‍ലമെന്‍റ് എത്ര പ്രാവശ്യമാണ് സമ്മേളിക്കുന്നത്?
4
3
6
5

4. ഏത് മുഗള്‍ ചക്രവര്‍ത്തിയാണ് ഫത്തേപ്പൂര്‍സിക്രിയിലെ പഞ്ചമഹല്‍ പണികഴിപ്പിച്ചത്?
ബാബര്‍
ഷാജഹാന്‍
അക്ബര്‍
ജഹാംഗീര്‍

5. പ്രതിപക്ഷത്തി നേതാവ് സാധാരണയായി ചെയർപേഴ്സൺ സ്ഥാനം വഹിക്കുന്ന പാര്‍ലമെന്‍ററി കമ്മിറ്റി ഏത്?
പബ്ലിക് അക്കൗണ്ട് കമ്മിറ്റി
എസ്റ്റിമേറ്റ് കമ്മറ്റി
കമ്മറ്റി ഓണ്‍ പബ്ലിക് അണ്ടര്‍ടേക്കിംഗ്
സ്റ്റാന്‍ഡിംഗ് കമ്മറ്റി

6. കൊല്‍ക്കത്തയിലെ ഹാല്‍ഡിയ ഏതു നിലയില്‍ പ്രസിദ്ധമാണ്?
ആണവ നിലയം
തുണി ‌വ്യവസായം
സിമന്‍റ് വ്യവസായം
എണ്ണശുദ്ധീകരണശാല

7. നിലവില്‍ യൂണിയന്‍ ലിസ്റ്റില്‍ എത്ര വിഷയങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നു?
100
61
97
47

8. ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച വിവിധോദ്ദേശ്യ യാത്രാവിമാനം?
നിശാന്ത്‌
സരസ്‌
തേജസ്‌
രുദ്ര

9. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ തദ്ദേശ സ്വയംഭരണ ഗവണ്‍മെന്റിന്‍റെ നിയമനിര്‍മ്മാണവുമായി താഴെ പറയുന്നവരില്‍ ആരാണ് ബന്ധപ്പെട്ടിരുന്നത്?
കോണ്‍വാലീസ്‌
ഡല്‍ഹൗസി
റിപ്പണ്‍
വില്യം ബെന്റിക്ക്‌

10. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം ഏതാണ്?
നാർകോണ്ഡം ദ്വീപ്
ബറാടങ് ദ്വീപ്
ക്രാക്കത്തുവ
ബാരെൻ ദ്വീപ്

Sunday 23 December 2018

കേരള ക്വിസ്സ് 12: പൊതുവിജ്ഞാന ക്വിസ്സ്

കേരള ക്വിസ്സ് 12: പൊതുവിജ്ഞാന ക്വിസ്സ്



1. കേരളത്തില്‍ എത്ര കോർപ്പറേഷനുകൾ ഉണ്ട്?
4
10
8
6

2. രാജീവ് ഗാന്ധി ജൈവ സാങ്കേതിക ഗവേഷണ കേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
കോഴിക്കോട്
തിരുവനന്തപുരം
തൃശ്ശൂര്‍
കൊച്ചി

3. കേരളത്തിലെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി?
മീശപ്പുലിമല
ആനമല
പൊന്മുടി
ബാണാസുര മല

4. കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിൽ ഒന്നായ കെൽട്രോണിന്റെ ആസ്ഥാനം എവിടെയാണ്?
കൊച്ചി
തിരുവനന്തപുരം
കണ്ണൂര്‍
ആലപ്പുഴ

5. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം നടത്തിയ കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത്?
മാങ്കുളം
വട്ടവട
അയ്മനം
ഇരവിപേരൂര്‍

6. കേരളത്തിലെ പ്രളയത്തിൽ പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഇന്ത്യന്‍ കരസേന നടത്തിയ രക്ഷാദൌത്യം?
ഓപ്പറേഷന്‍ സഹയോഗ്
ഓപ്പറേഷൻ കരുണ
ഓപ്പറേഷന്‍ മദദ്
ഓപ്പറേഷൻ സീ വേവ്സ്

7. പ്രശസ്തമായ കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ഒറ്റപ്പാലം
പാലക്കാട്
ഗുരുവായൂര്‍
ചെറുതുരുത്തി

8. താഴെ പറയുന്നവരില്‍ ആരാണ് തൃശ്ശൂര്‍ നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്?
ശക്തൻ തമ്പുരാൻ
സാമൂതിരി
വീരകേരള വർമ്മ
ഗോദവർമ

9. കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമപഞ്ചായത്ത്?
മടിക്കൈ
കുളിമാട്
ചെറുകുളത്തൂര്‍
ദേവികുളം

10. ആദ്യം രൂപംകൊണ്ടതും കേരളത്തിലെ ഏറ്റവും വലുതുമായ കോർപ്പറേഷൻ?
തിരുവനന്തപുരം
കൊല്ലം
കൊച്ചി
തൃശ്ശൂര്‍

ഇന്ത്യ ക്വിസ്സ് 4


ഇന്ത്യ ക്വിസ്സ് 4



1. അഭിനയ ദർപ്പണം ഏത് നൃത്തരൂപത്തിന് ആധാരമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥമാണ്?
ഭരതനാട്യം
കഥകളി
കുച്ചിപ്പുടി
കഥക്

2. ഇന്ത്യൻ പോസ്റ്റ്‌ഓഫീസ് ആക്ട്‌ നിലവിൽ വന്ന വർഷം?
1947
1854
1890
1924

3. ഇന്ത്യയേയും ചൈനയെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ?
റാഡ്‌ക്ലിഫ് രേഖ
ഡ്യുറന്റ് രേഖ
ഹിന്‍റെന്‍ബെര്‍ഗ് രേഖ
മക്മോഹൻ രേഖ

4. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?
ഗൊരഖ്പൂർ (ഉത്തര്‍ പ്രദേശ്)
കൊല്ലം
ഖരഗ്പൂര്‍ (വെസ്റ്റ് ബംഗാള്‍)
ബിലാസ്പൂര്‍

5. ബ്രിട്ടിഷ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ഫ്രാൻസിസ്‌ ഡേ എന്ന നാവികൻ ഇന്ത്യയിലെ ഏത് പ്രമുഖ നഗരവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്?
മംഗലാപുരം
മുംബൈ
ചെന്നൈ
കൊല്‍ക്കത്ത

6. ഇന്ത്യയിലെ ഏക നദീജന്യ തുറമുഖം ഏത്?
മുംബൈ
ഹാല്‍ഡിയ
എണ്ണൂർ
കൊച്ചി

7. വേദങ്ങളിൽ ശതദ്രു, ഗ്രീക്ക് പുരാണങ്ങളിൽ ഹെസിഡ്രോസ് എന്നീ പേരുകളിൽ പരാമർശിക്കപ്പെടുന്ന നദി ഏതാണ്?
സിന്ധു
ഝലം
നര്‍മദ
സത്‌ലുജ്

8. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം?
എഡ്യൂസാറ്റ്
മംഗള്‍യാന്‍
രോഹിണി
ഭാസ്കര

9. മഹാത്മാഗാന്ധി മറൈൻ ദേശീയോദ്യാനം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
കര്‍ണാടക
ഗുജറാത്ത്‌
ആൻഡമാൻ നിക്കോബാർ
മഹാരാഷ്ട്ര

10. ഏതു നദിക്ക് കുറുകെയാണ് അൽമാട്ടി ഡാം സ്ഥാപിച്ചിരിക്കുന്നത്?
കൃഷ്ണ
നര്‍മദ
ഗംഗ
കാവേരി

Saturday 22 December 2018

കേരള ക്വിസ്സ് 11: പൊതുവിജ്ഞാന ക്വിസ്സ്

കേരള ക്വിസ്സ് 11: പൊതുവിജ്ഞാന ക്വിസ്സ്



1. കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏതാണ്?
പെരിയാര്‍
പറമ്പിക്കുളം
ഇടുക്കി
ചിന്നാര്‍

2. സൈലന്റ് വാലിക്ക് ആ പേര് നിര്‍ദേശിച്ചത് ആരാണ്?
റോബര്‍ട്ട് വൈറ്റ്
സുഗത കുമാരി
ഇന്ദിരാഗാന്ധി
എൻ.വി. കൃഷ്ണവാര്യർ

3. സൈരന്ധ്രി വനം എന്നു വിളിക്കുന്ന ദേശീയോദ്യാനം?
ഇരവികുളം ദേശീയോദ്യാനം
ആനമുടി ചോല ദേശിയോദ്യാനം
പെരിയാർ ദേശീയോദ്യാനം
സൈലന്റ്‌വാലി ദേശീയോദ്യാനം

4. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി വനിത ആരാണ്?
അന്ന ചാണ്ടി
കെ കെ ഉഷ
ഫാത്തിമാ ബീവി
മഞ്ജുള ചെല്ലൂർ

5. ഇന്ത്യയിലെ ആദ്യത്തെ വനിതാജഡ്ജി?
കെ കെ ഉഷ
ഫാത്തിമാ ബീവി
അന്ന ചാണ്ടി
മഞ്ജുള ചെല്ലൂർ

6. സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജി ആരായിരുന്നു?
ഫാത്തിമ ബീവി
സുജാത വി മനോഹര്‍
റുമാ പാല്‍
ആര്‍ ഭാനുമതി

7. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമത സമ്മേളനം നടക്കുന്ന സ്ഥലമായ ചെറുകോല്‍പ്പുഴ ഏത് ജില്ലയിലാണ്??
തൃശ്ശൂര്‍
പത്തനംതിട്ട
കൊല്ലം
ആലപ്പുഴ

8. ഓട്ടൻതുള്ളലിന്‍റെ സ്ഥാപകൻ?
കുഞ്ചൻ നമ്പ്യാർ
എഴുത്തച്ഛന്‍
വള്ളത്തോള്‍
ഉള്ളൂര്‍

9. കേരളത്തിന്‍റെ സാംസ്ക്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?
തൃശൂർ
കോഴിക്കോട്
എറണാകുളം
കോട്ടയം

10. കേരളത്തിലെ പ്രളയത്തിൽ പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ വ്യോമസേനയുടെ നേതൃത്വത്തിൽ നടന്ന രക്ഷാദൌത്യം?
ഓപ്പറേഷൻ സീ വേവ്സ്
ഓപ്പറേഷന്‍ മദദ്
ഓപ്പറേഷൻ കരുണ
ഓപ്പറേഷന്‍ സഹയോഗ്

Competition Books


Competition Books


പുതിയ ക്വിസ്

മലയാളം പ്രശ്നോത്തരി


Books for You